IND vs AUS: ഇനി കുട്ടി ക്രിക്കറ്റിന്റെ നാളുകള്‍- ടി20 പരമ്പരയുടെ മല്‍സരക്രമം, ലൈവ് സ്ട്രീമിങ് എല്ലാമറിയാം
വിരാട് കോലിയുടെയും സംഘത്തിന്റെയും ത്രസിപ്പിക്കുന്ന വിജയത്തോടെ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കു തിരശീല വീണതോടെ ഇനി കാത്തിരിപ്പ് ടി20 പരമ്പരയ്ക്കു വേണ്ടിയാണ്. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കു വെള്ളിയാഴ്ച തുടക്കമാവും. മൂന്നാം ഏകദിനത്തിനു വേദിയായ കാന്‍ബെറയിലെ മനൂക്ക ഓവലില്‍ തന്നെയാണ് ആദ്യ ടി20 അരങ്ങേറുന്നത്.
ഏകദിന പരമ്പരയിലേറ്റ 1-2ന്റെ തോല്‍വിക്കു ടി20 പരമ്പരയില്‍ കണക്കുതീര്‍ക്കാനായിരിക്കും ടീം ഇന്ത്യയുടെ ശ്രമം. ടി20 പരമ്പരയുടെ മല്‍സര ക്രമവും വേദിയും ലൈവ് സ്ട്രീമിങുമടക്കം എല്ലാമറിയാം.

ഇരുടീമുകളുടെയും ടി20 സ്‌ക്വാഡ്
ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കെഎല്‍ രാഹുല്‍, സഞ്ജു സാംസണ്‍, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവദീപ് സെയ്‌നി, ദീപക് ചഹര്‍, ടി നടരാജന്‍.
ഓസ്‌ട്രേലിയ- ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), സ്റ്റീവ് സ്മിത്ത്, ഡാര്‍സി ഷോര്‍ട്ട്, മോയ്‌സസ് ഹെന്റിക്വസ്, മാര്‍നസ് ലബ്യുഷെയ്ന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, ആഷ്ടണ്‍ ഏഗര്‍, കാമറോണ്‍ ഗ്രീന്‍, ഡാനിയേല്‍ സാംസ്, അലെക്‌സ് ക്യാരി, മാത്യു വെയ്ഡ്, സീന്‍ അബോട്ട്, ജോഷ് ഹേസല്‍വുഡ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, ആന്‍ഡ്രു ടൈ.

എവിടെ കാണാം?
ഇന്ത്യ- സോണി ടെന്‍ 1, സോണി ടെന്‍ 3, സോണി സിക്‌സ്.
ഓസ്‌ട്രേലിയ- ഫോക്‌സ് സ്‌പോര്‍ട്‌സ്
ന്യൂസിലാന്‍ഡ്-സ്‌കൈ സ്‌പോര്‍ട്ട് എന്‍സെഡ്്
യുകെ- സ്‌കൈ സ്‌പോര്‍ട്‌സ് ക്രിക്കറ്റ്
സൗത്താഫ്രിക്ക- സൂപ്പര്‍സ്‌പോര്‍ട്ട്
ബംഗ്ലാദേശ്- ഗാസി ടിവി
കാനഡ- എടിഎന്‍ ക്രിക്കറ്റ് പ്ലസ്
യുഎസ്എ- വില്ലോ ടിവി, ഹോട്‌സ്റ്റാര്‍
മലേഷ്യ- ആസ്‌ട്രോ ക്രിക്കറ്റ് എച്ച്ഡി
ലൈവ് സ്ട്രീമിങ്- സോണി ലിവ്, സ്‌കൈ ഗോ, നൗ ടിവി

മല്‍സരക്രമം ഇന്ത്യന്‍ സമയത്തില്‍
ആദ്യ ടി20: ഡിസംബര്‍ നാല്- മനൂക്ക ഓവല്‍, കാന്‍ബെറ (ഉച്ചയ്ക്ക് 1.40)
രണ്ടാം ടി20: ഡിസംബര്‍ ആറ്- സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്, സിഡ്‌നി (ഉച്ചയ്ക്ക് 1.40)
മൂന്നാം ടി20: ഡിസംബര്‍ 8- സിഡ്‌നി ക്രിക്കറ്റ് ഗ്രാണ്ട്, സിഡ്‌നി (ഉച്ചയ്ക്ക് 1.40)
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications