
ഓസ്‌ട്രേലിയയുടെ റെക്കോര്‍ഡ് തകര്‍ത്തു
ടി20യില്‍ ഏറ്റവുമധികം റണ്‍ ചേസുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ടീമെന്ന ലോക റെക്കോര്‍ഡാണ് ഇന്ത്യ തങ്ങളുടെ പേരില്‍ കുറിച്ചത്. ഇന്ത്യയുടെ 41ാം റണ്‍ ചേസ് വിജയമായിരുന്നു രാജ്‌കോട്ടിലേത്. ഇതു പുതിയ ലോക റെക്കോര്‍ഡ് കൂടിയാണ്.
40 വിജയങ്ങളെന്ന മുന്‍ ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയുടെ റെക്കോര്‍ഡാണ് ഇന്ത്യക്കു മുന്നില്‍ വഴിമാറിയത്.

വിജയശരാശരി
ടി20യില്‍ ഏറ്റവുമധികം റണ്‍ചേസുകള്‍ വിജയകരമായി നടത്തിയ ലോക റെക്കോര്‍ഡ് മാത്രമല്ല ഇന്ത്യക്കുള്ളത്. ഏറ്റവും മികച്ച വിജയശരാശരിയുള്ള ടീമും ഇന്ത്യ തന്നെയാണ്. ഇതുവരെ 61 ടി20കളിലാണ് ഇന്ത്യക്കു റണ്‍ ചേസ് നടത്തേണ്ടി വന്നത്. ഇവയില്‍ 41ലും ജയിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു.
69 മല്‍സരങ്ങളില്‍ റണ്‍ചേസ് നടത്തി 40 എണ്ണത്തില്‍ ജയിച്ച ഓസ്‌ട്രേലിയ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നു. 67 റണ്‍ ചേസുകളില്‍ 36 എണ്ണം വിജയകരമായി പൂര്‍ത്തിയാക്കിയ പാകിസ്താനാണ് മൂന്നാംസ്ഥാനത്ത്.

വെല്ലുവിളിയുയര്‍ത്താതെ വിജയലക്ഷ്യം
രാജ്‌കോട്ട് ടി20യില്‍ 154 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബംഗ്ലാദേശ് ഇന്ത്യക്കു നല്‍കിയത്. ആദ്യ വിക്കറ്റില്‍ രോഹിതും ശിഖര്‍ ധവാനും ചേര്‍ന്ന് 10 ഓവറില്‍ തന്നെ ടീം സ്‌കോര്‍ 100 കടത്തിയപ്പോള്‍ ഇന്ത്യ കളി വരുതിയിലാക്കിയിരുന്നു. ധവാനും രോഹിത്തും അടുത്തടുത്ത ഓവറുകളില്‍ പുറത്തായെങ്കിലും അപ്പോഴേക്കും ഇന്ത്യ വിജയം ഉറപ്പാക്കിയിരുന്നു. വെറും 15.4 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ഇന്ത്യ 154 റണ്‍സെടുത്ത് ജയം പിടിച്ചെടുത്തത്. 43 പന്തില്‍ ആറു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 85 റണ്‍സ് വാരിക്കൂട്ടിയ രോഹിത്താണ് മാന്‍ ഓഫ് ദി മാച്ച്.


Click it and Unblock the Notifications











