For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വനിതകളുടെ ടി20 ലോകകപ്പ്: ഇന്ത്യക്കു രണ്ടാം ജയം, ബംഗ്ലാ കടുവകളെയും തുരത്തി

18 റണ്‍സിനാണ് ഇന്ത്യയുടെ വിജയം

പെര്‍ത്ത്: വനിതകളുടെ ടി20 ലോകകപ്പില്‍ ഇന്ത്യക്കു തുടര്‍ച്ചയായ രണ്ടാം വിജയം. ഗ്രൂപ്പ് എയിലെ രണ്ടാം റൗണ്ട് മല്‍സരത്തില്‍ അയല്‍ക്കാരായ ബംഗ്ലാദേശിനെ 18 റണ്‍സിനാണ് ഇന്ത്യ കീഴടക്കിയത്. നേരത്തേ ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ ഓസ്‌ട്രേലിയയെയും ഇന്ത്യ തകര്‍ത്തുവിട്ടിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ ആറു വിക്കറ്റിന് 142 റണ്‍സാണ് നേടിയത്. മറുപടിയില്‍ ടൂര്‍ണമെന്റിലെ രണ്ടാമത്തെ മല്‍സരത്തിലും ബൗളര്‍മാര്‍ ഇന്ത്യക്കു ജയമൊരുക്കി. എട്ടു വിക്കറ്റിന് 124 റണ്‍സെടുക്കാനേ ബംഗ്ലാദേശിനായുള്ളൂ. നിഗാര്‍ സുല്‍ത്താന (35), മുര്‍ഷിദ ഖത്തൂന്‍ (30) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിനു മുന്നില്‍ പിടിച്ചുനിന്നത്.

1

മൂന്നു വിക്കറ്റെടുത്ത പൂനം യാദവാണ് ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ചത്. അരുന്ധതി റെഡ്ഡിക്കും ശിഖ പാണ്ഡെയ്ക്കും രണ്ടു വിക്കറ്റ് വീതം ലഭിച്ചു. നാലോവറില്‍ 18 റണ്‍സ് വിട്ടകൊടുത്താണ് പൂനം മൂന്നു പേരെ പുറത്താക്കിയത്. ആദ്യ കളിയില്‍ ഓസീസിനെതിരേയും പൂനം നാലു വിക്കറ്റുമായി പ്ലെയര്‍ ഓഫ് ദി മാച്ചായിരുന്നു. ഇന്ത്യന്‍ ഓപ്പണര്‍ ഷെഫാലിയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. തുടരെ രണ്ടാം ജയത്തോടെ ഇന്ത്യ ഗ്രൂപ്പ് എയില്‍ തലപ്പത്തേക്കു കയറി.

2

നേരത്തേ ഇന്ത്യന്‍ നിരയില്‍ ഒരാള്‍ക്കു പോലും ഫിഫ്റ്റി തികയ്ക്കാന്‍ കഴിഞ്ഞില്ല. 39 റണ്‍സെടുത്ത കൗമാര ഓപ്പണര്‍ ഷെഫാലി വര്‍മയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. വെറും 17 പന്തിലാണ് നാലു സിക്‌സറും രണ്ടു ബൗണ്ടറികളുമടക്കം ഷെഫാലി 39 റണ്‍സെടുത്തത്. മൂന്നാമതായി ഇറങ്ങിയ ജെമിമ റോഡ്രിഗസാണ് (34) മറ്റൊരു പ്രധാന സ്‌കോറര്‍. 37 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. വാലറ്റത്ത് വേദ കൃഷ്ണമൂര്‍ത്തി (20*), റിച്ചാ ഘോഷ് (14) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യയെ 140 റണ്‍സ് കടക്കാന്‍ സഹായിച്ചത്.

3

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (8) തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും ബാറ്റിങില്‍ നിരാശപ്പെടുത്തി. വൈറല്‍ ഫീവര്‍ കാരണം സ്റ്റാര്‍ ഓപ്പണര്‍ സ്മൃതി മന്ദാനയില്ലാതെയാണ് ഇന്ത്യ ഈ മല്‍സരത്തില്‍ ഇറങ്ങിയത്. ടോസിനു ശേഷം ബംഗ്ലാദേശ് ക്യാപ്റ്റന്‍ സല്‍മ ഖത്തൂന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- ഷെഫാലി വര്‍മ, താനിയ ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, റിച്ച ഘോഷ്, വേദ കൃഷ്ണമൂര്‍ത്തി, ശിഖ പാണ്ഡെ, അരുന്ധതി റെഡ്ഡി, പൂനം യാദവ്, രാജേശ്വരി ഗെയ്ക്ക്വാദ്.

ബംഗ്ലാദേശ്- മുര്‍ഷിദ ഖത്തൂന്‍, ഷമീമ സുല്‍ത്താന, സഞ്ജിദ ഇസ്ലാം, നിഗാര്‍ സുല്‍ത്താന, ഫര്‍ഖാന ഹഖ്, റുമാന അഹമ്മദ്, സല്‍മ ഖത്തൂന്‍ (ക്യാപ്റ്റന്‍), ഫാഹിമ ഖത്തൂന്‍, ജഹനാറ ആലം, പന്ന ഘോഷ്, നാഹിദ അക്തെര്‍.

Story first published: Monday, February 24, 2020, 19:51 [IST]
Other articles published on Feb 24, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+