Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs ബംഗ്ലാദേശ്: ഡു ഓര്‍ ഡൈ... 'ഫൈനലില്‍' ആര് നേടും? സഞ്ജുവിന്റെ സമയം തെളിയുമോ?

നാഗ്പൂര്‍: ഫൈനലിനു തുല്യമായ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20 മല്‍സരം ഞായറാഴ്ച നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കും. രാത്രി ഏഴു മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്. ഇരുടീമുകളും പരമ്പരയില്‍ 1-1ന് ഒപ്പം നില്‍ക്കുന്നതിനാല്‍ ഞായറാഴ്ചത്തെ പോരാട്ടം തീപാറുമെന്നാണ് കരുതപ്പെടുന്നത്.

ദില്ലിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന ആദ്യ ടി20യില്‍ ബംഗ്ലാദേശ് ഇന്ത്യയെ ഞെട്ടിച്ചിരുന്നു. ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. എന്നാല്‍ രാജ്‌കോട്ടില്‍ നടന്ന നിര്‍ണായകമായ രണ്ടാം ടി20യില്‍ ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു. എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് രോഹിത് ശര്‍മ നയിച്ച ഇന്ത്യ ആഘോഷിച്ചത്.

ടോസ് നിര്‍ണായകം

ടോസ് നിര്‍ണായകം

മൂന്നാം ടി20യില്‍ ടോസ് മല്‍സരഫലം തീരുമാനിക്കുന്നതില്‍ നിര്‍ണായകമായി മാറാന്‍ സാധ്യതയുണ്ട്. കാരണം കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ജയിച്ചിട്ടുള്ളത്. അവസാന കളിയിലും ടോസ് ലഭിക്കുന്ന ടീം ഫീല്‍ഡ് ചെയ്യാന്‍ സാധ്യത കൂടുതലാണ്.
ഇന്ത്യയെ സംബന്ധിച്ച് റണ്‍സ് പ്രതിരോധിച്ചു ജയം നേടുകയെന്നത് ദുഷ്‌കരമാണ്. ടി20യില്‍ ഇന്ത്യയുടെ മുന്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും. രണ്ടാം ടി20യില്‍ ജയിച്ചതോടെ റണ്‍ ചേസില്‍ പുതിയ ലോക റെക്കോര്‍ഡും ഇന്ത്യ തങ്ങളുടെ പേരില്‍ കുറിച്ചിരുന്നു. ഇന്ത്യയുടെ 41ാം റണ്‍ ചേസ് വിജയമായിരുന്നു. 40 ജയങ്ങളെന്ന ഓസ്‌ട്രേലിയയുടെ ലോക റെക്കോര്‍ഡാണ് ഇന്ത്യ തകര്‍ത്തത്.

രോഹിത്തിന്റെ ഫോം

രോഹിത്തിന്റെ ഫോം

രണ്ടാം ടി20യില്‍ ക്യാപ്റ്റന്‍ രോഹിത്തിന്റെ തകര്‍പ്പന്‍ ഫോം ഇന്ത്യയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. വെറും 43 പന്തില്‍ ആറു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 85 റണ്‍സാണ് ഹിറ്റ്മാന്‍ വാരിക്കൂട്ടിയത്. 153 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യയെ അനായാസം പിന്തുടരാന്‍ സഹായിച്ചത് ഹിറ്റ്മാന്റെ വണ്‍മാന്‍ ഷോയായിരുന്നു. രോഹിത് ക്രീസ് വിടുമ്പോഴേക്കും മല്‍സരത്തില്‍ ഇന്ത്യ വിജയം ഉറപ്പാക്കിയിരുന്നു. വെറും 15.4 ഓവറിലാണ് ഇന്ത്യ ലക്ഷ്യം മറികടന്നത്.

സഞ്ജുവിന് ഇതിലെങ്കിലും അവസരം?

സഞ്ജുവിന് ഇതിലെങ്കിലും അവസരം?

കേരള താരം സഞ്ജു സാംസണിന് മൂന്നാം ടി20യിലെങ്കിലും അവസരം ലഭിക്കുമോയെന്നാണ് മലയാളി ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. ആദ്യ രണ്ടു കളികളിലും താരം സൈഡ് ബെഞ്ചിലായിരുന്നു. പരമ്പരയിലെ അവസാന കളി കൂടി ആയതിനാല്‍ സഞ്ജുവിന് തന്റെ മികവ് തെളിയിക്കാനുള്ള ഏക അവസരം കൂടിയാണ് ഈ മല്‍സരം.
എന്നാല്‍ മല്‍സരം നിര്‍ണായകമായതിനാല്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താന്‍ ഇന്ത്യ തയ്യാറാവുമോയെന്ന കാര്യം സംശയമാണ്. വിന്നിങ് കോമ്പിനേഷന്‍ തന്നെ ഇന്ത്യ നിലനിര്‍ത്തിയേക്കുമെന്നാണ് സൂചന. നേരത്തേയും ഇതുപോലെ ടീമിലെത്തിയ ശേഷം ഒരു മല്‍സരത്തില്‍ പോലും അവസരം ലഭിക്കാതെ സഞ്ജു തഴയപ്പെട്ടിട്ടുണ്ട്.

കാലാവസ്ഥാ, പിച്ച് റിപ്പോര്‍ട്ട്

കാലാവസ്ഥാ, പിച്ച് റിപ്പോര്‍ട്ട്

കാലാവസ്ഥാ റിപ്പോര്‍ട്ട് ഇന്ത്യ- ബംഗ്ലാദേശ് മൂന്നാമങ്കത്തിന് മോശം കാലാവസ്ഥ ഭീഷണിയാവില്ലെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടിലുള്ളത്. മഴ പെയ്യാന്‍ സാധ്യത തീരെയില്ലെന്നും കാലാവസ്ഥാ വിഭാഗം ചൂണ്ടിക്കാട്ടുന്നു. വരണ്ട കാലാവസ്ഥയായിരിക്കും ഞായറാഴചത്തേതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ഇരുടീമുകള്‍ക്കും മുഴുവന്‍ ഓവറുകളും കളിക്കാന്‍ സാധിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
സ്പിന്നര്‍മാരെ നേരത്തേ അകമഴിഞ്ഞ് പിന്തുണച്ചിരുന്ന പിച്ചാണ് നാഗ്പൂരിലേത്. എന്നാല്‍ ഞായറാഴ്ചത്തേത് ടി20 മല്‍സരമായതിനാല്‍ ബാറ്റിങിന് അനുകൂലമായ പിച്ച് തയ്യാറാക്കാനാണ് സാധ്യത. എന്നാല്‍ ഈ പിച്ചില്‍ റണ്‍സ് പിന്തുടര്‍ന്നു ജയിക്കുക ഒരു ടീമിനും എളുപ്പമാവില്ല.

കണക്കുകളില്‍ ഇന്ത്യ

കണക്കുകളില്‍ ഇന്ത്യ

ടി20യിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യക്കു വ്യക്തമായ മുന്‍തൂക്കമുണ്ട്. ഇതുവരെ നടന്ന 10 ടി20 മല്‍സരങ്ങളില്‍ ഒമ്പതിലും ജയം ഇന്ത്യക്കായിരുന്നു. ഒരു മല്‍സരത്തില്‍ മാത്രമാണ് ബംഗ്ലാദശ് ജയിച്ചത്. ദില്ലിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ദിവസങ്ങള്‍ക്കു മുമ്പ് നടന്ന ഈ പരമ്പരയിലെ ആദ്യ ടി20യിലായിരുന്നു ബംഗ്ലാദേശിന്റെ കന്നി വിജയം.

സാധ്യതാ പ്ലെയിങ് ഇലവന്‍

സാധ്യതാ പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ശിവം ദുബെ, ക്രുനാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചഹര്‍, ശര്‍ദ്ദുല്‍ താക്കൂര്‍, യുസ്വേന്ദ്ര ചഹല്‍.

ബംഗ്ലാദേശ് പ്ലെയിങ് ഇലവന്‍- ലിറ്റണ്‍ ദാസ്, മുഹമ്മദ് നയീം, സൗമ്യ സര്‍ക്കാര്‍, മുഷ്ഫിഖുര്‍ റഹീം, മഹമ്മുദുള്ള റിയാദ് (ക്യാപ്റ്റന്‍), മൊസാദെക് ഹുസൈന്‍, അഫീഫ് ഹുസൈന്‍, അമിനുല്‍ ഇസ്ലാം, അല്‍ അമീന്‍ ഹുസൈന്‍, ഷഫിയുല്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാന്‍/ തെയ്ജുല്‍ ഇസ്ലാം.

Story first published: Saturday, November 9, 2019, 11:23 [IST]
Other articles published on Nov 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+