Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇനി കാണാം കളി, രോഹിത് തിരിച്ചെത്തുന്നു! ആര് പുറത്താവും? എല്ലാമറിയാം

അഹമ്മദാബാദ്: രണ്ടാംടി20യില്‍ നേടിയ ആവേശോജ്വല വിജയത്തിന്റെ ആത്മവിശ്വാസത്തോടെ ടീം ഇന്ത്യ ഇംഗ്ലണ്ടുമായി മൂന്നാമങ്കത്തിന് ഇറങ്ങുന്നു. ചൊവ്വാഴ്ച രാത്രി ഏഴു മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ തന്നെയാണ് അടുത്ത മല്‍സരം. ആദ്യ മല്‍സരത്തിലെ ദയനീയ തോല്‍വിക്കു ശേഷം ശക്തമായ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. ഏഴു വിക്കറ്റിന്റെ ഉജ്ജ്വല ജയമായിരുന്നു ഇന്ത്യ നേടിയത്.

ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും ഒരുപോലെ മികച്ച പ്രകടനം നടത്തിയാണ് ലോക ഒന്നാംനമ്പര്‍ ടീമായ ഇംഗ്ലണ്ടിനെ രണ്ടാം റാങ്കുകാരായ ഇന്ത്യ കൊമ്പുകുത്തിച്ചത്. സമാനമായ പ്രകടനം ആവര്‍ത്തിക്കാന്‍ തന്നെയായിരിക്കും ഇന്ത്യയുടെ ശ്രമം.

രോഹിത്തിന്റെ തിരിച്ചുവരവ്

രോഹിത്തിന്റെ തിരിച്ചുവരവ്

ആദ്യത്തെ രണ്ടു മല്‍സരങ്ങളില്‍ വിശ്രമമനുവദിക്കപ്പെട്ട ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ മടങ്ങിയെത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഹിറ്റ്മാന്‍ തിരിച്ചെത്തുകയാണെങ്കില്‍ ഓപ്പണിങില്‍ ആര്‍ക്കാവും വഴിമാറിക്കൊടുക്കേണ്ടി വരികയെന്നതാണ് ചോദ്യം.
രണ്ടാം ടി20യിലൂടെ അരങ്ങേറി ഫിഫ്റ്റിയുമായി തുടക്കം ഗംഭീരമാക്കിയ ഇഷാന്‍ കിഷനെ ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത. അങ്ങനെയെങ്കില്‍ കെഎല്‍ രാഹുല്‍ പുറത്താവും. ആദ്യ കളിയില്‍ ഒരു റണ്ണിനും രണ്ടാമത്തേതില്‍ പൂജ്യത്തിനും അദ്ദേഹം പുറത്തായിരുന്നു.

കാര്യമായ മാറ്റങ്ങളുണ്ടാവില്ല

കാര്യമായ മാറ്റങ്ങളുണ്ടാവില്ല

രണ്ടാം ടി20യില്‍ വിജയിച്ച ടീം കോമ്പിനേഷനില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ കോലി മുതിര്‍ന്നേക്കില്ല. രോഹിത് തിരികെയെത്തുന്നതൊഴിച്ചാല്‍ ടീമില്‍ മറ്റു മാറ്റങ്ങളൊന്നും ഉണ്ടാവാന്‍ സാധ്യതയില്ല. എന്നാല്‍ രോഹിത്തിനെ തിരികെ വിളിക്കണോ, അല്ലെങ്കില്‍ ഇഷാനോടൊപ്പം രാഹുലിന് ഓപ്പണിങില്‍ ഒരവസരം കൂടി നല്‍കണമയോന്നതിനെക്കുറിച്ച് കോലിയും ശാസ്ത്രിയും ചേര്‍ന്ന് തീരുമാനിക്കും.
രാഹുലിന്റെ കഴിവിന്റെ കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും നിറംമങ്ങിയെങ്കിലും ടി20യില്‍ എഴുതിത്തള്ളാന്‍ കഴിയാത്ത താരമാണ് അദ്ദേഹം.

കണക്കുകളില്‍ ഒപ്പത്തിനൊപ്പം

കണക്കുകളില്‍ ഒപ്പത്തിനൊപ്പം

ടി20യിലെ കണക്കുകള്‍ നോക്കിയാല്‍ ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടി20യില്‍ രണ്ടു ടീമുകള്‍ക്കും മുന്‍തൂക്കം അവകാശപ്പെടാനില്ല. 16 മല്‍സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമുകളും എട്ടു ജയങ്ങള്‍ വീതം പങ്കിടുകയായിരുന്നു. ഇന്ത്യയിലെ ടി20കളുടെ കണക്കെടുത്താല്‍ നാലു മല്‍സരങ്ങളില്‍ വീതം ജയിച്ച് ഇരുടീമും ഒപ്പം നില്‍ക്കുകയാണ്.
ആദ്യ ടി20യില്‍ ജയിച്ചപ്പോള്‍ ഇംഗ്ലണ്ട് 8-7ന് മുന്നിലെത്തിയിരുന്നു. എന്നാല്‍ രണ്ടാം ടി020യില്‍ തിരിച്ചടിച്ചതോടെ ഇന്ത്യ 8-8ന് ഒപ്പമെത്തുകയായിരുന്നു.

ഒന്നാം റാങ്ക്

ഒന്നാം റാങ്ക്

രണ്ടാംടി20യില്‍ നേടിയ വിജയത്തോടെ ഐസിസി ടി20 റാങ്കിങില്‍ ഒന്നാംസ്ഥാനത്തെത്തുകയെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ വര്‍ധിച്ചിരിക്കുകയാണ്. ജയത്തോടെ ഇന്ത്യക്കു ഒരു പോയിന്റ് ലഭിച്ചപ്പോള്‍ ഇംഗ്ലണ്ടിനു രണ്ടു പോയിന്റ് നഷ്ടമായി.
മൂന്നാം ടി20യില്‍ ജയിക്കാനായാല്‍ ഇന്ത്യക്കു രണ്ടു റേറ്റിങ് പോയിന്റ് കൂടി ലഭിക്കും. ഇംഗ്ലണ്ടിനാവട്ടെ രണ്ടു പോയിന്റ് കൂടി നഷ്ടമാവും. നാലാം ടി20യിലും ജയിച്ചാല്‍ ഇന്ത്യ 271 പോയിന്റുമായി ഇംഗ്ലണ്ടിനൊപ്പം ഒന്നാംസ്ഥാനം പങ്കിടും. നിലവില്‍ തലപ്പത്തുള്ള ഇംഗ്ലണ്ടിന് 277ഉം രണ്ടാംസ്ഥാനക്കാരായ ഇന്ത്യക്കു 267ഉം പോയിന്റാണുള്ളത്.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ/ കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, വിരാട് കോലി (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ ഠാക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍.

ഇംഗ്ലണ്ട്-ജാസണ്‍ റോയ്, ജോസ് ബട്‌ലര്‍, ഡേവിഡ് മലാന്‍, ജോണി ബെയര്‍സ്‌റ്റോ, ഇയോന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ബെന്‍ സ്റ്റോക്‌സ്, സാം കറെന്‍, ക്രിസ് ജോര്‍ഡന്‍, ജോഫ്ര ആര്‍ച്ചര്‍, മോയിന്‍ അലി, ആദില്‍ റഷീദ്.

Story first published: Monday, March 15, 2021, 14:58 [IST]
Other articles published on Mar 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+