
ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തില്‍
യുകെ പര്യടനത്തിന് തകര്‍പ്പന്‍ പരമ്പര നേട്ടത്തോടെ തുടക്കം കുറിക്കാന്‍ ഇന്ത്യക്കായിരുന്നു. അയര്‍ലാന്‍ഡിനെതിരേ നടന്ന ട്വന്റി20 പരമ്പര തൂത്തുവാരിയാണ് തങ്ങള്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ തയ്യാറാണെന്ന് ടീം ഇന്ത്യ പ്രഖ്യാപിച്ചത്.
ഐറിഷ് ടീമിനെ ഇംഗ്ലണ്ടുമായി താരതമ്യം ചെയ്യാനാവില്ലെങ്കിലും വിദേശ പിച്ചില്‍ സമീപകാലത്തൊന്നും ഇത്രയും മികച്ച പ്രകടനം നടത്താന്‍ ഇന്ത്യക്കായിട്ടില്ല.

മല്‍സരം ഓള്‍ഡ് ട്രാഫോര്‍ഡില്‍
ഇംഗ്ലണ്ടിലെ ഗ്ലാമര്‍ ഫുട്‌ബോള്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഹോംഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡ് സ്‌റ്റേഡിയത്തിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടി20ക്കു വേദിയാവുന്നത്.
ഇംഗ്ലണ്ട് പര്യടനത്തില്‍ ടീം ഇന്ത്യയുടെ ആദ്യ മല്‍സരമായതിനാല്‍ തന്നെ സ്റ്റേഡിയം നിറഞ്ഞു കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 25000ത്തോളം കാണികളെ ഉള്‍ക്കൊള്ളാവുന്ന സ്റ്റേഡിയമാണിത്.

തുടങ്ങും മുമ്പ് തിരിച്ചടി
ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര തുടങ്ങുന്നതിനു മുമ്പ് തന്നെ അപ്രതീക്ഷിത തിരിച്ചടിയാണ് ഇന്ത്യക്കു നേരിട്ടത്. പരിക്കു മൂലം പ്രമുഖ പേസറായ ജസ്പ്രീത് ബുംറയുടെ പിന്‍മാറ്റമാണിത്. പരിക്കിനെ തുടര്‍ന്ന് സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദറും പിന്‍മാറിയിട്ടുണ്ടെങ്കിലും ബുംറയുടെ അഭാവം പോലെ ഇന്ത്യയെ അലട്ടുന്ന കാര്യമല്ല ഇത്.
ബുംറയ്ക്കു പകരം പുതുമുഖ താരം ദീപക് ചഹറാണ് ഇന്ത്യന്‍ ടീമിലെത്തിയത്. വാഷിങ്ടണിനു പകരം ക്രുനാല്‍ പാണ്ഡ്യയും ആദ്യമായി ടീമിലേക്കു വിളിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ചഹറിന് പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുന്ന കാര്യം സംശയമാണ്. പരിചയസമ്പന്നനായ ഉമേഷ് യാദവിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

മഴ ഭീതിയില്ല
ബ്രിട്ടീഷ് സമയം ഉച്ചയ്ക്കു ശേഷം 3.30ാണ് ഇന്ത്യ- ഇംഗ്ലണ്ട് മല്‍സരം ആരംഭിക്കുന്നത്. പ്രസന്നമായ കാലാവസ്ഥയാണ് ഇംഗ്ലണ്ടിലേത്. കളിക്കു ഭീഷണിയായി മഴ പെയ്യാനുള്ള സാധ്യതയില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത് ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിക്കുന്നുണ്ട്.

നേരിയ മുന്‍തൂക്കം ഇംഗ്ലണ്ടിന്
ട്വന്റി20യിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ നേരിയ മുന്‍തൂക്കം ഇംഗ്ലണ്ട് ടീമിനാണ്. 11 ട്വന്റി20 മല്‍സരങ്ങളില്‍ ഇതുവരെ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആറെണ്ണത്തില്‍ ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. അഞ്ചു മല്‍സരങ്ങളിലാണ് ഇന്ത്യക്കു ജയിക്കാനായത്.
എന്നാല്‍ അവസാനത്തെ രണ്ടു മല്‍സരങ്ങളിലും ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താനായിട്ടുണ്ടെന്നത് ഇന്ത്യക്കു ആത്മവിശ്വാസം നല്‍കും.

ടീം
ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, സുരേഷ് റെയ്‌ന, മനീഷ് പാണ്ഡെ, എംഎസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹര്‍, സിദ്ധാര്‍ഥ് കൗള്‍, ഉമേഷ് യാദവ്.
ഇംഗ്ലണ്ട്- ഇയോന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), മോയിന്‍ അലി, ജോണി ബെയര്‍സ്‌റ്റോ, ജാക്ക് ബെല്‍, ജോസ് ബട്‌ലര്‍, സാം ക്യുറാന്‍, ടോം ക്യുറാന്‍, അലെക്‌സ് ഹെയ്ല്‍സ്, ക്രിസ് ജോര്‍ഡന്‍, ലിയാം പ്ലങ്കെറ്റ്, ആദില്‍ റഷീദ്, ജോ റൂട്ട്, ജാസണ്‍ റോയ്, ഡേവിഡ് വില്ലി, ഡേവിഡ് മലാന്‍.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.
കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.


Click it and Unblock the Notifications