For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇന്ത്യന്‍ റണ്‍മഴ, തകര്‍ത്തടിച്ച് കോലിയും രോഹിത്തും- ഇംഗ്ലണ്ടിന് 225 റണ്‍സ് വിജയലക്ഷ്യം

ഒരു മാറ്റവുമായാണ് ഈ മല്‍സരത്തില്‍ ഇന്ത്യയിറങ്ങിയത്

അഹമ്മദാബാദ്: ഇന്ത്യന്‍ ബാറ്റിങ്‌നിരയുടെ ഉജ്ജ്വല പ്രകടനത്തിനു മുന്നില്‍ ഇംഗ്ലണ്ട് പതറി. അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ 225 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യ ഇംഗ്ലണ്ടിനു നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ഒരിക്കല്‍ക്കൂടി ബാറ്റിങിനിയക്കപ്പെട്ട ഇന്ത്യ ഇത്തവണയും മികച്ച ടോട്ടല്‍ പടുത്തുര്‍ത്തി. രണ്ടു വിക്കറ്റിന് 224 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് ഇന്ത്യ നേടിയത്. ടി20യില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. ഈ പരമ്പരയില്‍ ആദ്യമായാണ് ഒരു ടീം 200ന് മുകളില്‍ സ്‌കോര്‍ ചെയ്തത്.

1

നായകന്‍ വിരാട് കോലി (80*), വൈസ് ക്യാപ്റ്റന്‍ (64) എന്നിവരുടെ തീപ്പൊരി ഫിഫ്റ്റികളാണ് ഇന്ത്യയെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. ഹാര്‍ദിക് പാണ്ഡ്യ 39* (17 ബോള്‍, നാലു ബൗണ്ടറി, 2 സിക്‌സര്‍), സൂര്യകുമാര്‍ യാദവ് 32 (17 ബോള്‍, മൂന്നു ബൗണ്ടറി, 2 സിക്‌സര്‍) എന്നിവരും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കി. 52 ബോളില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് കോലി ടീമിന്റെ ടോപ്‌സ്‌കോററായത്. രോഹിത് 34 ബോളില്‍ നാലു ബൗണ്ടറികളും അഞ്ചു സിക്‌സറും പറത്തി. ഇംഗ്ലീഷ് ബൗളര്‍മാരെ ഇന്ത്യന്‍ ബാറ്റിങ് നിര തുടക്കം മുതല്‍ നിലത്തുനിര്‍ത്തിയില്ല. ആറു ബൗളര്‍മാരെ നായകന്‍ ഇയോന്‍ മോര്‍ഗന്‍ മാറി മാറി പരീക്ഷിച്ചെങ്കിലും ഇന്ത്യന്‍ റണ്ണൊഴുക്ക് തടഞ്ഞുനിര്‍ത്താനായില്ല.

പരമ്പരയില്‍ ആദ്യമായി ഓപ്പണിങില്‍ ഇറങ്ങിയ രോഹിത്-കോലി ജോടി വന്‍ വിജയമായി മാറി. 94 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ അടിച്ചെടുത്തത്. ഒമ്പതാം ഓവറിലെ അവസാന ബോളിലായിരുന്നു രോഹിത് പുറത്തായത്. അപ്പോഴേക്കും ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 94 റണ്‍സുണ്ടായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ സൂര്യ ഈ കളിയിലും നിരാശപ്പെടുത്തിയില്ല. 17 ബോളില്‍ മൂന്നു ബൗണ്ടറികളും സിക്‌സറുമടക്കം 32 റണ്‍സ് അടിച്ചെടുത്ത് താരം മടങ്ങി. ബൗണ്ടറി ലൈനില്‍ വച്ച് ആദില്‍ റഷീദിന്റെ വണ്ടര്‍ ക്യാച്ചാണ് സൂര്യയുടെ സൂപ്പര്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

2

അതിവേഗം റണ്‍സ് അടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ ഹാര്‍ദിക്കിനെയാണ് ഇന്ത്യ തുടര്‍ന്നു ക്രീസിലിറക്കിയത്. അപരാജിതമായ മൂന്നാം വിക്കറ്റില്‍ കോലി-ഹാര്‍ദിക് ജോടി 81 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേത്തു. വെറും 40 ബോളുകളില്‍ നിന്നായിരുന്നു ഇത്. അവസാന അഞ്ചോവറില്‍ 67 റണ്‍സ് സഖ്യം വാരിക്കൂട്ടി.

തുടര്‍ച്ചയായി മൂന്നാമത്തെ കളിയിലാണ് ഇന്ത്യക്കു ടോസ് നഷ്ടമായത്. നാലാം ടി20യില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. മോശം ഫോമിലുള്ള ഓപ്പണര്‍ കെഎല്‍ രാഹുലിനെ ഇന്ത്യ ഒടുവില്‍ ഒഴിവാക്കി. പകരം പേസര്‍ ടി നടരാജന്‍ പ്ലെയിങ് ഇലവനിലെത്തി. ഈ പരമ്പരയില്‍ നടരാജന്റെ ആദ്യ മല്‍സരം കൂടിയാണിത്. രാഹുലിന്റെ അഭാവത്തിലാണ് കോലി ഓപ്പണറായെത്തിയത്. അതേസമയം, ഇംഗ്ലണ്ട് നാലാം ടി20യിലെ അതേ ടീമിനെ തന്നെ ഈ മല്‍സരത്തിലും നിലനിര്‍ത്തി.

3

പരമ്പരയില്‍ ഇരുടീമുകളും 2-2ന് ഒപ്പം നില്‍ക്കുന്നതിനാല്‍ ഈ മല്‍സരം തീപാറുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഓരോ തവണയും പിന്നില്‍ നിന്ന ശേഷമാണ് ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തി പരമ്പരയിലേക്കു തിരിച്ചുവന്നത്. ആദ്യ കളിയില്‍ ഇംഗ്ലണ്ട് എട്ടു വിക്കറ്റിനു ജയിച്ചപ്പോള്‍ രണ്ടാമത്തെ മല്‍സരത്തില്‍ ഏഴു വിക്കറ്റ് വിജയവുമായി ഇന്ത്യ തിരിച്ചടിച്ചു. മൂന്നാം ടി20യില്‍ വീണ്ടും ഇംഗ്ലണ്ട് വെന്നിക്കൊടി പാറിച്ചു. ഇത്തവണയും എട്ടു വിക്കറ്റിനു തന്നെയാണ് അവര്‍ ഇന്ത്യയെ നിഷ്പ്രഭരാക്കിയത്. എന്നാല്‍ ഇന്ത്യക്കു വിട്ടുകൊടുക്കാന്‍ മനസ്സില്ലായിരുന്നു. നിര്‍ണായകമായാ നാലാം ടി20യില്‍ എട്ടു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയവുമായി ഇന്ത്യ പരമ്പരയിലേക്കു തിരിച്ചുവന്നു.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, വിരാട് കോലി (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ ഠാക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, രാഹുല്‍ ചഹര്‍.
ഇംഗ്ലണ്ട്- ജാസണ്‍ റോയ്, ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മലാന്‍, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ്, ഇയോന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), സാം കറെന്‍, ക്രിസ് ജോര്‍ഡന്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.

Story first published: Saturday, March 20, 2021, 21:11 [IST]
Other articles published on Mar 20, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+