Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഡ്‌ലെയ്ഡ് നാണക്കേട്- എല്ലാത്തിനും കാരണം ടി20!, ഇന്ത്യക്കു സംഭവിച്ച പതനം ചൂണ്ടിക്കാട്ടി ധോഷി

ഓസ്‌ട്രേലിയക്കെതിരേ അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു നേരിട്ട ദുരന്തത്തിനു പ്രധാന കാരണം ടി20യാണെന്നു വിമര്‍ശിച്ച് മുന്‍ താരം ദിലീപ് ധോഷി. ആദ്യ ടെസ്റ്റിലെ ഇന്ത്യയുടെ മോശം ഫീല്‍ഡിങിനെയും ധോഷി വിമര്‍ശിച്ചു. അഞ്ചോളം ക്യാച്ചുകള്‍ അഡ്‌ലെയ്ഡില്‍ ഇന്ത്യ നഷ്ടപ്പെടുത്തിയിരുന്നു.

ദിവസങ്ങള്‍ക്കു മുമ്പ് നടന്ന ആദ്യ ടെസ്റ്റില്‍ എട്ടു വിക്കറ്റിന്റെ കനത്ത പരാജയമായിരുന്നു ഇന്ത്യക്കു വഴങ്ങേണ്ടി വന്നത്. ആദ്യ രണ്ടു ദിവസവും ടെസ്റ്റില്‍ മുന്‍തൂക്കം നേടിയ ശേഷമാണ് മൂന്നാം ദിനം ഇന്ത്യ എല്ലം കളഞ്ഞുകുളിച്ചത്. രണ്ടാമിന്നിങ്‌സില്‍ വെറും 36 റണ്‍സിന് ഇന്ത്യ പുറത്താവുകയായിരുന്നു. ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഇന്ത്യയുടെ ഏറ്റവും ചെറിയ ടോട്ടല്‍ കൂടിയാണിത്. ഇന്ത്യന്‍ നിരയില്‍ ഒരാള്‍ക്കു പോലും രണ്ടക്ക സ്‌കോര്‍ നേടാനായിരുന്നില്ല.

ഫുട്ട്‌വര്‍ക്കിനെ ബാധിച്ചു

ഫുട്ട്‌വര്‍ക്കിനെ ബാധിച്ചു

ടി20 ക്രിക്കറ്റിന്റെ ആധിക്യം ബാറ്റ്‌സ്മാന്‍മാരുടെ ഫൂട്ട്‌വര്‍ക്കിനെ സാരമായി ബാധിച്ചതായി ധോഷി ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള ബാറ്റ്‌സ്മാന്‍മാരുടെ ഫൂട്ട്‌വര്‍ക്ക് ടി20യുടെ വരവോടെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മോശമായിട്ടുണ്ട്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെയും ഇക്കൂട്ടത്തില്‍പ്പെടുത്താം. പക്ഷെ, ഇക്കാര്യത്തില്‍ നമ്മള്‍ കൂടുതല്‍ തെറ്റുകാരാണ്. കാരണം നാട്ടിലെ ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നമ്മുടെ പല താരങ്ങളും കളിക്കുന്നില്ലെന്നു ധോഷി അഭിപ്രായപ്പെട്ടു.
സത്യസന്ധമായി പറയുകയാണെങ്കില്‍ അഡ്‌ലെയ്ഡില്‍ ഇന്ത്യന്‍ താരങ്ങളുടെ ഫൂട്ട്‌വര്‍ക്ക് വളരെ മോശമായിരുന്നു. മുമ്പ് കാലത്തു കളിച്ചിരുന്ന താരങ്ങളുടെ ഫൂട്ട്‌വര്‍ക്കുമായി ഇപ്പോഴുള്ളവരുടേത് താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും ധോഷി കൂട്ടിച്ചേര്‍ത്തു.

ടി20 മല്‍സരം പോലെ കളിച്ചു

ടി20 മല്‍സരം പോലെ കളിച്ചു

ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ടി20 മല്‍സരത്തിലേതു പോലെയായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ ബാറ്റ് ചെയ്തതെന്നു ധോഷി വിലയിരുത്തി. അഡ്‌ലെയ്ഡിലെ പിച്ചില്‍ ഉജ്ജ്വലമായി പന്തെറിഞ്ഞ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ മുഴുവന്‍ ക്രെഡിറ്റും അര്‍ഹിക്കുന്നു. നമ്മള്‍ അവര്‍ക്കു വിക്കറ്റുകള്‍ നല്‍കിക്കൊണ്ടിരിക്കുകയും ചെയ്തു. ടി20 ക്രിക്കറ്റില്‍ കളിക്കുന്നതു പോലെയായിരുന്നു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ നില്‍പ്പെന്നും ധോഷി പറയുന്നു.
ഓസീസ് പേസ് ജോടികളായ ജോഷ് ഹേസല്‍വുഡും പാറ്റ് കമ്മിന്‍സും ചേര്‍ന്നാണ് ഇന്ത്യയുടെ കഥ കഴിച്ചത്. ഹേസല്‍വുഡ് അഞ്ചു വിക്കറ്റ് കൊയ്തപ്പോള്‍ കമ്മിന്‍സിനു നാലു വിക്കറ്റും ലഭിച്ചിരുന്നു.

ഇന്ത്യയുടെ ഫീല്‍ഡിങ് ദയനീയം

ഇന്ത്യയുടെ ഫീല്‍ഡിങ് ദയനീയം

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയുടെ ഫീല്‍ഡിങും ദയനീയമായിരുന്നുവെന്നു ധോഷി വിലയിരുത്തി. ഓസീസ് താരങ്ങളായ മാര്‍നസ് ലബ്യുഷെയ്ന്‍, ടിം പെയ്ന്‍ എന്നിവരുടെ ക്യാച്ചുകള്‍ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ താരങ്ങള്‍ പാഴാക്കിയിരുന്നു. ഇത് ഓസീസ് ടീമിന്റെ ആത്മവിശ്വാസമുയര്‍ത്താന്‍ സഹായിക്കുകകയും ചെയ്തതായി ധോഷി അഭിപ്രായപ്പെട്ടു.
നമ്മുടെ ഫീല്‍ഡിങ് വളരെ മോശമായിരുന്നു. ഇത് ഓസീസിനെ ഒന്നാമിന്നിങ്‌സിലെ ലീഡ് കുറയ്ക്കാനും സഹായിച്ചു. ക്യാപ്റ്റന്‍ ടിം പെയ്‌നിന്റെ ഇന്നിങ്‌സ് മികച്ചതായിരുന്നു. പക്ഷെ നമ്മള്‍ ഒന്നിനു പിറകെ ഒന്നായി ക്യാച്ച് അവസരങ്ങള്‍ നഷ്ടപ്പെടുത്തിക്കൊണ്ടിരുന്നു. ഇത്രയും ഉയര്‍ന്ന നിലവാരത്തിലുള്ള മല്‍സരങ്ങളില്‍ എങ്ങനെ തുടര്‍ച്ചയായി ഇങ്ങനെ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുന്നുവെന്നത് മനസ്സിലാവുന്നില്ലെന്നും ധോഷി കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, December 22, 2020, 14:14 [IST]
Other articles published on Dec 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+