മിഷന്‍ ആഫ്രിക്ക... കോലിപ്പടയിറങ്ങുന്നു കന്നിയങ്കത്തിന്, മുറിവേറ്റ ദക്ഷിണാഫ്രിക്ക രണ്ടും കല്‍പ്പിച്ച്
സതാംപ്റ്റണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ നാലു വര്‍ഷം നീണ്ട കാത്തിരിപ്പ് തീരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഏകദിന ലോകകപ്പില്‍ ടീം ഇന്ത്യ തങ്ങളുടെ ആദ്യ അഗ്നിപരീക്ഷയ്ക്കിറങ്ങുന്നു. ബുധനാഴ്ച സതാംപ്റ്റനിലെ റോസ്ബൗളില്‍ നടക്കുന്ന പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. വൈകീട്ട് മൂന്നു മണിക്കാണ് കളിയാരംഭിക്കുന്നത്.
ലീഗ് റൗണ്ടില്‍ ഒമ്പത് മല്‍സരങ്ങളുണ്ടെങ്കിലും ജയത്തോടെ തന്നെ ടൂര്‍ണമെന്റിനു തുടക്കം കുറിക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. മറുഭാഗത്ത് ദക്ഷിണാഫ്രിക്കയാവട്ടെ ഇതിനകം കൡച്ച രണ്ടു മല്‍സരങ്ങളിലും തോറ്റിരുന്നു. വിജയവഴിയില്‍ തിരിച്ചെത്താന്‍ ജീവന്‍മരണ പോരാട്ടത്തിനാണ് ഫഫ് ഡുപ്ലെസിയും സംഘവും കച്ചമുറുക്കുന്നത്.

മുന്‍തൂക്കം ദക്ഷിണാഫ്രിക്കയ്ക്ക്
ഏകദിനത്തിലെ ഇതുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ഇന്ത്യക്കെതിരേ മുന്‍തൂക്കം ദക്ഷിണാഫ്രിക്കയ്ക്കു തന്നെയാണ്. ഇതുവരെ നടന്ന 83 മല്‍സരങ്ങളില്‍ 46 എണ്ണത്തില്‍ ജയം ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു. 38 മല്‍സരങ്ങളാണ് ഇന്ത്യക്കു ജയിക്കാനായത്. മൂന്നു കളികള്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്തു.
2017ലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും അവസാനമായി ഏറ്റുമുട്ടിയത്. അന്നു ദക്ഷിണാഫ്രിക്കയില്‍ നടന്ന അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ 5-1ന് പോക്കറ്റിലാക്കുകയായിരുന്നു.

ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മല്‍സരത്തിന് മണിക്കൂറുകള്‍ മാത്രമേ ശേഷിക്കുന്നുള്ളുവെങ്കിലും ഇന്ത്യയുടെ പ്ലെയിങ് ഇലവന്റെ കാര്യത്തില്‍ ഇപ്പോഴും അന്തിമ തീരുമാനം ആയിട്ടില്ല. നാലാം നമ്പറില്‍ ലോകേഷ് രാഹുലിനെയോ വിജയ് ശങ്കറിനെയോ കളിപ്പിക്കേണ്ടത് എന്നതാണ് ആദ്യത്തെ ആശയക്കുഴപ്പം. റിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ ഇവരെ രണ്ടു പേരെയും ഒരുമിച്ച് കളിപ്പിക്കണമോയെന്നും ഇന്ത്യ ആലോചിക്കുന്നുണ്ട്. രണ്ടു പേരിലൊരാളെ ഇറക്കി ഒപ്പം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ കളിപ്പിക്കാനും ടീം മാനേജ്‌മെന്റിന് ആലോചനയുണ്ട്.

വിക്കറ്റ് കീപ്പര്‍മാരുടെ പോരാട്ടം
ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ക്വിന്റണ്‍ ഡികോക്കും ഇന്ത്യന്‍ നിരയില്‍ മഹേന്ദ്രസിംഗ് ധോണിയും തകര്‍പ്പന്‍ ഫോമിലാണ് ഉള്ളത്. ഇരുവരുടെയും ഫോം മത്സരത്തില്‍ നിര്‍ണായകമാകും. ധോണി സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടിയിരുന്നു. ഡികോക്ക് ആദ്യ മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടിയിരുന്നു. ഇരുതാരങ്ങളും അടുത്തിടെ സമാപിച്ച ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ധോണിയുടെ ഫോം ഇന്ത്യയുടെ ദുര്‍ബലമായ മധ്യനിരയെ മുന്നോട്ട് നയിക്കുമെന്നാണ് പ്രതീക്ഷ.

പരിക്ക് ആശങ്ക
ഇന്ത്യന്‍ നിരയില്‍ കേദാര്‍ ജാദവ് പരിക്കിന്റെ പിടിയിലാണ്. നായകന്‍ വിരാട് കോലിക്കും പരിശീലനത്തിനിടെ പരിക്കേറ്റിരുന്നു. എന്നാല്‍ ഇരുവര്‍ക്കും കുഴപ്പമൊന്നുമില്ലെന്നാണ് സൂചന. ഇരുവരും ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിക്കാന്‍ സാധ്യതയുണ്ട്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പേസര്‍ എന്‍ഗിഡിയാണ് പരിക്കിന്റെ പിടിയിലുള്ളത്. ഇത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയാണ്. ദക്ഷിണാഫ്രിക്കന്‍ പേസ് നിര ഇതുവരെ ഫോമിലേക്കുയര്‍ന്നിട്ടില്ല. രണ്ട് മത്സരങ്ങളിലും 300 റണ്‍സിലേറെ വഴങ്ങിയിരുന്നു.

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ക്കൈ
ലോകകപ്പില്‍ ഇരുടീമുകളും നാല് തവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. മൂന്ന് തവണയും വിജയം ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പമായിരുന്നു. ഒരുതവണയാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യക്ക് വേഗമേറിയ പിച്ചുകളില്‍ ഷോര്‍ട്ട് പിച്ച് പന്തുകള്‍ ദൗര്‍ബല്യമാണ്. ഇത് സന്നാഹ മത്സരത്തില്‍ ന്യൂസിലന്റ് തുറന്ന് കാണിച്ചിരുന്നു. ഓപ്പണര്‍മാരുടെ മോശം ഫോമിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്. മുന്‍നിര തകര്‍ന്നാല്‍ കോലി ഉത്തരവാദിത്തം മുഴുവന്‍ ഏറ്റെടുക്കേണ്ടി വരും. ഇംഗ്ലണ്ടിലെ പിച്ചില്‍ മികച്ച പ്രകടനം നടത്താറുള്ള ശിഖര്‍ ധവാനില്‍ വലിയ പ്രതീക്ഷ ഇന്ത്യക്കുണ്ട്.
{headtohead_cricket_3_6}
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications