Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Pink ball match: ഓസീസും തിരിച്ചടിച്ചു, രണ്ടു പേര്‍ക്കു സെഞ്ച്വറി- മല്‍സരം സമനിലയില്‍

സിഡ്‌നി: ഇന്ത്യ എയും ഓസ്‌ട്രേലിയ എയും തമ്മിലുള്ള ത്രിദിന പിങ്ക് ബോള്‍ പരിശീലന മല്‍സരം സമനിലയില്‍ കലാശിച്ചു. 473 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസ് രണ്ടാമിന്നിങ്‌സില്‍ ഇതേ നാണയത്തില്‍ മറുപടി നല്‍കി. ഒടുവില്‍ ഓസീസ് നാലു വിക്കറ്റിന് 307 റണ്‍സെടുത്തു നില്‍ക്കെ ഇരുടീമുകളും സമനില സമ്മതിക്കുകയായിരുന്നു. ജാക്ക് വില്‍ഡര്‍മ്യുത്തും (111*) ബെന്‍ മക്‌ഡെര്‍മോട്ടും (107*) സെഞ്ച്വറികളുമായി പുറത്താവാതെ നിന്നു. ക്യാപ്റ്റന്‍ അലെക്‌സ് ക്യാരി 58 റണ്‍സെടുത്തു മടങ്ങി.

1

ഇന്ത്യക്കു വേണ്ടി മുഹമ്മദ് ഷമി രണ്ടു വിക്കറ്റ് വീഴ്ത്തി. ഏഴു ബൗളര്‍മാരെയാണ് രണ്ടാമിന്നിങ്‌സില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ പരീക്ഷിച്ചത്. ഹനുമാ വിഹാരി, മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ എന്നിവരും ഇതില്‍പ്പെടുന്നു. 25 റണ്‍സാവുമ്പോഴേക്കും ഓസീസിന്റെ മൂന്നു വിക്കറ്റുകള്‍ ഇന്ത്യ വീഴ്ത്തിയിരുന്നു. എന്നാല്‍ നാലാം വിക്കറ്റില്‍ മക്‌ഡെര്‍മോട്ട്- ക്യാരി സഖ്യം ചേര്‍ന്നെടുത്ത 117 റണ്‍സ് ഓസീസിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു.

രണ്ടാം ദിനം നാലു വിക്കറ്റിനു 386 റണ്‍സെന്ന നിലയില്‍ കളി അവസാനിപ്പിച്ച ഇന്ത്യ അതേ സ്‌കോറില്‍ തന്നെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഒന്നാമിന്നിങ്‌സില്‍ 86 റണ്‍സിന്റെ ലീഡ് ഇന്ത്യക്കുണ്ടായിരുന്നു. രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ സെഞ്ച്വറികളുമായി റിഷഭ് പന്തും (103*) ഹനുമാ വിഹാരിയുമായിരുന്നു (104*) ക്രീസില്‍. പന്ത്, വിഹാരി എന്നിവരുടെ സെഞ്ച്വറികള്‍ കൂടാതെ ശുഭ്മാന്‍ ഗില്‍ (65), മായങ്ക് അഗര്‍വാള്‍ (61) എന്നിവരുടെ ഫിഫ്റ്റിയും ഇന്ത്യക്കു കരുത്തു പകര്‍ന്നു. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ 38 റണ്‍സിനു പുറത്തായി. പൃഥ്വി ഷാ (3) മാത്രമാണ് ബാറ്റിങില്‍ ഫ്‌ളോപ്പായത്.

2

നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ എ ഒന്നാമിന്നിങ്‌സില്‍ 194 റണ്‍സിനു പുറത്തായിരുന്നു. മറുപടിയില്‍ 108 റണ്‍സിന് ഓസീസ് ടീം കൂടാരം കയറി. . 32 റണ്‍സെടുത്ത ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ അലെക്‌സ് ക്യാരിയാണ് ടോപ്‌സ്‌കോറര്‍. ഓപ്പണര്‍ മാര്‍ക്കസ് ഹാരിസ് 26 റണ്‍സെടുത്തു. ഇന്ത്യയുടെ നാലു പേസര്‍മാര്‍ ചേര്‍ന്നാണ് ഓസീസിന്റെ കഥകഴിച്ചത്. മൂന്നു വിക്കറ്റ് വീതമെടുത്ത മുഹമ്മദ് ഷമിയും നവദീപ് സെയ്‌നിയുമാണ് ഏറ്റവും ശ്രദ്ധേയമായ പ്രകടനം നടത്തിയത്. ജസ്പ്രീത് ബുംറ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജിന് ഒരു വിക്കറ്റ് ലഭിച്ചു.

ആദ്യ ഇന്നിങ്‌സില്‍ ബുംറയുടെ (55*) കന്നി ഫസ്റ്റ് ക്ലാസ് ഫിഫ്റ്റിയാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നു രക്ഷിച്ചത്. 57 പന്തുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമുണ്ടായിരുന്നു. ശുഭ്മാന്‍ ഗില്‍ (43), പൃഥ്വി ഷാ (40), മുഹമ്മദ് സിറാജ് (22*) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. വിരാട് കോലി വിട്ടുനിന്ന മല്‍സരത്തില്‍ അജിങ്ക്യ രഹാനെയാണ് ഇന്ത്യയെ നയിച്ചത്.

പ്ലെയിങ് ഇലവന്‍
ഇന്ത്യ എ- പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ഹനുമാ വിഹാരി, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), റിഷഭ് പന്ത്, വൃധിമാന്‍ സാഹ, നവദീപ് സെയ്‌നി, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ.

ഓസ്‌ട്രേലിയ എ- മാര്‍ക്കസ് ഹാരിസ്, ജോ ബേണ്‍സ്, നിക്ക് മാഡിസണ്‍, ബെന്‍ മക്‌ഡെര്‍മോട്ട്, അലെക്‌സ് ക്യാരി (ക്യാപ്റ്റന്‍), സീന്‍ അബോട്ട്, ജാക് വില്‍ഡെര്‍മ്യുത്ത്, വില്‍ സതെര്‍ലാന്റ്, പാട്രിസ് റോ, മിച്ചെല്‍ സ്വെപ്‌സണ്‍, ഹാരി കോണ്‍വേ.

Story first published: Sunday, December 13, 2020, 16:30 [IST]
Other articles published on Dec 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+