Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കപ്പടിക്കാന്‍ കോലിക്കൂട്ടം... പോരാട്ടം കടുക്കും, സൂപ്പര്‍ സണ്‍ഡേയില്‍ ആര് നേടും?

ബ്രിസ്റ്റള്‍: കപ്പുമായി ഇംഗ്ലണ്ട് പര്യടനം വിജയകരമായി തുടങ്ങുകയെന്ന ലക്ഷ്യത്തോടെ ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നു. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ അവസാന കളിയില്‍ ഇന്ത്യ ഇംഗ്ലണ്ടുമായി കൊമ്പുകോര്‍ക്കും. വൈകീട്ട് 6.30നാണ് മല്‍സരം ആരംഭിക്കുന്നത്.

രണ്ടു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇരുടീമും 1-1ന് ഒപ്പമാണ്. ആദ്യ മല്‍സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയവുമായി തുടങ്ങിയിരുന്നെങ്കിലും രണ്ടാമത്തെ കളിയില്‍ ഇംഗ്ലണ്ട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

 തുടക്കം ഗംഭീരം

തുടക്കം ഗംഭീരം

അയര്‍ലാന്‍ഡിനെതിരായ ടി20 പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇറങ്ങിയത്. മാഞ്ചസ്റ്ററില്‍ നടന്ന ആദ്യ കളിയില്‍ ആധികാരികയമായിരുന്നു ഇന്ത്യയുടെ പ്രകടനം.
കുല്‍ദീപ് യാദവിന്റെ അഞ്ചു വിക്കറ്റ് നേട്ടവും ലോകേഷ് രാഹുലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയും ഇന്ത്യയെ എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തിലേക്കു നയിക്കുകയും ചെയ്തു.

 ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്

ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്

ആദ്യ മല്‍സരത്തില്‍ ഇന്ത്യക്കു മുന്നില്‍ നിഷ്പ്രഭമായിപ്പോയെങ്കിലും രണ്ടാമത്തേതില്‍ ഇംഗ്ലണ്ട് ശക്തമായ തിരിച്ചുവരവ് തന്നെയാണ് നടത്തിയത്. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും ഇന്ത്യക്കു മേല്‍ ഇംഗ്ലീഷ് ആധിപത്യമാണ് കണ്ടത്. അഞ്ചു വിക്കറ്റിനാണ് ഇന്ത്യയെ ആതിഥേയര്‍ കീഴടക്കിയത്.
ഒന്നാം ട്വന്റി20യിലെ സെഞ്ച്വറി വീരനായ രാഹുലിനെ തുടക്കത്തില്‍ തന്നെ പുറത്താക്കിയ ഇംഗ്ലണ്ട് ഇന്ത്യന്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ വരിഞ്ഞുകെട്ടി. ക്യാപ്റ്റന്‍ കോലിയും എംഎസ് ധോണിയുമാണ് ടീമിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.

 ടീമില്‍ മാറ്റമുണ്ടാവില്ല

ടീമില്‍ മാറ്റമുണ്ടാവില്ല

കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും കളിച്ച ടീമില്‍ മാറ്റം വരുത്താന്‍ ഇന്ത്യ ആലോചിക്കുന്നില്ല. അതേ ഇലവനില്‍ത്തന്നെ വിശ്വാസമര്‍പ്പിച്ചാണ് കോലിയും സംഘവും ബ്രിസ്റ്റളിലെ കൗണ്ടി ഗ്രൗണ്ടില്‍ ഇറങ്ങുന്നത്.
അതേസമയം, ഇംഗ്ലണ്ട് ടീമിലും മാറ്റമുണ്ടാവാനുള്ള സാധ്യത കുറവാണ്. പരിക്കു ഭേദമായി ബെന്‍ സ്റ്റോക്‌സ് തിരിച്ചെത്തിയിട്ടുണ്ടെങ്കിലും ടീമിലുള്‍പ്പെടുത്താന്‍ സാധ്യതയില്ല.

നേരിയ മേല്‍ക്കൈ ഇംഗ്ലണ്ടിന്

നേരിയ മേല്‍ക്കൈ ഇംഗ്ലണ്ടിന്

ഫൈനലിനു തുല്യമായ അവസാന മല്‍സരത്തില്‍ ഇറങ്ങുമ്പോള്‍ ഇംഗ്ലണ്ടിനു തന്നെയാണ് നേരിയ മുന്‍തൂക്കം. ഇരുടീമും തമ്മിലുള്ള 14ാമത്തെ ട്വന്റി20 മല്‍സരമാണിത്. ഇതുവരെ നടന്ന 13 മല്‍സരങ്ങളില്‍ ഏഴിലും ജയം ഇംഗ്ലണ്ടിനായിരുന്നു. ആറു മല്‍സരങ്ങളിലാണ് ഇന്ത്യക്കു ജയം നേടാനായത്.

ടീം

ടീം

ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, സുരേഷ് റെയ്‌ന, എംഎസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്
ഇംഗ്ലണ്ട്- ഇയോന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ജാസണ്‍ റോയ്, ജോസ് ബട്‌ലര്‍, ജോ റൂട്ട്, അലെക്‌സ് ഹെയ്ല്‍സ്, ജോണി ബെയര്‍സ്‌റ്റോ, ഡേവിഡ് വില്ലി, ക്രിസ് ജോര്‍ഡന്‍, ലിയാം പ്ലങ്കെറ്റ്, ആദില്‍ റഷീദ്, ജെയ്ക്ക് ബോള്‍.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Sunday, July 8, 2018, 12:02 [IST]
Other articles published on Jul 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+