Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹിറ്റ്മാന്‍ ഷോ... ഇടിവെട്ട് സെഞ്ച്വറി, ഇംഗ്ലണ്ടിനെ തല്ലിച്ചതച്ച് ടീം ഇന്ത്യക്ക് പരമ്പര

ഇന്ത്യക്ക് പരമ്പര | Oneindia Malayalam
1
42370

ബ്രിസ്റ്റള്‍: ഇംഗ്ലണ്ട് പര്യടനം പരമ്പര നേട്ടത്തോടെ തന്നെ ടീം ഇന്ത്യ തുടങ്ങി. ഇംഗ്ലണ്ടിനെതിരായ മൂന്നു മല്‍സരങ്ങളുടെ ട്വന്റി20 പരമ്പര ഇന്ത്യ പോക്കറ്റിലാക്കി. നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ഏഴു വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ ആഘോഷിച്ചത്. ഓപ്പണര്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് സെഞ്ച്വറിയാണ് ഇന്ത്യന്‍ ജയത്തിന് അടിത്തറയിട്ടത്. വെറും 56 പന്തില്‍ 11 ബൗണ്ടറികളും അഞ്ച് സിക്‌സറുമടക്കം രോഹിത്ത് പുറത്താവാതെ 100 റണ്‍സ് നേടി.

1

199 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് ഇന്ത്യക്കു നല്‍കിയത്. നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റിനാണ് ഇംഗ്ലണ്ട് 198 റണ്‍സെടുത്തത്. മറുപടിയില്‍ രോഹിത്ത് കത്തിക്കയറിയപ്പോള്‍ ഇംഗ്ലീഷ് പ്രതീക്ഷ തകര്‍ന്നു. 18.4 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ വിജയവും പരമ്പരയും തങ്ങളുടെ പേരിലാക്കി. 14 പന്തില്‍ 33 റണ്‍സുമായി (4 ബൗണ്ടറി, 2 സിക്‌സര്‍) ഹര്‍ദിക് പാണ്ഡ്യ രോഹിത്തിനൊപ്പം പുറത്താവാതെ നിന്നു. ശിഖര്‍ ധവാന്‍ (5), ലോകേഷ് രാഹുല്‍ (19) എന്നിവരാണ് പുറത്തായത്. ഇരുടീമും ഓരോ ജയം വീതം നേടി ഒപ്പമായതിനാല്‍ ഈ മല്‍സരം ഫൈനലിനു തുല്യമായിരുന്നു. തകര്‍പ്പന്‍ പ്രകടനത്തോടെ പരമ്പര പോക്കറ്റിലാക്കാനായത് വരാനിരിക്കുന്ന ഏകദിന, ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.

2

നേരത്തേ ടോസ് ലഭിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. ഓപ്പണര്‍ ജാസണ്‍ റോയിയുടെ വെടിക്കെട്ട് ബാറ്റിങാണ് ഇംഗ്ലണ്ടിനെ ശക്തമായ നിലയിലെത്തിച്ചത്. 31 പന്തില്‍ നാലു ബൗണ്ടറികളും ഏഴു സിക്‌സറുമടക്കം റോയ് 67 റണ്‍സ് വാരിക്കൂട്ടി.

ജോസ് ബട്‌ലര്‍ (34), അലെക്‌സ് ഹെയ്ല്‍സ് (30), ജോണി ബെയര്‍സ്‌റ്റോ (25) എന്നിവരാണ്് മറ്റു സ്‌കോറര്‍മാര്‍. പത്താം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 100 കടന്നിരുന്നു. എന്നാല്‍ അവസാന പത്തോവറില്‍ ഇംഗ്ലണ്ടിന്റെ റണ്ണൊഴുക്കിന് കടിഞ്ഞാണിടാന്‍ ഇന്ത്യക്കു കഴിഞ്ഞു. നാലു വിക്കറ്റെടുത്ത ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നത്. നാലോവറില്‍ 38 റണ്‍സ് വഴങ്ങിയാണ് പാണ്ഡ്യ നാലു പേരെ പുറത്താക്കിയത്. താരത്തിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സാണിത്.
സിദ്ധാര്‍ഥ് കൗളിന് രണ്ടു വിക്കറ്റ് ലഭിച്ചു.

3

തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. സിദ്ധാര്‍ഥ് കൗളും ദീപക് ചഹറും ഇന്ത്യന്‍ ടീമിലെത്തി. ചഹറിന്റെ അരങ്ങേറ്റ മല്‍സരം കൂടിയാണിത്. പരിക്കേറ്റ ഭുവനേശ്വര്‍ കുമാറിനെയും കുല്‍ദീപ് യാദവിനെയുമാണ് ഇന്ത്യ മാറ്റിനിര്‍ത്തിയത്. അതേസമയം, ജോ റൂട്ടിനെ പുറത്തിരുത്തിയ ഇംഗ്ലണ്ട് പരിക്കു ഭേദമായ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനെ ടീമിലുള്‍പ്പെടുത്തി.

Story first published: Sunday, July 8, 2018, 22:09 [IST]
Other articles published on Jul 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+