Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: എന്തിനു ബാറ്റിങ്? സൂപ്പര്‍ മാനായി സഞ്ജു! മച്ചാനെ ഇതു പോരളിയാ

സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ വിക്കറ്റിനു പിന്നില്‍ സൂപ്പര്‍മാനായി ആരാധകര്‍ ആഘോഷിക്കാന്‍ വക നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. ആദ്യ മല്‍സരത്തില്‍ ഇന്ത്യ പത്തു വിക്കറ്റിന്റെ വമ്പന്‍ ജയം കൊയ്തപ്പോള്‍ ആരാധകരുടെ ഒരേയൊരു നിരാശ സഞ്ജുവിന്റെ ബാറ്റിങ് കാണാന്‍ സാധിച്ചില്ലായെന്നതായിരുന്നു.

1

രണ്ടാം ഏകദിനത്തിലും അദ്ദേഹത്തിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കുമോയെന്ന കാര്യം സംശയത്തിലാണ്. കാരണം ടോസ് നഷ്ടപ്പെട്ട് ഒരിക്കല്‍ക്കൂടി ബാറ്റിങിന് അയക്കപ്പെട്ട സിംബാബ്‌വെ വലിയ ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. അതിനാല്‍ തന്നെ അഞ്ചാം നമ്പറുകാരനായ സഞ്ജുവിന് ഈ കളിയിലും ബാറ്റ് ചെയ്യാന്‍ സാധിച്ചെന്നു വരില്ല.

2

തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും ബാറ്റിങിനുള്ള സാധ്യത കുറവാണെങ്കിലും ഇതിന്റെ ക്ഷീണം വിക്കറ്റിനു പിന്നില്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ തീര്‍ക്കുകയാണ് സഞ്ജു സാംസണ്‍. മല്‍സരത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന ചില ക്യാച്ചുകളെടുത്ത് അദ്ദേഹം ആരാധകരുടെ കൈയടി വാങ്ങിയിരിക്കുകയാണ്. ഇവയിലൊരു ക്യാച്ചിനെ അവിശ്വസനീയമെന്നു മാത്രമേ വിശേഷിപ്പിക്കാന്‍ സാധിക്കുകയുള്ളൂ.

Asia Cup 2022: ഇത്തവണ ടിക്കറ്റില്ല, അടുത്തതില്‍ ഇവരുണ്ടാവും, സഞ്ജുവിന് ചാന്‍സില്ല!

3

സിംബാബ്‌വെയുടെ ഇന്നിങ്‌സിലെ ഒമ്പതാമത്തെ ഓവറിലായിരുന്നു സഞ്ജു സാംസണിന്റെ വണ്ടര്‍ ക്യാച്ച്. ഓപ്പണര്‍ തകുസ്വാന്‍ഷെ കെയ്താനോയെയാണ് താരം ഒറ്റക്കൈയന്‍ ഡൈവിങ് ക്യാച്ചിലൂടെ പുറത്താക്കിയത്. കളിയില്‍ ഇന്ത്യയുടെ ആദ്യ വിക്കറ്റ് കൂടിയായിരുന്നു ഇത്.
ഓഫ്‌സ്റ്റംപിലേക്കു വന്ന മുഹമ്മദ് സിറാജിന്റെ ബോള്‍ ലേറ്റായി സ്വിങ് ചെയ്ത് പുറത്തേക്കു പോവുകയായിരുന്നു.

4

ഇതോടെ അതു കളിക്കാന്‍ കെയ്താനോ നിര്‍ബന്ധിതനായി. പക്ഷെ എഡ്ജായ ബോള്‍ സ്ലിപ്പിലേക്കാണ് പോയത്. സഞ്ജു ആദ്യം ഇടതുവശത്തേക്കു ബോള്‍ വരുമെന്ന കണക്കുകൂട്ടലിലായിരുന്നു നിന്നത്. പക്ഷെ പെട്ടെന്നാണ് അതു എഡ്ജായി വലതു വശത്തേക്കു തെന്നി മാറിയത്. സഞ്ജുവിന്റെ പക്കല്‍ പ്രതികരിക്കാന്‍ സമയം തീരെ കുറവായിരുന്നു. അദ്ദേഹം വലതുവശത്തേക്കു മുഴുനീളെ ഡൈവ് ചെയ്ത് കൈക്കുമ്പിളില്‍ ബോളിനെ നിര്‍ത്തി ഗ്രൗണ്ടിലേക്കു ലാന്‍ഡ് ചെയ്യുകയായിരുന്നു. വീഴ്ചയില്‍ ബോള്‍ കൈയില്‍ നിന്നും തെന്നിമാറിയതുമില്ല.

Asia Cup 2022: ഇന്ത്യക്കു കപ്പടിക്കാം, രോഹിത് ഒഴിവാക്കേണ്ടത് മൂന്ന് അബദ്ധങ്ങള്‍!

5

അതിനു ശേഷം 12ാമത്തെ ഓവറില്‍ മറ്റൊരു മികച്ച ക്യാച്ച് കൂടി സഞ്ജു സാംസണ്‍ എടുത്തു. ശര്‍ദ്ദുല്‍ ടാക്കൂറായിരുന്നു ബൗളര്‍. ലെഗ്‌സൈഡിലേക്കു പോയ ഒരു ഷോര്‍ട്ട് ബോളായിരുന്നു ഇത്. സിംബാബ്‌വെ ഓപ്പണര്‍ ഇന്നസെന്റ് കെയ അവസാന നിമിഷം പുള്‍ ഷോട്ടിനു മുതിരുകയായിരുന്നു. പക്ഷെ ടൈമിങ് പാളിയപ്പോള്‍ ബോള്‍ ഗ്ലൗസില്‍ ചെറുതായി ഉരസി ഇടതു ഭാഗത്തു കൂടി പിറകിലേക്കു പോയി.

6

സിംബാബ്‌വെയ്ക്കു ബൗണ്ടറി ലഭിക്കേണ്ട ബോളായിരുന്നു ഇത്. സഞ്ജുവിനെ മറികടക്കാന്‍ ബോളിനായില്ല. തയ്യാറായി നിന്ന അദ്ദേഹം ഇടതുവശത്തേക്കു മൂവ് ചെയ്ത് ഹൈ ബോളിനെ കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഇതോടെ ഇന്ത്യക്കു രണ്ടാമത്തെ വിക്കറ്റ് ലഭിക്കുകയും ചെയ്തു.

Story first published: Saturday, August 20, 2022, 14:23 [IST]
Other articles published on Aug 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+