IND vs AUS T20: കണക്കുതീര്‍ക്കാന്‍ ഇന്ത്യ, കാന്‍ബെറ കാത്തിരിക്കുന്നു മറ്റൊരു ത്രില്ലറിന്
കാന്‍ബെറ: ഏകദിന പരമ്പരയിലേറ്റ തിരിച്ചടിക്കു കണക്കു തീര്‍ക്കാനുറച്ച് വെള്ളിയാഴ്ച ടി20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയുമായി കൊമ്പുകോര്‍ക്കും. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര 1-2നായിരുന്നു ഇന്ത്യ കൈവിട്ടത്. ആദ്യ രണ്ടു മല്‍സരങ്ങളിലും തോറ്റെങ്കിലും അവസാന ഏകദിനത്തില്‍ വീരോചിത വിജയവുമായി ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. ഇതോടെ ഏകദിന പരമ്പരയില്‍ വൈറ്റ് വാഷ് ഒഴിവാക്കാനും ഇന്ത്യക്കായിരുന്നു.
മൂന്നാം ഏകദിനം നടന്ന കാന്‍ബെറയിലെ മനൂക്ക ഓവലില്‍ തന്നെയാണ് ആദ്യ ടി20യും അരങ്ങേറുന്നത്. കഴിഞ്ഞ മല്‍സരത്തില്‍ തങ്ങളുടെ വിജയവേദിയായ കാന്‍ബെറയില്‍ വീണ്ടും ഇതാവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് വിരാട് കോലിയും സംഘവും.

കാലാവസ്ഥ, പിച്ച് റിപ്പോര്‍ട്ട്
കാന്‍ബെറയില്‍ വെള്ളിയാഴ്ച തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നാണ് പ്രവചനം. മഴ മല്‍സരത്തിനു വില്ലനാവാന്‍ സാധ്യതയില്ല.
വളരെ സന്തുലിതമായ പിച്ചാണ് മനൂക്ക ഓവലിലേത്. പേസര്‍മാരെയും സ്പിന്നര്‍മാരെയും പിച്ച് ഒരുപോലെ തുണയ്ക്കും.
ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 1.40ന് തുടങ്ങുന്ന മല്‍സരം സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യും. സോണി ലിവ് ആപ്പിലൂടെ ലൈവ് സ്ട്രീമിങുമുണ്ടാവും.

ഇന്ത്യന്‍ ലൈനപ്പ്
ശിഖര്‍ ധവാനും കെഎല്‍ രാഹുലും ചേര്‍ന്ന് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. മായങ്ക് അഗര്‍വാളിന് സ്ഥാനം ലഭിച്ചേക്കില്ല. വിരാട് കോലി, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ എന്നിവര്‍ മധ്യനിരയില്‍ കളിക്കും. ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ഇറങ്ങും.
ജഡേജയ്‌ക്കൊപ്പം യുസ്വേന്ദ്ര ചഹലായിരിക്കും ടീമിന്റെ രണ്ടാം സ്പിന്നര്‍. ഏകദിനത്തിലൂടെ അരങ്ങേറി ഭേദപ്പെട്ട പ്രകടനം നടത്തിയ ടി നടരാജനെ കളിപ്പിക്കുമോയെന്ന കാര്യം ഉറപ്പില്ല. ദീപക് ചഹര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരായിരിക്കും പേസ് ബൗളിങിന് ചുക്കാന്‍ പിടിക്കുക.

ഓസ്‌ട്രേലിയന്‍ ലൈനപ്പ്
ഡേവിഡ് വാര്‍ണറുടെ അഭാവത്തില്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനോടൊപ്പം ഡാര്‍സി ഷോര്‍ട്ട് ഓപ്പണ്‍ ചെയ്‌തേക്കും. സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, അലെക്‌സ് ക്യാരി എന്നിവരുള്‍പ്പെടുന്നതായിരിക്കും മധ്യനിര.
ആഷ്ടണ്‍ ഏഗറും ആദം സാപയും ടീമിലെ സ്പിന്‍ ബൗളിങിനു നേതൃത്വം നല്‍കിയേക്കും. മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, സീന്‍ അബോട്ട് എന്നിവര്‍ പേസാക്രമണത്തില്‍ അണിനിരക്കും. സ്റ്റാര്‍ക്ക് ഫിറ്റല്ലെങ്കില്‍ ഡാനിയേല്‍ സാംസ് കളിച്ചേക്കും.

സാധ്യതാ ഇലവന്‍
ഇന്ത്യ- കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ടി നടരാജന്‍ / ദീപക് ചഹര്‍, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.
ഓസ്‌ട്രേലിയ-ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ഡാര്‍സി ഷോര്‍ട്ട്, സ്റ്റീവ് സ്മിത്ത്, കാമറോണ്‍ ഗ്രീന്‍ / മാര്‍നസ് ലബ്യുഷെയ്ന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, അലെക്‌സ് ക്യാരി, ആഷ്ടണ്‍ ഏഗര്‍, സീന്‍ അബോട്ട്, മിച്ചെല്‍ സ്റ്റാര്‍ക്ക് / ഡാനിയേല്‍ സാംസ്, ജോഷ് ഹേസല്‍വുഡ്, ആദം സാംപ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications