IND vs AUS: പാക് പടയുടെ റെക്കോര്‍ഡ് തിരുത്തി ടീം ഇന്ത്യ! ഇനി മുന്നില്‍ അഫ്ഗാന്‍ മാത്രം
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20 മല്‍സരവും ജയിച്ചതോടെ പുതിയ റെക്കോര്‍ഡിന് അവകാശികളായിരിക്കുകയാണ് ടീം ഇന്ത്യ. രണ്ടാം ടി20യില്‍ ആറു വിക്കറ്റിന്റെ ആധികാരിക വിജയമാണ് വിരാട് കോലിയും സംഘവും ആഘോഷിച്ചത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയും ഇന്ത്യ കൈക്കലാക്കിയിരുന്നു. അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ പത്താമത്തെ വിജയമാണിത്. ഇതോടെ തുടരെ ഒമ്പത് വിജയങ്ങളെന്ന ബദ്ധവൈരികളായ പാകിസ്താന്റെ റെക്കോര്‍ഡാണ് ഇന്ത്യ തിരുത്തിയത്.

ഇനി ഇന്ത്യക്കു മുന്നിലുള്ളത് അഫ്ഗാനിസ്താന്‍ മാത്രമാണ്. തുടര്‍ച്ചയായ 12 വിജയങ്ങളുമായാണ് അഫ്ഗാന്‍ ലോക റെക്കോര്‍ഡ് തങ്ങളുടെ പേരിലാക്കിയത്. 2018-19 സീസണിലായിരുന്നു ഇത്. 2016-17 സീസണില്‍ അഫ്ഗാന്‍ തുടര്‍ച്ചയായി 11 ടി20കളും ജയിച്ചിട്ടുണ്ട്. ഓസീസിനെതിരായ പരമ്പരയിലെ അടുത്ത മല്‍സരം കൂടി ജയിക്കാനായാല്‍ 11 ജയങ്ങളെന്ന അഫ്ഗാന്റെ നേട്ടത്തിനൊപ്പം ഇന്ത്യയുമെത്തും. അതോടൊപ്പം ഐസിസിയുടെ ടി20 റാങ്കിങില്‍ ഇന്ത്യ രണ്ടാംസ്ഥാനത്തേക്കും കയറും.
ഈ വര്‍ഷം ഒരു ടി20 മല്‍സരം പോലും ഇന്ത്യ തോറ്റിട്ടില്ല. ശ്രീലങ്ക, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേയാണ് ഈ വര്‍ഷമാദ്യം ഇന്ത്യ ടി20 പരമ്പരകള്‍ കളിച്ചത്. ലങ്കയ്‌ക്കെതിരായ നാലു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 2-0ന് കൈക്കലാക്കിയിരുന്നു. ഒരു മല്‍സരം ഉപേക്ഷിക്കപ്പെട്ടു. ന്യൂസിലാന്‍ഡ് പര്യടനത്തിലെ അഞ്ചു ടി20കളുടെ പരമ്പര ഇന്ത്യ തൂത്തുവാരുകയായിരുന്നു. അതിനു ശേഷം ഇന്ത്യ കളിച്ച പരമ്പര കൂടിയാണ് ഓസീസിനെതിരേയുള്ളത്. കൊവിഡ് കാരണം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു വലിയൊരു ബ്രേക്ക് എടുക്കേണ്ടി വന്നു.
2019 ഡിസംബറില്‍ നാട്ടില്‍ നടന്ന ടി20 പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ് ഇന്ത്യയുടെ വിജയക്കുതിപ്പ് തുങ്ങിയത്. ഇതേ പരമ്പരയിലെ ഒരു മല്‍സരത്തില്‍ വിന്‍ഡീസിനോടു തോറ്റ ശേഷം ടി20യില്‍ പരാജയമറിയാതെയാണ് ഇന്ത്യന്‍ കുതിപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications