IND vs ENG: ഇനി നാലാമങ്കം- ഇന്ത്യക്കു ഡു ഓര്‍ ഡൈ, തോറ്റാല്‍ പരമ്പര കൈവിടും
അഹമ്മദാബാദ്: ജീവന്‍മരണ പോരാട്ടത്തിന് കച്ചമുറുക്കി ടീം ഇന്ത്യ വ്യാഴാഴ്ച ഇംഗ്ലണ്ടിനെതിരേയുള്ള നിര്‍ണായകമായ നാലാം ടി20 മല്‍സരത്തിന് ഇറങ്ങും. അഞ്ചു മല്‍സരങ്ങളുടെ പരമ്പര നഷ്ടമാവാതിരിക്കാന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായാണ് ഇന്ത്യ കളിക്കുന്നത്. മൂന്നു മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇംഗ്ലണ്ട് പരമ്പരയില്‍ 2-1ന് മുന്നിലാണ്.
മൂന്നാം ടി20യില്‍ എട്ടു വിക്കറ്റിന്റെ വിജയം കൊയ്താണ് പരമ്പരയില്‍ ഇംഗ്ലണ്ട് മേല്‍ക്കൈ നേടിയത്. ഒരിക്കല്‍ക്കൂടി ജയത്തോടെ പരമ്പരയില്‍ ഒപ്പമെത്താനായിരിക്കും ഇന്ത്യയുടെ ശ്രമം. എന്നാല്‍ ലോക ഒന്നാംനമ്പര്‍ ടീമായ ഇംഗ്ലണ്ടിനെതിരേ അതിനു കഴിയണമെങ്കില്‍ ഇന്ത്യക്കു തങ്ങളുടെ കഴിവ് മുഴുവന്‍ പുറത്തെടുക്കേണ്ടി വരും.

ടോസ് നിര്‍ണായകം
നാലാം ടി20യിലും ടോസ് നിര്‍ണായകമായി മാറും. ടോസ് ജയിച്ചാല്‍ കളിയും ജയിക്കാമെന്നതാണ് ഇതുവരെ നടന്ന മൂന്നു മല്‍സരങ്ങളും തെളിയിക്കുന്നത്. കാരണം രണ്ടാമിന്നിങ്‌സില്‍ ബാറ്റിങ് കുറേക്കൂടി എളുപ്പമാണെനന്ന് കഴിഞ്ഞ മൂന്നു മല്‍സരങ്ങളും കാണിച്ചുതന്നു.
ആദ്യ ടി20യിലും മൂന്നാം ടി20യിലും ടോസ് നേടിയ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രണ്ടാം ടി20യില്‍ ടോസ് അനുകൂലമായപ്പോള്‍ ഇന്ത്യയും ജയം കൊയ്തു. രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളാണ് കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും ജയിച്ചത്. അതുകൊണ്ടു തന്നെ നാലാം ടി20യില്‍ ഇന്ത്യക്കൊപ്പം ടോസ് ഭാഗ്യം കൂടി ഉണ്ടെങ്കില്‍ മാത്രമേ വിജയപ്രതീക്ഷയുള്ളൂ.

എപ്പോള്‍, എവിടെ കാണാം?
വ്യാഴാഴ്ച രാത്രി ഏഴു മണിക്ക് അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്‌റ്റേഡിയത്തിലാണ് മല്‍സരം നടക്കുന്നത്.
സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ വിവിധ ചാനലുകളില്‍ മല്‍സരം തല്‍സമയം സംപ്രേക്ഷണം ചെയ്യും. കൂടാതെ ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിലും കളി കാണാം.

ടീമില്‍ മാറ്റം
മൂന്നാം ടി20യില്‍ ദയനീയ തോല്‍വിയേറ്റു വാങ്ങിയ ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങള്‍ അടുത്ത കളിയില്‍ പ്രതീക്ഷിക്കാം. കെഎല്‍ രാഹുല്‍ ദയനീയ ഫോമിലാണെങ്കിലും നായകന്‍ വിരാട് കോലി അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. എങ്കിലും നാലാം ടി20യില്‍ രാഹുലിനെ മാറ്റിനിര്‍ത്താന്‍ സാധ്യത കൂടുതലാണ്. പകരം സൂര്യകുമാര്‍ യാദവിനെ തിരിച്ചുവിളിച്ചേക്കും. രണ്ടാം ടി20യിലൂടെ സൂര്യ അരങ്ങേറിയിരുന്നെങ്കിലും ബാറ്റിങിന് അവസരം ലഭിച്ചിരുന്നില്ല. രാഹുല്‍ പുറത്തായാല്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനുമായിരിക്കും ഓപ്പണര്‍മാര്‍. സൂര്യ നാല്, അഞ്ച് ഇവയില്‍ ഏതെങ്കലിുമൊരു പൊസിഷനില്‍ കളിക്കും.
ബൗളിങില്‍ മോശം പ്രകടനം തുടരുന്ന യുസ്വേന്ദ്ര ചഹലിനു പകരം അക്ഷര്‍ പട്ടേലിനെ ഇന്ത്യ തിരികെ വിളിച്ചേക്കും. കൂടാതെ ശര്‍ദ്ദുല്‍ ഠാക്കൂറിനു പകരം ടി20 സ്‌പെഷ്യലിസ്റ്റായ ദീപക് ചഹറിനും അവസരം ലഭിച്ചേക്കും.

സാധ്യതാ പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, വിരാട് കോലി (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹര്‍.
ഇംഗ്ലണ്ട്- ജാസണ്‍ റോയ്, ജോസ് ബട്‌ലര്‍, ഡേവിഡ് മലാന്‍, ജോണി ബെയര്‍സ്‌റ്റോ, ഇയോന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ബെന്‍ സ്റ്റോക്‌സ്, മോയിന്‍ അലി /സാം കറെമന്‍, ജോഫ്ര ആര്‍ച്ചര്‍, ക്രിസ് ജോര്‍ഡന്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications