Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യാ കപ്പ് കിടുക്കും, ഇന്ത്യ- പാകിസ്താന്‍ ക്ലാസിക്ക് ഒരു തവണയല്ല, മൂന്നു തവണ!!

കാത്തിരുന്ന പോരാട്ടം | Oneindia Malayalam

ദുബായ്: ഈ വര്‍ഷത്തെ ആദ്യത്തെ അന്താരാഷ്ട്ര ടൂര്‍ണമെന്റാണ് സെപ്തംബറില്‍ യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ്. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയുള്‍പ്പെടെ ഏഷ്യന്‍ ക്രിക്കറ്റിലെ വമ്പന്‍മാരെല്ലാം ടൂര്‍ണമെന്റില്‍ അണിനിരക്കും. പാകിസ്താന്‍, ശ്രീലങ്ക എന്നിവരെക്കൂടാതെ ഏഷ്യയിലെ പുതു ശക്തികളായ ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവരും ഒരുകൈ നോക്കും. കൂടാതെ യോഗ്യതാറൗണ്ട് കളിച്ചെത്തുന്ന ഒരു ടീമിനെക്കൂടി ടൂര്‍ണമെന്റില്‍ കാണാം.

ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ ക്ലാസിക്ക് പോരാട്ടം സെപ്തംബര്‍ 19നാണ് നടക്കുന്നത്. എന്നാല്‍ ഈ ത്രില്ലര്‍ മാത്രമല്ല, കാര്യങ്ങളെല്ലാം ഒത്തു വന്നാല്‍ രണ്ടു തവണ കൂടി ഇന്ത്യ-പാക് അങ്കത്തിന് ഏഷ്യാ കപ്പ് സാക്ഷിയാവും.

ഒരേ ഗ്രൂപ്പില്‍

ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍ തന്നെയാണ് ഏഷ്യാ കപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് എയിലാണ് ഇരുടീമിന്റെയും സ്ഥാനം. യോഗ്യത നേടിയെത്തുന്നവരാണ് ഗ്രൂപ്പിലെ മൂന്നാമത്തെ ടീം. ദുബായിലാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ സെപ്തംബര്‍ 19നു നടക്കുന്ന മല്‍സരം.
12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്ക്‌പ്പെടുന്ന ഇന്ത്യ-പാക് പോരിന് ദുബായ് ആതിഥേയത്വം വഹിക്കുന്നത്.

 സൂപ്പര്‍ ഫോര്‍

സൂപ്പര്‍ ഫോര്‍

ഗ്രൂപ്പില്‍ ഒരു ടീമിന് രണ്ടു മല്‍സരങ്ങള്‍ വീതമാണുണ്ടുവാക. ആദ്യ രണ്ടു സ്ഥാനങ്ങൡലെത്തുന്നവര്‍ സൂപ്പര്‍ ഫോറിലേക്കു യോഗ്യത നേടും. അദ്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഇന്ത്യയും പാകിസ്താനും സൂപ്പര്‍ ഫോറിലുണ്ടാവും.
സൂപ്പര്‍ ഫോറില്‍ ഒരു ടീമിന് മൂന്നു മല്‍സരങ്ങള്‍ വീതമുണ്ട്. അതുകൊണ്ടു സൂപ്പര്‍ ഫോറില്‍ ഇന്ത്യയും പാകിസ്താനും വീണ്ടും നേര്‍ക്കുനേര്‍ വരും.

ഇന്ത്യ-പാക് ഫൈനല്‍?

സൂപ്പര്‍ ഫോറില്‍ ആദ്യ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവരാണ് ഫൈനലിലേക്കു യോഗ്യത നേടുക. മികച്ച പ്രകടനം പുറത്തെടുക്കുകയാണെങ്കില്‍ ഇന്ത്യയും പാകിസ്താനും തന്നെയായിരിക്കും ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുക.
അങ്ങനെ വന്നാല്‍ ഇന്ത്യ- പാകിസ്താനും ഒരിക്കല്‍ക്കൂടി മുഖാമുഖം വരും. ഫൈനലിലായിരിക്കും ചിരവൈരികള്‍ തമ്മിലുള്ള മൂന്നാമത്തെ അങ്കം. സെപ്തംബര്‍ 28ന് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍.

Story first published: Thursday, July 26, 2018, 11:59 [IST]
Other articles published on Jul 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+