For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ind vs Aus: ടിക്കറ്റിനു പിടിവലി, ആറില്‍ അഞ്ചിന്റെയും വിറ്റു തീര്‍ന്നു

27നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്

സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരയിലെ ടിക്കറ്റുകള്‍ക്കു വന്‍ ഡിമാന്റ്. ആറു മല്‍സരങ്ങളില്‍ അഞ്ചെണ്ണത്തിന്റെയും ടിക്കറ്റുകള്‍ ഇതിനകം വിറ്റു തീര്‍ന്നതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. 50 ശതമാനം കാണികള്‍ക്കാണ് സ്‌റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളത്. കൊവിഡ് മഹാമാരിക്കു ശേഷം കാണികളെ പ്രവേശിപ്പിച്ച് നടത്തുന്ന ആദ്യത്തെ ക്രിക്കറ്റ് പരമ്പര കൂടിയാണിത്.

1

സിഡ്‌നി ക്രിക്കറ്റ് ഗ്രൗൗണ്ട്, മന്യൂക്ക ഓവല്‍ എന്നീവിടങ്ങില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലെ രണ്ടും മൂന്നും മല്‍സരങ്ങളുടെ ഒരു ടിക്കറ്റ് പോലും ബാക്കിയില്ല. ഏകദിന പരമ്പരയ്ക്കു ശേഷമുള്ള മൂന്നു ടി20കളുടെ പരമ്പരയിലെയും മുഴുവന്‍ ടിക്കറ്റുകളും വിറ്റു പോയി. ഇനി നവംബര്‍ 27ന് സിഡ്‌നിയില്‍ നടക്കുന്ന ആദ്യ ഏകദിനത്തിന്റെ കുറച്ചു ടിക്കറ്റുകള്‍ മാത്രമാണ് അവശേഷിക്കുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റ് സീസണിനു വേണ്ടി എത്രയധികം ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത് എന്നതിന്റെ തെളിവ് കൂടിയാണ് ടിക്കറ്റിനു വേണ്ടിയുളള വന്‍ ഡിമാന്റെന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഫാന്‍ എന്‍ഗേജ്‌മെന്റ് എക്‌സിക്യൂട്ടീവ് ജനറല്‍ മാനേജരായ ആന്റണി എവറാര്‍ഡ് പറഞ്ഞു. കാണികളുടെ സുരക്ഷയും ഏറെ പ്രധാനമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

അന്താരാഷ്ട്ര സ്‌പോര്‍ട്ടിലെ എറ്റവും വലിയ ഏറ്റുമുട്ടലുകളിലെന്നാണ് ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും പുരുഷ ടീമുകള്‍ തമ്മിലുള്ള പോരാട്ടം. വരാനിരിക്കുന്ന പരമ്പരകള്‍ ഐതിഹാസികമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏകദിന, 20 പരമ്പരകള്‍ക്കു ആരാധകര്‍ ഇത്രയുമേറെ താല്‍പ്പര്യം പ്രകടിപ്പിക്കുന്നത് മഹത്തായ കാര്യമാണ്. ആരാധകരുടെ സുരക്ഷയ്ക്കായിരിക്കും തങ്ങളുടെ പ്രഥമ പരിഗണന. കൊവിഡ് പ്ലാനുകള്‍ ഫലപ്രദമായി നടപ്പാക്കുന്നുവെന്നു ഉറപ്പ് വരുത്താന്‍ ടിക്കറ്റ് ഉടമകളുമായുള്ള ആശയവിനിമയം നടത്തുമെന്നും എവറാര്‍ഡ് വിശദമാക്കി.

നിശ്ചിത ഓവര്‍ പരമ്പര മല്‍സരക്രമം
ഏകദിന പരമ്പര
ആദ്യ ഏകദിനം- നവംബര്‍ 27, സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്
രണ്ടാം ഏകദിനം- നവംബര്‍ 29, സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്
മൂന്നാം ഏകദിനം- ഡിസംബര്‍ 2, മന്യൂക്ക ഓവല്‍, കാന്‍ബെറ

ടി20 മല്‍സരക്രമം
ആദ്യ ടി20- ഡിസംബര്‍ 4, മന്യൂക്ക ഓവല്‍, കാന്‍ബെറ
രണ്ടാം ടി20- ഡിസംബര്‍ 6, സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്
മൂന്നാം ടി20- സിസംബര്‍ 8, സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്

Story first published: Friday, November 20, 2020, 14:39 [IST]
Other articles published on Nov 20, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+