For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 10, 10, 10, അന്നു എതിരാളി പാകിസ്താന്‍, ഇത്തവണ 8, 8, 8- അപൂര്‍വ്വനേട്ടവുമായി ടീം ഇന്ത്യ

എട്ടു റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം

ഇംഗ്ലണ്ടിനെതിരേയുള്ള നാലാം ടി20 മല്‍സരത്തിലെ ത്രസിപ്പിക്കുന്ന വിജയത്തോടെ ഇന്ത്യ വീണ്ടും ഒരു അപൂര്‍വ്വ നേട്ടത്തില്‍ പങ്കാളിയായിരിക്കുകയാണ്. ഈ മല്‍സരത്തില്‍ ഇരുടീമുകള്‍ക്കും നഷ്ടമായത് എട്ടു വിക്കറ്റുകളായിരുന്നു, ഇന്ത്യ വിജയിച്ചതാവട്ടെ എട്ടു റണ്‍സിനുമായിരുന്നു. ഇതു അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നതാണ്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇതിനു മുമ്പ് ഒരിക്കല്‍ മാത്രമേ രണ്ടു ടീമുകള്‍ക്കും ഒരേ വിക്കറ്റുകള്‍ നഷ്ടമാവുകയും ഇതേ റണ്‍സ് മാര്‍ജിനില്‍ ഒരു ടീം വിജയിക്കുകയും ചെയ്തിട്ടുള്ളൂ.

1

നേരത്തേയും ഇന്ത്യയുള്‍പ്പെട്ട മല്‍സരത്തിലാണ് ഈ അപൂര്‍വ്വ കോമ്പിനേഷന്‍ ഉണ്ടായിട്ടുള്ളത് എന്നതാണ് രസകരം. അന്നും ജയിച്ചത് ഇന്ത്യ തന്നെയായിരുന്നുവെന്നത് മറ്റൊരു കൗതുകം. 2013ല്‍ ചിരവൈരികളായ പാകിസ്താനെതിരേയായിരുന്നു ഇന്ത്യയുടെ ഈ അസാധാരണ വിജയം. അന്നു പക്ഷെ ടി20യിലായിരുന്നില്ല ഏകദിനത്തിലായിരുന്നുവെന്ന് മാത്രം.

ദില്ലിയില്‍ നടന്ന ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 167 റണ്‍സിന് ഓള്‍ഔട്ടായി. മറുപടിയില്‍ പാകിസ്താനും തകര്‍ന്നു. 157 റണ്‍സിനു പാകിസ്താനും 10 വിക്കറ്റുകള്‍ നഷ്ടമയായി. ഇന്ത്യ ഈ മല്‍സരത്തില്‍ വിജയിച്ചതാവട്ടെ 10 റണ്‍സിനുമായിരുന്നു. അതിനു ശേഷം ആദ്യമായാണ് ഇത്തവണ ഇരുടീമുകളുടെയും വിക്കറ്റ് മാര്‍ജിനും വിജയറണ്‍ മാര്‍ജിനും ഒരു നിശ്ചിത ഓവര്‍ മല്‍സരത്തില്‍ തുല്യമായി വന്നത്.

ഇനി അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ വ്യാഴാഴ്ച രാത്രി നടന്ന നാലാം ടി20 മല്‍സരത്തിലേക്കു വന്നാല്‍ അവസാന ഓവറിലായിരുന്നു ഇന്ത്യ വിജയം പിടിച്ചെടുത്തത്. അഞ്ചു മല്‍സരങ്ങളുടെ പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യക്കു ഈ കളിയില്‍ ജയം അനിവാര്യമായിരുന്നു. അതു നേടിയെടുത്ത ഇന്ത്യ 2-2ന് പരമ്പരയില്‍ ഒപ്പമെത്തുകയും ചെയ്തു.

2

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ എട്ടു വിക്കറ്റിന് 185 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി. കരിയറിലെ ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത സൂര്യകുമാര്‍ യാദവായിരുന്നു ഇന്ത്യയുടെ ഹീറോ. മൂന്നാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിച്ച് ഇറങ്ങിയ സൂര്യ 31 ബോളില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 57 റണ്‍സ് അടിച്ചെടുത്തു. തേര്‍ഡ് അംപയറുടെ വിവാദ തീരുമാനത്തിലാണ് അദ്ദേഹം പുറത്തായത്. ശ്രേയസ് അയ്യര്‍ (18 ബോളില്‍ 37), റിഷഭ് പന്ത് (23 ബോളില്‍ 30) എന്നിവരാണ് മററ്റു സ്‌കോറര്‍മാര്‍.

മറുപടിയില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ എട്ടു വിക്കറ്റിന് 177 റണ്‍സില്‍ എറിഞ്ഞൊതുക്കുകയായിരുന്നു. ബെന്‍ സ്റ്റോക്‌സ് (46), ജാസണ്‍ റോയ് (40), ജോണി ബെയര്‍സ്‌റ്റോ (25) എന്നിവരാണ് ഇംഗ്ലണ്ടിന്റെ പ്രധാന സ്‌കോറര്‍മാര്‍. ബെയര്‍സ്‌റ്റോ- സ്‌റ്റോക്‌സ് ജോടി ക്രീസിലുണ്ടായിരുന്നപ്പോള്‍ ഇംഗ്ലണ്ടിനു ജയപ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ബെയര്‍‌സ്റ്റോയുടെ പുറത്താവല്‍ കളിയില്‍ വഴിത്തിരിവായി. സ്റ്റോക്‌സ്, ഇയോന്‍ മോര്‍ഗന്‍ എന്നിവര്‍ അടുത്തടുത്ത ബോളുകളില്‍ മടങ്ങിയതോടെ ഇംഗ്ലണ്ടിനു വിജയം അസാധ്യമാവുകയും ചെയ്തു. പരമ്പരയിലെ അവസാന മല്‍സരം ശനിയാഴ്ച നടക്കും.

Story first published: Friday, March 19, 2021, 15:53 [IST]
Other articles published on Mar 19, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+