Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: എന്തിന് ആ ഷോട്ട്? നാണംകെട്ട് യുവിയുടെ ശിഷ്യന്‍, അരങ്ങേറ്റത്തില്‍ മോശം റെക്കോഡില്‍

ഹരാരെ: സിംബാബ് വെക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യക്കായി നിരാശപ്പെടുത്തി അഭിഷേക് ശര്‍മ. ഓപ്പണറായി ഇറങ്ങിയ താരം നാല് പന്ത് നേരിട്ട് ഡെക്കിനാണ് പുറത്തായത്. ആദ്യ ഓവറില്‍ സ്പിന്നിനെയാണ് സിംബാബ് വെ പരീക്ഷിച്ചത്. ബ്രിയാന്‍ ബെന്നറ്റെറിഞ്ഞ ആദ്യ ഓവറിന്റെ നാലാം പന്തില്‍ സിക്‌സറിന് ശ്രമിച്ച അഭിഷേകിന് പിഴച്ചു. ടൈമിങ് തെറ്റിയതോടെ മസാക്കഡ്‌സയുടെ കൈയില്‍ ഭദ്രം. ഐപിഎല്ലില്‍ ഗംഭീര പ്രകടനം നടത്തിയ താരമാണ് അഭിഷേക്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പവര്‍പ്ലേയിലെ റണ്‍മെഷീനായിരുന്നു യുവരാജ് സിങ്ങിന്റെ ശിഷ്യനായ അഭിഷേക്. എന്നാല്‍ ഇന്ത്യക്കായുള്ള അരങ്ങേറ്റത്തില്‍ നിന്ന് അഭിഷേക് നിറം മങ്ങിയതോടെ നാണംകെട്ട റെക്കോഡിലേക്കും പേര് ചേര്‍ത്തിരിക്കുകയാണ്. അരങ്ങേറ്റ ടി20യില്‍ ഡെക്കാവുന്ന ഇന്ത്യന്‍ താരങ്ങളിലെ നാലാമനായാണ് അഭിഷേക് മാറിയിരിക്കുന്നത്. എന്നാല്‍ ഈ പട്ടികയിലുള്ള മറ്റ് മൂന്ന് പേരിലെ രണ്ട് പേരും ലോക ക്രിക്കറ്റില്‍ സൂപ്പര്‍ താരങ്ങളായവരാണ്.

മുന്‍ ഇന്ത്യന്‍ നായകനായ എംഎസ് ധോണിയും ക്ലാസിക് താരമായ കെ എല്‍ രാഹുലും അരങ്ങേറ്റ മത്സരങ്ങളില്‍ ഡെക്കായവരാണ്. പൃഥ്വി ഷായും അരങ്ങേറ്റത്തില്‍ ഡെക്കായ താരമാണ്. ഇന്ത്യ വലിയ പ്രതീക്ഷവെച്ചിരുന്നെങ്കിലും പൃഥ്വി പല കാരണങ്ങളാല്‍ ഫ്‌ളോപ്പാവുകയും ഇപ്പോള്‍ ടീമിന്റെ ഏഴയലത്തില്ലാത്ത അവസ്ഥയുമാണുള്ളത്. അഭിഷേക് ശര്‍മ രണ്ടോവര്‍ പന്തെറിയുകയും ചെയ്‌തെങ്കിലും വിക്കറ്റ് നേടാന്‍ സാധിക്കാതെ പോയി.

പന്തെറിയാന്‍ അറിയാവുന്ന ഇടം കൈയന്‍ ഓപ്പണറെന്ന നിലയില്‍ അഭിഷേകില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നുണ്ടെങ്കിലും മികവിനൊത്ത് ഉയരാന്‍ അദ്ദേഹത്തിന് സാധിക്കാതെ പോയി. അരങ്ങേറ്റത്തില്‍ ആദ്യം സ്‌ട്രൈക്ക് ചെയ്ത് കളിക്കേണ്ടി വന്ന അഭിഷേക് അല്‍പ്പം കൂടി ശ്രദ്ധിച്ച് വലിയ സ്‌കോര്‍ നേടാനായിരുന്നു ശ്രമിക്കേണ്ടിയിരുന്നത്. എന്നാല്‍ അനാവശ്യ ഷോട്ട് കളിച്ചാണ് താരം പുറത്തായതെന്നാണ് നിരാശപ്പെടുത്തുന്ന കാര്യം.

ind vs zim t20

റുതുരാജ് ഗെയ്ക് വാദിനും തിളങ്ങാനായില്ല. 9 പന്ത് നേരിട്ട് 7 റണ്‍സാണ് റുതുരാജ് നേടിയത്. ബ്ലെസിങ് മുസരാബാനിയുടെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് റുതുരാജിന്റെ മടക്കം. സിഎസ്‌കെ നായകനായ റുതുരാജിന് പന്തിന്റെ ലൈന്‍ കൃത്യമായി മനസിലാക്കാനായില്ല. മറ്റൊരു അരങ്ങേറ്റ താരം റിയാന്‍ പരാഗും ഫ്‌ളോപ്പായി. രാജസ്ഥാന്‍ റോയല്‍സിനായി ഗംഭീര പ്രകടനം നടത്തിയ പരാഗിന് മികവ് തെളിയിക്കാനുള്ള സുവര്‍ണ്ണാവസരമായിരുന്നു മുന്നിലുണ്ടായിരുന്നത്.

എന്നാല്‍ മൂന്ന് പന്തില്‍ 2 റണ്‍സോടെ പരാഗ് പുറത്തായി. മോശം ഷോട്ട് കളിച്ചാണ് പരാഗിന്റെ മടക്കം. രണ്ട് വിക്കറ്റ് വീണിരിക്കെ പതിയെ നിലയുറപ്പിക്കാന്‍ പരാഗ് ശ്രമിക്കണമായിരുന്നു. എന്നാല്‍ മോശം ഷോട്ട് കളിച്ച് താരം വിക്കറ്റ് തുലക്കുകയായിരുന്നു. റിങ്കു സിങ് മോശം ഫോമില്‍ നിന്ന് തിരിച്ചുവന്നിട്ടില്ല. ഷോട്ട് ബോളില്‍ പുള്‍ഷോട്ടിന് ശ്രമിച്ച് ഡെക്കിനാണ് റിങ്കു സിങ് പുറത്തായത്. ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ ഉത്തരവാദിത്തം കാട്ടാതെ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.

അഞ്ചോവറില്‍ 4 വിക്കറ്റിന് 22 റണ്‍സെന്ന നാണംകെട്ട അവസ്ഥയിലായിരുന്നു ഒരു ഘട്ടത്തില്‍ ഇന്ത്യ. യുവതാരങ്ങളെ മാത്രം വിശ്വസിച്ചിറങ്ങിയ ഇന്ത്യക്ക് സിംബാബ് വെ ബൗളര്‍മാര്‍ക്ക് മുന്നില്‍ മുട്ടിടിക്കുന്ന കാഴ്ചയാണ് കാണാനായത്. ടി20 ലോകകപ്പ് കിരീടം നേടി നില്‍ക്കുന്ന ഇന്ത്യയുടെ യുവ നിര ഇത്തരത്തില്‍ നിരാശപ്പെടുത്തിയത് തികച്ചും അപ്രതീക്ഷിതമായിപ്പോയെന്ന് പറയാം.

ടോസ് നേടി ആദ്യം പന്തെറിയാന്‍ തീരുമാനിച്ച ഇന്ത്യ സിംബാബ് വെയെ 9 വിക്കറ്റിന് 115 റണ്‍സില്‍ ഒതുക്കിയപ്പോള്‍ അതിവേഗം ജയത്തിലെത്താമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ സിംബാബ് വെ ബൗളര്‍മാര്‍ മികച്ച ലൈനും ലെങ്തും ഉപയോഗിച്ച് ഇന്ത്യയുടെ യുവനിരയെ വിറപ്പിക്കുന്നതാണ് കാണാനായത്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ സിംബാബ് വെയെ നിസാരക്കാരായി കണ്ട് കളിച്ചതാണ് ബാറ്റിങ്ങില്‍ വലിയ തകര്‍ച്ച നേരിടാന്‍ കാരണമായത്.

Story first published: Saturday, July 6, 2024, 19:01 [IST]
Other articles published on Jul 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+