For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ZIM 2024: ക്യാപ്റ്റനായി ആദ്യ കിരീടം, എന്നിട്ടും ഗില്‍ സ്വാര്‍ത്ഥനായില്ല! ധോണിയെ മാതൃകയാക്കി

ഹരാരെ: സിംബാബ് വെക്കെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ തോറ്റപ്പോള്‍ എല്ലാവരും നിരാശരായെങ്കിലും പിന്നീടുള്ള നാല് മത്സരങ്ങളിലും ആധിപത്യ ജയം നേടി ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു. ശുബ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ യുവ ഇന്ത്യയാണ് പരമ്പര നേടിയത്. ഇന്ത്യയുടെ നായകനെന്ന നിലയില്‍ ലഭിച്ച ആദ്യ അവസരത്തില്‍ തന്നെ കൈയടി നേടാന്‍ ഗില്ലിനായി.

അഞ്ചാം മത്സരവും ജയിച്ച് പരമ്പര വിജയികള്‍ക്കുള്ള ട്രോഫി ശുബ്മാന്‍ ഗില്‍ ഏറ്റുവാങ്ങിയ ശേഷം സീനിയര്‍ നായകന്മാര്‍ കാട്ടിത്തന്ന മാതൃക യുവ നായകനും പിന്തുടര്‍ന്നത് കൈയടി നേടുകയാണ്. ഇന്ത്യയുടെ നായകനെന്ന നിലയില്‍ ആദ്യമായി നേടുന്ന പരമ്പരയുടെ ട്രോഫി ഉയര്‍ത്തി ടീം ചിത്രമെടുക്കാനാവും ഏതൊരു നായകനും ശ്രമിക്കുക. എന്നാല്‍ ഗില്‍ ചെയ്തത് ധോണിയും കോലിയും രോഹിത്തുമെല്ലാം ചെയ്തിരുന്ന അതേ രീതിയാണ്.

ടീമിലെ യുവതാരങ്ങളായ അരങ്ങേറ്റക്കാര്‍ക്ക് ശുബ്മാന്‍ ഗില്‍ കിരീടം കൈമാറുകയാണ് ചെയ്തത്. തുഷാര്‍ ദെശപാണ്ഡെയും ദ്രുവ് ജുറേലും ചേര്‍ന്നാണ് കിരീടം ഉയര്‍ത്തിയത്. റിയാന്‍ പരാഗും അഭിഷേക് ശര്‍മയും സമീപത്തായി ഉണ്ടായിരുന്നു. കിരീടം ഉയര്‍ത്താതെ യുവതാരങ്ങള്‍ക്കായി വഴിമാറിക്കൊടുക്കാന്‍ ഗില്‍ തയ്യാറായത് മാതൃകയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഈ പരമ്പരയില്‍ ഗില്‍ സ്വാര്‍ത്ഥനാണെന്ന തരത്തില്‍ത്തന്നെ വിമര്‍ശനം ഉയര്‍ന്നു.

രണ്ടാം ടി20യില്‍ സെഞ്ച്വറി നേടിയ അഭിഷേക് ശര്‍മക്ക് പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും ഓപ്പണര്‍ സ്ഥാനം നല്‍കാതിരുന്ന ശുബ്മാന്‍ ഗില്‍ വലിയ വിമര്‍ശനം നേരിട്ടു. യശ്വസി ജയ്‌സ്വാളിനൊപ്പം ശുബ്മാന്‍ ഓപ്പണറായപ്പോള്‍ മൂന്നാം നമ്പറിലാണ് അഭിഷേക് കളിച്ചത്. ഇതോടെ സെഞ്ച്വറിക്ക് ശേഷം കളിച്ച രണ്ട് ഇന്നിങ്‌സിലും താരം ഫ്‌ളോപ്പായി. ശുബ്മാന്‍ സ്വാര്‍ത്ഥനായതിനാലാണ് ഇങ്ങനെ ചെയ്തതെന്നാണ് ആരാധകര്‍ വിമര്‍ശിച്ചത്.

ind vs zim t20

പിന്നീട് നാലാം ടി20യില്‍ യശ്വസി ജയ്‌സ്വാളിന് സെഞ്ച്വറി നേടാന്‍ അവസരമുണ്ടായിരുന്നെങ്കിലും ഇത് തടയുന്ന നീക്കമാണ് ശുബ്മാന്റെ ഭാഗത്ത് നിന്നുണ്ടായത്. ശുബ്മാന്‍ അവസാന സമയത്ത് സിക്‌സര്‍ നേടിയതോടെ സെഞ്ച്വറി തികയ്ക്കാനുള്ള റണ്‍സ് ജയ്‌സ്വാളിന് ലഭിക്കാതെ വരികെയായിരുന്നു. ഇതിന്റെ പേരിലും ശുബ്മാന്‍ ക്രൂശിക്കപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ കിരീടം നേടിയപ്പോള്‍ ശുബ്മാന്‍ ചെയ്തത് മാതൃകാപരമായ കാര്യമാണ്.

അഞ്ചാം ടി20യില്‍ ഇന്ത്യ 42 റണ്‍സിനാണ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റിന് 167 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിംബാബ് വെ 18.3 ഓവറില്‍ 125 റണ്‍സില്‍ ഓള്‍ഔട്ടായി. സഞ്ജു സാംസണ്‍ അര്‍ധ സെഞ്ച്വറിയോടെ ഇന്ത്യക്കായി തിളങ്ങി.

45 പന്തില്‍ 1 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 58 റണ്‍സോടെയാണ് സഞ്ജു തിളങ്ങിയത്. റിയാന്‍ പരാഗ് 22 റണ്‍സും ശിവം ദുബെ 26 റണ്‍സും നേടിയെടുത്തു. എന്നാല്‍ ടോപ് ഓഡറിന് ബാറ്റിങ് തകര്‍ച്ച നേരിട്ടു.

യശ്വസി ജയ്‌സ്വാള്‍ 12 റണ്‍സും ശുബ്മാന്‍ ഗില്‍ 13 റണ്‍സും അഭിഷേക് ശര്‍മ 14 റണ്‍സും നേടി പുറത്തായി. സഞ്ജുവിന്റെ പക്വതയോടെയുള്ള ഇന്നിങ്‌സാണ് ഇന്ത്യയെ രക്ഷിച്ചത്. മറുപടിക്കിറങ്ങിയ ആതിഥേയരെ എറിഞ്ഞൊതുക്കിയത് മുകേഷ് കുമാറാണ്. താരം നാല് വിക്കറ്റുകളുമായി തിളങ്ങി.

3.3 ഓവറില്‍ 22 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് മുകേഷ് കുമാറിന്റെ നാല് വിക്കറ്റ് പ്രകടനം. തുഷാര്‍ ദെശപാണ്ഡെ, വാഷിങ്ടണ്‍ സുന്ദര്‍, അഭിഷേക് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് നേടിയപ്പോള്‍ ശിവം ദുബെ രണ്ട് വിക്കറ്റും വീഴ്ത്തി.

Story first published: Monday, July 15, 2024, 11:13 [IST]
Other articles published on Jul 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+