Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: ടി20 മാത്രം കളിക്കുന്ന സഞ്ജുവിന് എന്തിന് വിശ്രമം? വന്‍ അനീതി, ആഞ്ഞടിച്ച് അശ്വിന്‍

സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ തഴഞ്ഞതിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. ഈ മാസം 23ന് ആരംഭിക്കുന്ന മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ നിന്നും തീര്‍ത്തും അപ്രതീക്ഷിതമായാണ് സഞ്ജു ഒഴിവാക്കപ്പെട്ടത്.

അദ്ദേഹത്തിനു പകരം പുതുമുഖ വിക്കറ്റ് കീപ്പറും അഗ്രസീവ് ഓപ്പണിങ് ബാറ്ററുമായ പ്രഭ്‌സിമ്രന്‍ സിങിനെ സെലക്ഷന്‍ കമ്മിറ്റി കൊണ്ടു വരികായിരുന്നു. ഇത്തരമൊരു കൊടും ചതി സഞ്ജു പ്രതീക്ഷിച്ചിട്ടുണ്ടവില്ലെന്നുറപ്പാണ്. കാരണം ടി20 ലോകകപ്പില്‍ നടത്തിയിട്ടുള്ള ഗംഭീര പ്രകടനങ്ങള്‍ പരിഗണിക്കുമ്പോള്‍ അദ്ദേഹം ഇനിയും ഒരുപാട് അവസരങ്ങളും അര്‍ഹിക്കുന്നുണ്ട്.

SANJU SAMSON

അതിനിടെ ടീമില്‍ സഞ്ജുവിന്റെ അഭാവവുമായി ബന്ധപ്പെട്ട് രണ്ടു തരത്തിലുള്ള വാര്‍ത്തകളും വന്നു കൊണ്ടിരിക്കുകയാണ്. സ്ഥിരതയല്ലായ്മ കാരണം അദ്ദഹം ഒഴിവാക്കപ്പെട്ടിരിക്കുകയാണെണ് ഒരു റിപ്പോര്‍ട്ട്. മറ്റൊരു റിപ്പോര്‍ട്ടാവട്ടെ സഞ്ജു വിശ്രമം നല്‍കിയിരിക്കുകയാണെന്നുമാണ്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിനു നേരിട്ട അവഗണനയില്‍ അശ്വിന്‍ രോഷം പ്രകടിപ്പിച്ചത്.

എന്തിനു വിശ്രമം?

ഇന്ത്യന്‍ ടീമില്‍ നിന്നും ഇപ്പോള്‍ വിശ്രമം നല്‍കാന്‍ മാത്രം സഞ്ജു സാംസണ്‍ എന്താണ് ചെയ്തിട്ടുള്ളതെന്നാണ് ആര്‍ അശ്വിന്‍ തുറന്നടിക്കുന്നത്. മാത്രമല്ല, ദേശീയ ടീമിനായി ഒരു ഫോര്‍മാറ്റില്‍ മാത്രം കളിക്കുന്ന മലയാളി താരത്തിന് ഇപ്പോള്‍ വിശ്രമത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'വിശ്രമിക്കാന്‍ വേണ്ടി മാത്രം സഞ്ജു സാംസണ്‍ എന്താണ് കളിച്ചത്? അദ്ദേഹം ടി20കൡല്‍ മാത്രമേ ഇപ്പോള്‍ സജീവമായുള്ളൂ. ടെസ്റ്റിലും ഏകദിനങ്ങളിലും കളിക്കുന്നുമില്ല. അങ്ങനെയുള്ളപ്പോള്‍ വിശ്രമം നല്‍കുന്നതില്‍ എന്ത്് അര്‍ഥമാണുള്ളത്?

സിംബാബ്‌വെ പര്യടനത്തിനു ശേഷം അദ്ദേഹത്തിനു വിശ്രമിക്കാവുന്നതുമാണ്. തിരുവന്തപുരത്ത് വളര നല്ലൊരു സ്ഥലം സഞ്ജുവിനുണ്ട്. ഇപ്പോള്‍ എന്തിന് അദ്ദേഹം വിശ്രമിക്കണം? ടി20യില്‍ മാത്രമേ സഞ്ജു കളിക്കുന്നുള്ളൂ. വിശമിക്കണമെന്ന് അദ്ദേഹം എന്തിന് ആഗ്രഹിക്കാനാണ്? ഞാന്‍ വേറെ എന്തു പറയാനാണ്, ഇതു അനീതിയാണ്. പക്ഷെ അങ്ങനെയാണ് കാരങ്ങള്‍'-ഇങ്ങനെയായിരുന്നു അശ്വിന്റെ വാക്കുകള്‍.

വ്യത്യസ്ത നിയമം

ഇന്ത്യന്‍ ടീമില്‍ ഓരോ കളിക്കാര്‍ക്കും വ്യത്യസ്ത രീതിയിലുള്ള നിയമങ്ങളാണോയെന്നാണ് ആര്‍ അശ്വിന്റെ ചോദ്യം. നേരത്തേ യുവ താരം സായ് സുദര്‍ശന്റെ കാര്യത്തില്‍ മറ്റൊരു നിലപാടെടുത്ത ടീം മാനേജ്‌മെന്റ് സഞ്ജു സാംസണിന്റെ കാര്യത്തില്‍ എന്തുകൊണ്ടാണ് തീര്‍ത്തും വിഭിന്നമായ തീരുമാനം എടുത്തതെന്നും അദ്ദേഹം ചോദിക്കുന്നു.

INDIAN T20 TEAM

'ടെസ്റ്റ് ക്രിക്കറ്റില്‍ സായ് സുദര്‍ശന് ഇന്ത്യന്‍ ടീമില്‍ ലോങ് റോപ്പ് നല്‍കുന്നതിനായി എന്താണ് അന്നു പറഞ്ഞത്? അക്കാര്യം പറഞ്ഞിട്ട് ഒരു മാസം പോലുമായിട്ടില്ല. വെറും നാലു ഇന്നിങ്‌സുകള്‍ കൊണ്ട് ഒരു താരത്തെ വിലയിരുത്തുന്നത് തെറ്റാണെന്നും അതിനാല്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്നുമായിരുന്നു അന്നു പറഞ്ഞ വാക്കുകള്‍.

ഇപ്പോള്‍ നോക്കൂ, സഞ്ജു സാംസണ്‍ എവിടെയാണ് വീണുപോയത്? ടീമിലെ എല്ലാ കളിക്കാരെയും ഒരേ തരത്തില്‍ പരിഗണിക്കാന്‍ കഴിയില്ലെന്നതു ശരിയാവാം. എന്നാല്‍ ഏറ്റവും കുറഞ്ഞത് മൂന്നവസരം കൂടി, അല്ലെങ്കില്‍ രണ്ടവസരം കൂടി സഞ്ജുവിനു നല്‍കാവുന്നതാണ്. സായിക്ക് നാല് അവസരങ്ങള്‍ നല്‍കിയതല്ലേ?

ചിലപ്പോള്‍ എല്ലാം മാറിയേക്കും. എല്ലായ്‌പ്പോഴും ഒരേ രീതിയിലായിരിക്കില്ല കാര്യങ്ങള്‍. കളിക്കാരെ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഒരു ബാലന്‍സ് ആവശ്യമാണ്. ഇപ്പോഴുള്ള ഈ അരക്ഷിതാവസ്ഥ ടീമില്‍ മുഴുവനായി പടരാതിരിക്കട്ടെയെന്നും പ്രതീക്ഷിക്കുകയാണ്'- അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, July 9, 2026, 16:19 [IST]
Other articles published on Jul 9, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+