For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 ലോകകപ്പിലെ അടുത്ത ചാംപ്യന്‍മാര്‍ ആരാവും? ഫേവറിറ്റുകള്‍ മൂന്നു ടീമുകള്‍

കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്ന് ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് ക്രിക്കറ്റ് അനിശ്ചിതത്വത്തിലാണ്. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലാണ് ലോകകപ്പ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ലോകകപ്പ് മാറ്റി വയ്ക്കാനാണ് സാധ്യത. ഈ മാസം ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുമെന്നാണ് ഐസിസി നേരത്തേ അറിയിച്ചത്.

ആതിഥേയരായ ഓസ്ട്രലിയയെക്കൂടാതെ 15 ടീമുകളാണ് വരാനിരിക്കുന്ന ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം കിരീടസാധ്യതയുള്ള ടീമുകള്‍ ഏതൊക്കെയാണെന്നു നമുക്ക് നോക്കാം.

വെസ്റ്റ് ഇന്‍ഡീസ്

വെസ്റ്റ് ഇന്‍ഡീസ്

ടി20 ലോകകപ്പില്‍ രണ്ടു തവണ ചാംപ്യന്‍മാരായിട്ടുള്ള ഒരേയൊരു ടീം മാത്രമേയുള്ളു- അത് വെസ്റ്റ് ഇന്‍ഡീസാണ്. ഇത്തവണയും എതിരാളികള്‍ ഭയക്കേണ്ട ടീമുകളിലൊന്നാണ് അവര്‍. ഡാരന്‍ സമിയുടെ നായകത്വത്തില്‍ 2006, 16 വര്‍ഷങ്ങളില്‍ നടന്ന ലോകകപ്പുകളിലാണ് വിന്‍ഡീസ് മുത്തമിട്ടത്. നിലവിലെ ചാംപ്യന്‍മാരെന്ന തലയെടുപ്പോടെയാണ് വിന്‍ഡീസ് ഈ ലോകകപ്പിനെത്തുക.

ടി20 സ്‌പെഷ്യലിസ്റ്റുകളായ ഒരുപിടി മികച്ച താരങ്ങള്‍ വിന്‍ഡീസ് നിരയിലുണ്ട്. ഒറ്റയ്ക്കു മല്‍സരഗതി മാറ്റാന്‍ ശേഷിയുള്ളവരാണ് ഇവരില്‍ പലരും. ബാറ്റിങാണ് വിന്‍ഡീസിന്റെ ഏറ്റവും വലിയ ആയുധമെന്നു പറയാം. ആന്ദ്രെ റസ്സല്‍, നിക്കോളാസ് പുരാന്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍,ി കിരോണ്‍ പൊള്ളാര്‍ഡ് എന്നിവരെല്ലം അപകടകാരികളാണ്.

ഇപ്പോള്‍ ബൗളിങിലും വിന്‍ഡീസ് മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. മികച്ച ബൗളര്‍മാര്‍ ഇപ്പോള്‍ അവിടെ നിന്ന് ഉയര്‍ന്നു വരുന്നുണ്ട്. പരിചയസമ്പന്നായ പൊള്ളാര്‍ഡാണ് വിന്‍ഡീസിനെ നയിക്കുന്നത്.

ഇന്ത്യ

ഇന്ത്യ

വിരാട് കോലിക്കു കീഴില്‍ അപകടകാരികളായ സംഘമായി ടീം ഇന്ത്യ മാറിക്കഴിഞ്ഞു. ഏതു വലിയ ടൂര്‍ണമെന്റുകള്‍ കളിക്കുമ്പോഴും കിരീട ഫേവറിറ്റുകളുടെ നിരയില്‍ ഇന്ത്യയുണ്ടാവും. ടി20 ലോകകപ്പിലും ഇക്കാര്യത്തില്‍ മാറ്റമൊന്നുമില്ല. നിലവില്‍ മൂന്നു ഫോര്‍മാറ്റിലും മികച്ച പ്രകടനമാണ് കോലിപ്പട്ട നടത്തിക്കൊണ്ടിരിക്കുന്നത്. 2007ലെ പ്രഥമ ടി20 ലോകകപ്പിലെ ചാംപ്യന്‍മാര്‍ കൂടിയാണ് ഇന്ത്യ. എന്നാല്‍ 2013ലെ ചാംപ്യന്‍സ് ട്രോഫിക്കു ശേഷം ഐസിസിയുടെ ഒരു ടൂര്‍ണമെന്റിലും ഇന്ത്യക്കു കിരീടം നേടാനായിട്ടില്ല. ഈ കാത്തിരിപ്പ് ഈ ലോകകപ്പില്‍ അവസാനിപ്പിക്കാനായിരിക്കും കോലിയുടെ ശ്രമം.

2013നു ശേഷം നടന്ന ഐസിസി ടൂര്‍ണമെന്റുകളില്‍ പലതിലും സെമി ഫൈനലിലും ഫൈനലിലും ഇന്ത്യക്കു അടിതെറ്റുകയായിരുന്നു. ശക്തമായ ബാറ്റിങ് ലൈനപ്പും ടി20 സ്‌പെഷ്യലിസ്റ്റുകളായ ബൗളര്‍മാരും ഇപ്പോള്‍ ഇന്ത്യക്കുണ്ട്. മാത്രമല്ല ഫീല്‍ഡിങും ഇപ്പോള്‍ മികവുറ്റതാണ്. ടി20യില്‍ സ്ഥിരത പുലര്‍ത്താന്‍ കഴിയുന്നില്ലെന്നതാണ് ഇന്ത്യയുടെ ഏക വീക്ക്‌നെസായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത് പരിഹരിക്കാനായാല്‍ ധോണിക്കു ശേഷം ലോകകപ്പുയര്‍ത്തുന്ന രണ്ടാമത്തെ ക്യാപ്റ്റനായി ധോണി മാറും.

ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയ

ഇന്ത്യയെപ്പോലെ തന്നെ വലിയ ടൂര്‍ണമെന്റുകളിലെ എഴുതിത്തള്ളാനാവാത്ത സാന്നിധ്യമാണ് ഓസ്‌ട്രേലിയ. പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് കംഗാരുപ്പട ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഐസിസി ടൂര്‍ണമെന്റുകളില്‍ ഏറ്റവുമധിക തവണ ജേതാക്കളായിട്ടുള്ള ഓസീസിന് ഇത്തവണ ആതിഥേയരെന്ന ആനുകൂല്യം കൂടിയുണ്ട്.

ഏകദിന ലോകകപ്പില്‍ കിരീടനേട്ടത്തില്‍ ഓസീസിനെ വെല്ലാന്‍ മറ്റൊരു ടീമില്ലെങ്കിലും ടി20 ലോകപ്പില്‍ ഇതുവരെ ചാംപ്യന്മാമാരാവാന്‍ ഓസീസിനായിട്ടില്ല. തങ്ങളുടെ ഷെല്‍ഫില്‍ മിസ്സിങായ ഏക കിരീടം ഇത്തവണ എത്തിക്കാന്‍ തന്നെയാവും ഓസീസിന്റെ ശ്രമം.
എതിരാളികള്‍ ഭയക്കേണ്ട ശക്തമായ ബാറ്റിങ് ലൈനപ്പാണ് ഓസീസിന്റേത്. ബാറ്റിങിന്റെ അത്രത്തോളം തന്നെ കരുത്തുറ്റതാണ് ഓസീസിന്റെ ബൗളിങ് നിരയും. കാര്യമായ വീക്ക്‌നെസുകളൊന്നും തന്നെ ഓസീസിന് ഇല്ലെന്നു പറയാം. ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ വീഴ്ത്തി ലോകകപ്പുമായി തിരികെ പോവുകയെന്നത് ഏതു ടീമിനും കനത്ത വെല്ലുവിളി തന്നെയാവും.

Story first published: Saturday, July 4, 2020, 12:33 [IST]
Other articles published on Jul 4, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+