Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: തുടക്കം മിന്നിച്ച് സൂര്യ, ഉജ്ജ്വല ഫിഫ്റ്റി- ഇംഗ്ലണ്ടിന് 186 റണ്‍സ് വിജയലക്ഷ്യം

അഹമ്മദാബാാദ്: തകര്‍പ്പന്‍ ഫിഫ്റ്റിയുമായി സൂര്യകുമാര്‍ യാദവ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തന്റെ വരവ് ആഘോഷിച്ചു. ഇംഗ്ലണ്ടിനെതിരായ നാലാം ടി20യില്‍ ഇന്ത്യയെ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താനും ഇതു സഹായിച്ചു. 186 റണ്‍സിന്റെ വിജയലക്ഷ്യമാണ് സന്ദര്‍ശകര്‍ക്കു ഇന്ത്യ നല്‍കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിയക്കപ്പെട്ട ഇന്ത്യ എട്ടു വിക്കറ്റിന് 185 റണ്‍സ് അടിച്ചെടുത്തു.

1

57 റണ്‍സെടുത്ത സൂര്യയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. 31 ബോളില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. നേരിട്ട ആദ്യ ബോള്‍ തന്നെ സിക്‌സറിലേക്കു പായിച്ചാണ് സൂര്യ ബാറ്റിങില്‍ തന്റെ അരങ്ങേറ്റം നടത്തിയത്. വ്യക്തിഗത സ്‌കോര്‍ 46ല്‍ വച്ച് ബൗണ്ടറിയിലൂടെ സൂര്യ ഫിഫ്റ്റിയും തികച്ചു. വിവാദ ക്യാച്ചിലൂടെയായിരുന്നു അദ്ദേഹത്തിന്റെ മടക്കം.

ശ്രേയസ് അയ്യര്‍ (37), റിഷഭ് പന്ത് (30), എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്‌കോറര്‍മാര്‍. ശ്രേയസ് 18 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും നേടിയപ്പോള്‍ പന്ത് 23 ബോളില്‍ നാലു ബൗണ്ടറികള്‍ നേടി. കെഎല്‍ രാഹുല്‍ (14), രോഹിത് ശര്‍മ (12), നായകന്‍ വിരാട് കോലി (1), ഹാര്‍ദിക് പാണ്ഡ്യ (11), വാഷിങ്ടണ്‍ സുന്ദര്‍ (4) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ നാലു വിക്കറ്റെടുത്തു.നാലോവറില്‍ 33 റണ്‍സ് വഴങ്ങിയാണ് അദ്ദേഹം നാലു പേരെ പുറത്താക്കിയത്.

2

ഇന്ത്യക്കു മോശമല്ലാത്ത തുടക്കമാണ് രോഹിത്-രാഹുല്‍ സഖ്യം ചേര്‍ന്നു നല്‍കിയത്. ഇന്നിങ്‌സിലെ ആദ്യ ബോളില്‍ സിക്‌സര്‍ പറത്തിയ രോഹിത് തുടക്കത്തില്‍ തന്നെ നയം വ്യക്തമാക്കിയിരുന്നു. മറുഭാഗത്ത് തുടര്‍ച്ചയായി മൂന്നു കളികളിലെ മോശം പ്രകടനത്തിനു ശേഷം രാഹുലും താളം വീണ്ടെടുത്തത് ഇന്ത്യക്കു ആശ്വാസമായി. ഓപ്പണിങ് വിക്കറ്റില്‍ രോഹിത്- രാഹുല്‍ ജോടി 21 റണ്‍സ് നേടി. രോഹിത്തിനെ ആര്‍ച്ചര്‍ സ്വന്തം ബൗളിങില്‍ പിടികൂടുകയായിരുന്നു.

രാഹുല്‍- സൂര്യ ജോടി 43 റണ്‍സ് മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രാഹുലിനെ പുറത്താക്കി സ്റ്റോക്‌സ് ഇന്ത്യക്കു അടുത്ത പ്രഹരമേല്‍പ്പിച്ചു. ഇന്ത്യ രണ്ടിന് 63. ഏഴു റണ്‍സ് കൂടി നേടുമ്പോഴേക്കും കോലിയും പുറത്തായി. ആദില്‍ റഷീദിന്റെ ഗൂഗ്ലിയില്‍ ക്രീസിനു പുറത്തേക്ക് ഇറങ്ങി ഷോട്ടിനു ശ്രമിച്ച കോലിയെ ജോസ് ബട്‌ലര്‍ സ്റ്റംപ് ചെയ്യുകയായിരുന്നു.

3

രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഈ മല്‍സരത്തില്‍ ഇറങ്ങിയതെങ്കില്‍ ഇംഗ്ലണ്ട് മൂന്നാം ടി20യിലെ അതേ ടീമിനെ നിലനിര്‍ത്തി. ഇഷാന്‍ കിഷന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവരെയാണ് ഇന്ത്യ ഒഴിവാക്കിയത്. പരിക്കു കാരണമാണ് ഇഷാനെ മാറ്റി നിര്‍ത്തിയതെന്നു നായകന്‍ വിരാട് കോലി അറിയിച്ചു. എന്നാല്‍ മോശം ഫോമാവാം ചഹലിനെ ഒഴിവാക്കാന്‍ കാരണം. കഴിഞ്ഞ മൂന്നു മല്‍സങ്ങളിലും താരം ഒരുപാട് റണ്‍സ് വിട്ടുകൊടുത്തിരുന്നു. ഇഷാനു പകരം സൂര്യകുമാര്‍ യാദവിനെ ഇന്ത്യ ടീമിലേക്കു തിരികെ വിളിച്ചപ്പോള്‍ ചഹലിനു പകരം സ്പിന്നര്‍ രാഹുല്‍ ചഹറും ടീമിലെത്തി.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, കെഎല്‍, വിരാട് കോലി (ക്യാപ്റ്റന്‍), റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ ഠാക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, രാഹുല്‍ ചഹര്‍.

ഇംഗ്ലണ്ട്- ജാസണ്‍ റോയ്, ജോസ് ബട്‌ലര്‍, ഡേവിഡ് മലാന്‍, ജോണി ബെയര്‍‌സ്റ്റോ, ഇയോന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ബെന്‍ സ്റ്റോക്‌സ്, സാം കറെന്‍, ക്രിസ് ജോര്‍ഡന്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ് മാര്‍ക്ക് വുഡ്.

Story first published: Thursday, March 18, 2021, 21:10 [IST]
Other articles published on Mar 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+