Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: ശുബ്മാന്‍ സ്വാര്‍ത്ഥന്‍, അഭിഷേകിനെ ഫ്‌ളോപ്പാക്കി! ക്യാപ്റ്റനെ പൊങ്കാലയിട്ട് ആരാധകര്‍

ഹരാരെ: സിംബാബ് വെക്കെതിരായ മൂന്നാം ടി20യില്‍ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഡെക്കായ അഭിഷേക് രണ്ടാം മത്സരത്തില്‍ ഗംഭീര സെഞ്ച്വറിയാണ് അടിച്ചെടുത്തത്. എന്നാല്‍ മൂന്നാം മത്സരത്തില്‍ 9 പന്തില്‍ 10 റണ്‍സാണ് അഭിഷേക് നേടിയത്. ഒരു ബൗണ്ടറി നേടിയ താരത്തെ സിക്കന്തര്‍ റാസയാണ് പുറത്താക്കിയത്. മൂന്നാം മത്സരത്തില്‍ സൂപ്പര്‍ താരങ്ങള്‍ തിരിച്ചുവന്നതോടെ മൂന്നാം നമ്പറിലാണ് അഭിഷേക് കളിച്ചത്.

ഓപ്പണര്‍മാരായി നായകന്‍ ശുബ്മാന്‍ ഗില്ലും യശ്വസി ജയ്‌സ്വാളുമാണിറങ്ങിയത്. ഇപ്പോഴിതാ അഭിഷേക് ഫ്‌ളോപ്പായതിന് പിന്നാലെ ശുബ്മാന്‍ ഗില്ലിനെ വിമര്‍ശിക്കുകയാണ് ആരാധകര്‍. ശുബ്മാന്‍ സ്വാര്‍ത്ഥനായതുകൊണ്ടാണ് അഭിഷേക് ഫ്‌ളോപ്പായതെന്നാണ് ആരാധകര്‍ പറയുന്നത്. ശുബ്മാന്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന താരമാണ്. അഭിഷേക് ഓപ്പണറായി മികച്ച ഫോമില്‍ നില്‍ക്കുന്ന താരമാണ്.

പവര്‍പ്ലേയില്‍ ബാറ്റ് ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ മികച്ച സ്‌കോറിലേക്കുയരാനും അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും സാധിക്കുന്ന താരമാണ് അഭിഷേക്. എന്നാല്‍ അഭിഷേക് ബാറ്റ് ചെയ്യാനെത്തിയപ്പേഴേക്കും പവര്‍പ്ലേ കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ താരത്തിന്റെ വേഗത്തില്‍ റണ്‍സുയര്‍ത്താനുള്ള ശ്രമം ക്യാച്ചില്‍ അവസാനിച്ചു. സീനിയര്‍ താരമെന്ന നിലയിലും നായകനെന്ന നിലയിലും ശുബ്മാന്‍ ഗില്‍ അഭിഷേകിനായി ഓപ്പണിങ് വിട്ടുകൊടുക്കണമായിരുന്നു.

എന്നാല്‍ അത് ചെയ്യാത്തത് സ്വാര്‍ത്ഥനായതുകൊണ്ടാണെന്നാണ് ആരാധകര്‍ പറയുന്നത്. സ്വന്തം നേട്ടത്തിനായാണ് ശുബ്മാന്‍ കളിച്ചതെന്നും പവര്‍പ്ലേക്ക് ശേഷം അര്‍ധ സെഞ്ച്വറിക്കായി അമിത പ്രതിരോധത്തിലൂന്നിയാണ് ശുബ്മാന്‍ കളിച്ചതെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു. പവര്‍പ്ലേ പൂര്‍ത്തിയാവുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡില്‍ 55 റണ്‍സായിരുന്നു ഉണ്ടായിരുന്നത്. അഭിഷേക് ഓപ്പണിങ്ങിലിറങ്ങിയിരുന്നെങ്കില്‍ പവര്‍പ്ലേയില്‍ ഇന്ത്യക്ക് ഇതിലും മികച്ച സ്‌കോര്‍ നേടാമായിരുന്നു.

shubman gill ind vs zim t20

എന്നാല്‍ ശുബ്മാന്‍ ഗില്‍ ഓപ്പണറായി ഇറങ്ങി അഭിഷേകിന്റെ വഴിമുടക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരത്തിലും മികച്ച പ്രകടനം നടത്താന്‍ സാധിക്കാതിരുന്ന ശുബ്മാന്‍ മൂന്നാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ വലിയ സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ അദ്ദേഹത്തിനായില്ല. രണ്ട് ലൈഫും ശുബ്മാന് ലഭിച്ചു. പവര്‍പ്ലേയ്ക്ക് ശേഷം ശുബ്മാന്‍ നിരവധി പന്തുകള്‍ ഡോട്ട്‌ബോളാക്കി. 200ന് മുകളിലേക്ക് പോകേണ്ടിയിരുന്ന സ്‌കോറായിരുന്നു ഇന്ത്യയുടേത്.

എന്നാല്‍ ശുബ്മാന്‍ ഗില്‍ വ്യക്തിഗത നേട്ടത്തിനായി ബാറ്റ് ചെയ്തതാണ് ഇന്ത്യയെ പ്രതീക്ഷിച്ച സ്‌കോറിലേക്ക് ഉയരാനാവാതെ തടുത്തത്. ശുബ്മാനെ ഇന്ത്യ ഭാവിയില്‍ ക്യാപ്റ്റനാക്കരുത്. മറ്റ് താരങ്ങള്‍ക്കായി വിട്ടുകൊടുക്കാന്‍ മടിയുള്ള താരത്തെ നായകനാക്കിയാല്‍ ടീം തകരുമെന്നും ആരാധകര്‍ പറയുന്നു. ഇന്ത്യക്ക് വിക്കറ്റുകള്‍ ബാക്കി നില്‍ക്കുമ്പോഴും കടന്നാക്രമിച്ച് കളിക്കാന്‍ ശുബ്മാന്‍ മടികാട്ടിയെന്നും ആരാധകര്‍ ആരോപിച്ചു.

ടി20യില്‍ ശുബ്മാന്‍ ഗില്ലിനെ ഇന്ത്യ പരിഗണിക്കേണ്ടതില്ലെന്നും റുതുരാജ് ഗെയ്ക് വാദ് ടി20യില്‍ ശുബ്മാന്‍ ഗില്ലിനെക്കാളും സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്നും ആരാധകര്‍ പറയുന്നു. ഓപ്പണിങ്ങില്‍ ഇന്ത്യക്കായി കസറാന്‍ മിടുക്കുള്ള താരങ്ങളുള്ളപ്പോള്‍ എന്തുകൊണ്ടാണ് ശുബ്മാന്‍ ഗില്ലിന് ഓപ്പണര്‍ സ്ഥാനം നല്‍കുന്നതെന്നും ആരാധകര്‍ ചോദിക്കുന്നു. ശുബ്മാന്‍ ഗില്ലിന്റെ ഡെത്തോവറിലെ പ്രകടനവും മോശമായിരുന്നു. സഞ്ജു സാംസണും റിങ്കു സിങ്ങും ശിവം ദുബെയും ബാറ്റ് ചെയ്യാനുണ്ടായിരുന്നു.

എന്നിട്ടും ശുബ്മാന്‍ ഗില്‍ വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ചില്ലെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു. 49 പന്തില്‍ 66 റണ്‍സെടുത്താണ് ശുബ്മാന്‍ പുറത്തായത്. 134 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. 7 ഫോറും 3 സിക്‌സും പറത്തി. സിംബാബ് വെക്കെതിരേ പോലും 150ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാത്ത ശുബ്മാന്‍ ഗില്‍ ടി20 ടീമിന് ബാധ്യതയാണെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു.

പ്ലേയിങ് 11: ഇന്ത്യ- യശ്വസി ജയ്‌സ്വാള്‍, അഭിഷേക് ശര്‍മ, ശുബ്മാന്‍ ഗില്‍ (c), റുതുരാജ് ഗെയ്ക് വാദ്, സഞ്ജു സാംസണ്‍, ശിവം ദുബെ, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്

സിംബാബ് വെ- ടഡിവനാഷി മറുമാനി, വെസ്ലി മധിവീരെ, ബ്രിയാന്‍ ബെന്നറ്റ്, ഡിയോന്‍ മെയേഴ്‌സ്, സിക്കന്തര്‍ റാസ (c), ജൊനാഥന്‍ കാംബെല്‍, ക്ലൈവ് മദാണ്ടെ, വെല്ലിങ്ടണ്‍ മസാക്കഡ്‌സ, റിച്ചാര്‍ഡ് നഗ്‌റാവ, ബ്ലെസിങ് മുസറാബാനി, ടെണ്ടല്‍ ചത്താറ

Story first published: Wednesday, July 10, 2024, 18:02 [IST]
Other articles published on Jul 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+