Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ടി20യില്‍ ആദ്യം ബാറ്റിങ്, ഇന്ത്യക്കു ഇപ്പോഴും അതറിയില്ല! വീക്ക്നെസ് മുന്‍ താരം പറയുന്നു

ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ വീക്ക്‌നെസ് എന്താണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സാബ കരീം. ടി20യില്‍ ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ വലിയ വിജയലക്ഷ്യം എതിര്‍ ടീമിനു നല്‍കാന്‍ കഴിയുന്നില്ലെന്നതാണ് ഇന്ത്യയുടെ പ്രധാന പോരായ്മയെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ടി20 പരമ്പരയിലും ഇത് ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത രണ്ടു മല്‍സരങ്ങളിലും ഇന്ത്യ തോറ്റിരുന്നു. റണ്‍ചേസ് നടത്തിയ കളിയിലായിരുന്നു ഇന്ത്യക്കു വിജയിക്കാനായത്.

വലിയ സ്‌കോര്‍ നേടുന്നില്ല

വലിയ സ്‌കോര്‍ നേടുന്നില്ല

ഇംഗ്ലണ്ടിനെതിരായ ഈ ടി20 പരമ്പരയ്ക്കു മുമ്പ് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ ആശങ്ക ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നാല്‍ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യം എതിര്‍ ടീമിനു മുന്നില്‍ വയ്ക്കാന്‍ കഴിയുന്നില്ലെന്നതായിരുന്നു. ഇംഗ്ലണ്ടുമായുള്ള ആദ്യത്തെ മൂന്നു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോഴും ഇതില്‍ മാറ്റമില്ല.
മുമ്പും ടി20യില്‍ ഇന്ത്യയെ അലട്ടിയ കാര്യം ഇതു തന്നെയായിരുന്നു. നേരത്തേ ഒരുപാട് ടി20 മല്‍സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്ത ശേഷം ഇന്ത്യക്കു 180-190ന് മുകളില്‍ റണ്‍സ് നേടാനായിട്ടില്ലെന്നും കരീം വിശദീകരിക്കുന്നു.

വിക്കറ്റ് മനസ്സിലാക്കുന്നില്ല

വിക്കറ്റ് മനസ്സിലാക്കുന്നില്ല

ആദ്യം ബാറ്റിങിന് ഇറങ്ങിയാല്‍ വിക്കറ്റ് മനസ്സിലാക്കി കളിക്കാന്‍ കഴിയാത്തതു കൊണ്ടാണ് ഇന്ത്യക്കു വലിയ സ്‌കോര്‍ നേടാന്‍ സാധിക്കാത്തതെന്നു കരീം അഭിപ്രായപ്പെട്ടു. ഒരു പ്രത്യേക വിക്കറ്റില്‍ എത്ര റണ്‍സ് നേടിയാല്‍ വിജയിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ഇന്ത്യക്കു വ്യക്തയില്ലെന്നു പറയാം. ടി20യില്‍ ഇന്ത്യയുടെ ഈ പോരായ്മ ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ മെച്ചപ്പെടും

ഇന്ത്യ മെച്ചപ്പെടും

ടി20യില്‍ ആദ്യം ബാറ്റ് ചെയ്യുമ്പോഴുള്ള ഈ ആശങ്കയെക്കുറിച്ച് ഇന്ത്യന്‍ ടീമിനും ഇപ്പോള്‍ നല്ല ബോധ്യമുണ്ട്. അതു മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും അവര്‍ നടത്തുന്നുണ്ട്. ഇനി കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം ഇന്ത്യക്കു നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇംഗ്ലണ്ടിനെതിരായ ഈ പരമ്പര ഇന്ത്യക്കു നല്ലൊരു അവസരമാണ്. ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നാല്‍ ശരിയായ കോമ്പിനേഷനും സമീപനവും ആവശ്യമാണ്. എങ്കില്‍ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യക്കു കഴിയൂവെന്നും കരീം കൂട്ടിച്ചേര്‍ത്തു.

50 ശതമാനം വിജയം

50 ശതമാനം വിജയം

ടി20യില്‍ വിരാട് കോലിക്കു കീഴില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കു 50 ശതമാനം മല്‍സരങ്ങളില്‍ മാത്രമേ വിജയിക്കാനായിട്ടുള്ളൂവെന്നു കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ആദ്യം ബാറ്റ് ചെയ്ത 11 ടി20കളില്‍ ജയിച്ച ഇന്ത്യ അത്ര തന്നെ മല്‍സരങ്ങളില്‍ പരാജയപ്പെടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷമാദ്യം ന്യൂസിലാന്‍ഡിനെതിരേ അവരുടെ നാട്ടില്‍ ആദ്യം ബാറ്റ് ചെയ്ത ശേഷം രണ്ടു മല്‍സരങ്ങളില്‍ ഇന്ത്യ ജയിച്ചത് സൂപ്പര്‍ ഓവറിലായിരുന്നു.

Story first published: Thursday, March 18, 2021, 15:40 [IST]
Other articles published on Mar 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+