IND vs ENG: ഇനി കലാശക്കൊട്ട്- ഇന്ത്യ ഉറച്ചുതന്നെ, കോലിപ്പടയുടെ ടോസ് പേടി മാറി
അഹമ്മദാബാദ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയില്‍ ഇനി കലാശക്കൊട്ട്. അടിയും തിരിച്ചടിയുമെല്ലാം കണ്ട പരമ്പര ആവേശകരമായ ക്ലൈമാക്‌സില്‍ എത്തി നില്‍ക്കുകയാണ്. ഫൈനലിനു തുല്യമായ അവസാന മല്‍സരം ശനിയാഴ്ച നടക്കും. അതേ വേദിയില്‍ തന്നെയാണ് ഒരിക്കല്‍ക്കൂടി ലോക റാങ്കിങിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ കൊമ്പുകോര്‍ക്കുന്നത്.
ഓരോ തവണയും പിന്നില്‍ നിന്ന ശേഷമാണ് തിരിച്ചടിച്ച് ഇന്ത്യ പരമ്പരയില്‍ 2-2ന് ഒപ്പമെത്തിയത്. ആദ്യ കളിയില്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രണ്ടാമങ്കത്തില്‍ ഇന്ത്യ തിരിച്ചടിച്ചു. മൂന്നാംടി20യില്‍ ജയിച്ച് ഇംഗ്ലണ്ട് വീണ്ടും മുന്നിലെത്തിയെങ്കിലും നാലാമത്തെ കളിയില്‍ ഇന്ത്യ ഒരിക്കല്‍ക്കൂടി തിരിച്ചടിച്ച് ഒപ്പമെത്തുകയായിരുന്നു. ഇനി 'ഫൈനലില്‍' ആരാവും വിജയക്കൊടി പാറിക്കുകയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

ടോസ് ഭയം മാറി
ഈ പരമ്പരയിലെ ആദ്യത്തെ മൂന്നു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇരുടീമിനെയും ഒരുപോലെ ഭയപ്പെടുത്തിയിരുന്നത്. കാരണം ടോസ് ജയിക്കുന്നവര്‍ കളിയും ജയിക്കുകയെന്നതായിരുന്നു ആദ്യ മൂന്നു കളികളിലും കണ്ടത്. മാത്രമല്ല എല്ലാ മല്‍സരങ്ങളും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്തവരുമായിരുന്നു.
എന്നാല്‍ നാലാം ടി20യില്‍ ഈ വിജയഫോര്‍മുല ഇന്ത്യ തെറ്റിച്ചു. ടോസ് നഷ്ടായി ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നിട്ടും ഇന്ത്യ ജയിച്ചുകയറി. മികച്ച ടോട്ടല്‍ നേടാനായാല്‍ ഈ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്കു വിജയിക്കാമെന്ന് വിരാട് കോലിയും സംഘവും കാണിച്ചുതന്നു.

ടീമില്‍ മാറ്റമുണ്ടാവില്ല
പരമ്പരയില്‍ ഇതുവരെ നടന്ന നാലു മല്‍സരങ്ങളിലും ഇന്ത്യ വ്യത്യസ്ത പ്ലെയിങ് ഇലവനെയാണ് പരീക്ഷിച്ചത്. എന്നാല്‍ അഞ്ചാമത്തെ കളിയില്‍ ഇന്ത്യ ഇതിനു മുതിരില്ലെന്നാണ് സൂചനകള്‍. നാലാം ടി20യില്‍ ജയിച്ച അതേ ടീമിനെ തന്നെ ഇന്ത്യ നിലനിര്‍ത്തുമെന്നാണ് സൂചനകള്‍. ഇതോടെ സൂര്യകുമാര്‍ യാദവും രാഹുല്‍ ചഹറും ടീമില്‍ തുടരുകയും ചെയ്‌തേക്കും.
ടി നടരാജന്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ടെങ്കിലും നിര്‍ണായകമായ കളിയില്‍ ഇന്ത്യ നട്ടുവിനെ പരീക്ഷിച്ച് റിസ്‌കെടുക്കാന്‍ മുതിര്‍ന്നേക്കില്ല. ആദ്യ മൂന്നു കളികളിലെ ദയനീയ പ്രകടനത്തിനു ശേഷം കഴിഞ്ഞ മല്‍സരത്തില്‍ ഫോമില്‍ തിരിച്ചെത്തുന്നതിന്റെ സൂചനകള്‍ നല്‍കിയ കെഎല്‍ രാഹുല്‍ തന്നെ ഓപ്പണറായി തുടര്‍ന്നേക്കും.

ബൗളിങ് മെച്ചപ്പെടണം
ബാറ്റിങിനേക്കാള്‍ ബൗളിങിന്റെ കാര്യത്തിലാണ് ഇന്ത്യക്കു ചില ആശങ്കകളുള്ളത്. സീനിയര്‍ പേസ് ജോടികളായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരുടെ അഭാവം ഇന്ത്യന്‍ പേസാക്രമണത്തിന്റെ മൂര്‍ച്ച കുറച്ചിട്ടുണ്ടെന്നതില്‍ സംശയമില്ല. മറ്റൊരു സീനിയര്‍ പേസറായ ഭുവനേശ്വര്‍ കുമാര്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ടെങ്കിലും അദ്ദേഹം പഴയ താളത്തിലേക്കു ഇനിയു മടങ്ങിയെത്തിയിട്ടില്ല. മാത്രമല്ല ഭുവിക്കു കൂട്ടായി പരിചയസമ്പന്നനായ മികച്ചൊരു പേസറില്ലെന്നതും ഇന്ത്യയെ അലട്ടുന്നുണ്ട്.
ഹാര്‍ദിക് പാണ്ഡ്യ നാലാം ടി20യില്‍ ഉജ്ജ്വല ബൗളിങ് കാഴ്ചവച്ചത് ഇന്ത്യക്കു വലിയ പ്ലസ് പോയിന്റാണ്. നടകകാനിരിക്കുന്ന കളിയിലും അദ്ദേഹം ഇതു തുടരുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ.

എപ്പോള്‍, എവിടെ കാണാം?
ശനിയാഴ്ച രാത്രി ഏഴു മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തിലാണ് മല്‍സരം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ മല്‍സരത്തിലും കാണികള്‍ക്കു പ്രവേശമില്ല.
സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ വിവിധ ചാനലുകളില്‍ മല്‍സരം തല്‍സമയം സംപ്രേക്ഷണം ചെയ്യും. ഡിഡി സ്‌പോര്‍ട്‌സിലും കളി കാണാം. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും മല്‍സരത്തിന്റെ ലൈവ് സ്ട്രീമിങ് ആസ്വദിക്കാം.

സാധ്യതാ പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, വിരാട് കോലി (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ ഠാക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, രാഹുല്‍ ചഹര്‍.
ഇംഗ്ലണ്ട്- ജാസണ്‍ റോയ്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മലാന്‍, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ്, ഇയോന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), സാം കറെന്‍, ക്രിസ് ജോര്‍ഡന്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications