For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: കളംവാണ് ബൗളര്‍മാര്‍, ഓസീസിനെ എറിഞ്ഞിട്ട് ഇന്ത്യ- ഒന്നാമിന്നിങ്‌സ് ലീഡ്

ടോസിനു ശേഷം ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു

സിഡ്‌നി: ഇന്ത്യ എയും ഓസ്‌ട്രേലിയ എയും തമ്മിലുള്ള പിങ്ക് ബോള്‍ പരിശീലന മല്‍സരത്തില്‍ കളംവാണ് ബൗളര്‍മാര്‍. ആദ്യദിനം തന്നെ 20 വിക്കറ്റുകളാണ് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ കടപുഴകിയത്. ടോസിനു ശേഷം ബാറ്റ് ചെയ്ത ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് 194 റണ്‍സില്‍ അവസാനിച്ചിരുന്നു. മറുപടിയില്‍ ഇന്ത്യയും ഇതേ നാണയത്തില്‍ തിരിച്ചടിച്ചു. വെറും 108 റണ്‍സിന് ഓസീസ് ടീം കൂടാരം കയറി. ഇന്ത്യക്കു ഇപ്പോള്‍ 86 റണ്‍സിന്റെ ലീഡുണ്ട്. ആദ്യദിനത്തിലെ മല്‍സരം അവസാനിച്ചു.

1

ഓസീസ് നിരയില്‍ 20ന് മുകളില്‍ സ്‌കോര്‍ ചെയ്തത് രണ്ടു പേര്‍ മാത്രമാണ്. 32 റണ്‍സെടുത്ത ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ അലെക്‌സ് ക്യാരിയാണ് ടോപ്‌സ്‌കോറര്‍. ഓപ്പണര്‍ മാര്‍ക്കസ് ഹാരിസ് 26 റണ്‍സെടുത്തു. നിക്ക് മാഡിസണ്‍ (19), ജാക്ക് വില്‍ഡര്‍മ്യുത് (12) എന്നിവരാണ് രണ്ടക്കം തികച്ച മറ്റുള്ളവര്‍. ഇന്ത്യക്കു വേണ്ടി ബൗള്‍ ചെയ്തവര്‍ക്കെല്ലാം വിക്കറ്റ് ലഭിച്ചു. നാലു പേസര്‍മാര്‍ ചേര്‍ന്നാണ് ഓസീസിന്റെ കഥകഴിച്ചത്. മൂന്നു വിക്കറ്റ് വീതമെടുത്ത മുഹമ്മദ് ഷമിയും നവദീപ് സെയ്‌നിയുമാണ് ഏറ്റവും ശ്രദ്ധേയമായ പ്രകടനം നടത്തിയത്. ജസ്പ്രീത് ബുംറ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജിന് ഒരു വിക്കറ്റ് ലഭിച്ചു.

2

നേരത്തേ ബുംറയുടെ (55*) കന്നി ഫസ്റ്റ് ക്ലാസ് ഫിഫ്റ്റിയാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നു രക്ഷിച്ചത്. 57 പന്തുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമുണ്ടായിരുന്നു. സ്‌കോര്‍ 47ല്‍ നില്‍ക്കെ സിക്‌സര്‍ പറത്തിയാണ് ബുംറ ഫിഫ്റ്റി തികച്ചത്. ശുഭ്മാന്‍ ഗില്‍ (43), പൃഥ്വി ഷാ (40), മുഹമ്മദ് സിറാജ് (22*) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. വിരാട് കോലി വിട്ടുനിന്ന മല്‍സരത്തില്‍ അജിങ്ക്യ രഹാനെയാണ് ഇന്ത്യയെ നയിച്ചത്. ഓസീസ് എ ടീമിനു വേണ്ടി സീന്‍ അബോട്ടും ജാക്ക് വില്‍ഡെര്‍മ്യുത്തുമാണ് ഇന്ത്യയെ എറിഞ്ഞൊതുക്കിയത്.

3

മോശം തുടക്കം
പൃഥ്വി ഷായും മായങ്ക് അഗര്‍വാളും ചേര്‍ന്നായിരുന്നു ഇന്ത്യക്കു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനിറങ്ങിയത്. എന്നാല്‍ മായങ്കിന് അധികം ആയുണ്ടായില്ല. വ്യക്തിഗത സ്‌കോര്‍ രണ്ടില്‍ നില്‍ക്കെ താരം പുറത്തായി. നേരത്തേ നടന്ന ടി20 പരമ്പരയില്‍ ഓസീസിനായി കളിച്ച അബോട്ടിനായിരുന്നു വിക്കറ്റ്. ജോ ബേണ്‍സ് ക്യാച്ചെടുത്താണ് മായങ്ക് ക്രീസ് വിട്ടത്.

പൃഥ്വിയുടെ വെടിക്കെട്ട്
മായങ്ക് മടങ്ങിയെങ്കിലും തന്റെ മുന്‍ ജൂനിയര്‍ ടീമംഗമായ ശുഭ്മാന്‍ ഗില്ലിനൊപ്പം ചേര്‍ന്ന് പൃഥ്വി ഇന്ത്യയെ മുന്നോട്ടുനയിച്ചു. നിശ്ചിത ഓവര്‍ മല്‍സരത്തിലെ അതേ ശൈലിയില്‍ തന്നെയായിരുന്നു പൃഥ്വി ബാറ്റ് വീശിയത്. ഓസ്‌ട്രേലിയയുടെ ബൗളര്‍മാരെ താരം തല്ലിച്ചതച്ചു. 63 റണ്‍സിന്റെ കൂട്ടുകെട്ടുമായി മുന്നേറിയ സഖ്യത്തെ വേര്‍പിരിച്ചത്. സതെര്‍ലാന്‍ഡാണ്. 29 പന്തില്‍ നിന്നും എട്ടു ബൗണ്ടറികളോടെ 40 റണ്‍സെടുത്ത പൃഥ്വിയെ സതെര്‍ലാന്‍ഡ് ബൗള്‍ഡാക്കി.

ഗില്ലിലേറി മുന്നോട്ട്
പൃഥ്വി മടങ്ങിയ ശേഷം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഗില്‍ ഏറ്റെടുത്തു. ഹനുമാ വിഹാരിയും ഗില്ലും ചേര്‍ന്ന് 30 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടി. എന്നാല്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 100 കടന്നതിനു പിന്നാലെ വിഹാരി മടങ്ങി. 39 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 15 റണ്‍സെടുത്ത വിഹാരിയെ വില്‍ഡര്‍മ്യുത്ത് ബൗള്‍ഡാക്കുകയായിരുന്നു.
ടീം സ്‌കോറിലേക്കു ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനു മുമ്പ് തന്നെ തൊട്ടടുത്ത ഓവറില്‍ ഗില്ലും പുറത്ത്. 58 പന്തില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 42 റണ്‍സ് നേടിയ ഗില്ലിനെ ഗ്രീനിന്റെ ബൗളിങില്‍ അലെക്‌സ് ക്യാരി പിടികൂടി.
രഹാനെയ്ക്കും ഈ മല്‍സരത്തില്‍ തിളങ്ങാനായില്ല. 10 പന്തില്‍ നാലു റണ്‍സ് മാത്രമെടുത്ത രഹാനെയെ വില്‍ഡര്‍മ്യുത്തിന്റെ ബൗളിങില്‍ അലെരകസ്് ക്യാരി ക്യാച്ചെടുക്കുകയായിരുന്നു. ഇന്ത് അഞ്ചിന് 106

Story first published: Friday, December 11, 2020, 18:00 [IST]
Other articles published on Dec 11, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+