Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: പ്ലെയര്‍ ഓഫ് ദി മാച്ച്, പിന്നാലെ ദീപക് ചാഹര്‍ പുറത്ത്! കാരണമെന്ത്?

സിംബാബ്‌വെയുമായുള്ള രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍ കണ്ട അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ആദ്യ ഏകദിനത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട പേസര്‍ ദീപക് ചാഹറിനെ ഇന്ത്യ പുറത്തിരുത്തിയതാണ് ഇതിനു കാരണം. പകരം 'തല്ലുകൊള്ളിയായ' ശര്‍ദ്ദുല്‍ ടാക്കൂറിനെയാണ് ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്.

1

ആദ്യ മല്‍സരത്തില്‍ പത്തു വിക്കറ്റിന്റെ വമ്പന്‍ ജയം കൊയ്ത മല്‍സരത്തില്‍ കളിച്ച ഇന്ത്യന്‍ ടീമിലെ ഏക മാറ്റവും ഇതു തന്നെയായിരുന്നു. എന്തുകൊണ്ടായിരിക്കും ഇന്ത്യന്‍ നായകന്‍ കെഎല്‍ രാഹുല്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത് എന്നാണ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാവുന്നത്.

2

രണ്ടാം ഏകദിനത്തില്‍ ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ കെഎല്‍ രാഹുല്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നേരത്തേ ആദ്യ ഏകദിനത്തിലും ടോസിനു ശേഷം രാഹുല്‍ ബൗളിങ് തന്നെയായിരുന്നു തിരഞ്ഞെടുത്തത്.
ദീപക് ചാഹറിനു പകരം എന്തുകൊണ്ടാണ് ശര്‍ദ്ദുല്‍ ടാക്കൂറിനെ ഉള്‍പ്പെടുത്തിയതെന്നു ടോസിനു ശേഷം രാഹുല്‍ വെളിപ്പെടുത്തിയില്ല. ഇതാണ് അഭ്യൂഹങ്ങള്‍ക്കു ഇടയാക്കിയിരിക്കുന്നത്. ചാഹറിനെ പുറത്തിരുത്തിയതാണോ, അതോ പരിക്കു കാരണം പിന്‍മാറേണ്ടി വന്നതാണോയെന്നു വ്യക്തമല്ല.

ദാദയുടെ വാരിയെല്ലിന് എറിയണം! വിക്കറ്റ് വേണമെന്നില്ല- അക്തറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

3

കഴിഞ്ഞ മല്‍സരത്തിലെ പിച്ചിനേക്കാള്‍ അല്‍പ്പം മെച്ചപ്പെട്ട പിച്ചായിട്ടാണ് ഇതു കാണപ്പെടുന്നത്. ആദ്യ കളിയിലേതിനേക്കാള്‍ കാഠിന്യമേറിയ പിച്ചാണിതെന്നു കണ്ടിട്ടു തോന്നുന്നു. ആദ്യം ബൗള്‍ ചെയ്യുന്നവര്‍ക്കു പിച്ചില്‍ നിന്നും എന്തെങ്കിലും ലഭിക്കുമെന്നാണ് പ്രതീക്ഷ. തുടക്കത്തില്‍ തന്നെ ഞങ്ങള്‍ക്കു വിക്കറ്റ് ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു. ടീമില്‍ ഒരേയൊരു മാറ്റം മാത്രമേയുള്ളൂ. ദീപക് ചാഹറിനു മല്‍സരം മിസ്സായിരിക്കുകയാണ്, പകരം ശര്‍ദ്ദുല്‍ ടാക്കൂര്‍ ടീമിലേക്കു വന്നിട്ടുണ്ടെന്നുമായിരുന്നു ടോസിനു ശേഷം കെഎല്‍ രാഹുലിന്റെ വാക്കുകള്‍.

4

ഇതേ വേദിയില്‍ നടന്ന ആദ്യ മല്‍സരത്തില്‍ ഏകപക്ഷീയായ വിജയമായിരുന്നു ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. ദീപക് ചാഹറുടെ ന്യൂബോള്‍ ആക്രമണത്തില്‍ പതറിയ സിംബാബ്‌വെയ്ക്കു പിന്നീട് കളിയിലേക്കു തിരിച്ചുവരാനായില്ല. 40.3 ഓവറില്‍ 189 റണ്‍സിന് അവര്‍ ഓള്‍ഔട്ടാവുകയായിരുന്നു.

5

ചാഹര്‍ ഏഴോവറില്‍ 3.9 ഇക്കോണമി റേറ്റില്‍ 27 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ, അക്ഷര്‍ പട്ടേല്‍ എന്നിവരും മൂന്നു വിക്കറ്റ് നേടിയിരുന്നെങ്കിലും ചാഹറിന്റെ സ്‌പെല്ലാണ് ടേണിങ് പോയിന്റായത്. ശിഖര്‍ ധവാന്‍ (81*), ശുഭ്മാന്‍ ഗില്‍ (82*) എന്നിവരുടെ ഇന്നിങ്‌സുകള്‍ ഇന്ത്യയെ 30.5 ഓവറില്‍ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. ചാഹറായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്.

ഏഴു കളി, 482 റണ്‍സ്- റണ്‍ മെഷീനായി പൂജാര, വെറും ഭാഗ്യമല്ല! യഥാര്‍ഥ കാരണമറിയാം

രണ്ടാം ഏകദിനത്തിലെ ഇന്ത്യന്‍ ഇലവന്‍

രണ്ടാം ഏകദിനത്തിലെ ഇന്ത്യന്‍ ഇലവന്‍

ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍) ദീപക് ഹൂഡ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, ശര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്.

Story first published: Saturday, August 20, 2022, 13:08 [IST]
Other articles published on Aug 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+