Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: സഞ്ജു നാലാമന്‍, ദുബെ ഫിനിഷര്‍- സിംബാബ്‌വെ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ 11 ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനും ടി20 ലോകകപ്പിനും ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്നത് സിംബാബ് വെക്കെതിരായ ടി20 പരമ്പരയാണ്. അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടി20 പരമ്പരക്കായി ഇന്ത്യ യുവതാരങ്ങളുടെ സംഘത്തെയാവും അയക്കുക. ടി20 ലോകകപ്പ് കളിക്കുന്ന താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിക്കാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ ദുര്‍ബലരായ സിംബാബ് വെക്കെതിരേ യുവതാരങ്ങളുടെ സംഘത്തെ ഇന്ത്യ അയക്കാനാണ് സാധ്യത.

ജൂലൈ 7നാണ് പരമ്പര ആരംഭിക്കുന്നത്. പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവരെ പരിഗണിച്ച് ഇന്ത്യ കളത്തിലിറക്കാന്‍ സാധ്യതയുള്ള പ്ലേയിങ് 11 പരിശോധിക്കാം. ഓപ്പണറായി റുതുരാജ് ഗെയ്ക് വാദും ശുബ്മാന്‍ ഗില്ലുമാവും ഉണ്ടാവുക. യശ്വസി ജയ്‌സ്വാളും രോഹിത് ശര്‍മയും ടി20 ലോകകപ്പില്‍ ഓപ്പണറാവുമ്പോള്‍ ശുബ്മാന്‍ ഗില്‍ പ്ലേയിങ് 11ന് പുറത്താവാനാണ് സാധ്യത. അതുകൊണ്ടുതന്നെ സിംബാബ് വെ പര്യടനത്തില്‍ ഗില്ലിനെ പ്രതീക്ഷിക്കാം.

റുതുരാജ് ഗെയ്ക് വാദ് ഇന്ത്യയെ നയിക്കാനാണ് സാധ്യത. ഇന്ത്യ നായകസ്ഥാനത്തേക്ക് വളര്‍ത്താന്‍ സാധ്യതയുള്ള താരമാണ് റുതുരാജ്. ഓപ്പണറെന്ന നിലയിലും കൂടുതല്‍ അവസരം താരം അര്‍ഹിക്കുന്നുണ്ട്. മൂന്നാം നമ്പറില്‍ ഇന്ത്യ സായ് സുദര്‍ശനെ പരിഗണിച്ചേക്കും. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും തിളങ്ങുന്ന താരം ഇതിനോടകം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. കൂടുതല്‍ അവസരങ്ങള്‍ അര്‍ഹിക്കുന്ന പ്രതിഭാശാലിയായ താരമാണ് സായ് സുദര്‍ശന്‍.

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ് തമിഴ്‌നാട്ടുകാരനായ സായ്. നാലാം നമ്പറില്‍ സഞ്ജു സാംസണിനാണ് അവസരം. വിക്കറ്റ് കീപ്പറായി സഞ്ജുവിനെയാകും കളിപ്പിക്കുക. ടി20 ലോകകപ്പില്‍ സഞ്ജുവിന് സീറ്റുണ്ടാകില്ലെന്നുറപ്പാണ്. ഇന്ത്യക്കായി ടി20 കളിച്ചപ്പോഴൊന്നും മികവ് കാട്ടാന്‍ സഞ്ജുവിനായിട്ടില്ല. അതുകൊണ്ടുതന്നെ സഞ്ജുവിനെ സിംബാബ് വെ പര്യടനത്തില്‍ പ്രതീക്ഷിക്കാം. അഞ്ചാം നമ്പറില്‍ തിലക് വര്‍മയെ കളിപ്പിച്ചേക്കും.

shivam dube

ടി20 ലോകകപ്പില്‍ തിലകിനെ പരിഗണിച്ചേക്കില്ല. അണ്ടര്‍ 19 ലോകകപ്പ് കളിച്ച് വളര്‍ന്ന തിലക് മുംബൈ ഇന്ത്യന്‍സിനൊപ്പം ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചപ്പോഴൊന്നും പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാന്‍ തിലക് വര്‍മക്കായിട്ടില്ല. അതുകൊണ്ടുതന്നെ ടി20 ലോകകപ്പില്‍ നിന്ന് അദ്ദേഹം തഴയപ്പെട്ടേക്കും. എന്നാല്‍ സിംബാബ് വെ പര്യടനത്തില്‍ അദ്ദേഹത്തിന് ഇടം ഉറപ്പാണ്.

മധ്യനിരയില്‍ തിലകില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു. ആറാം നമ്പറില്‍ വിജയ് ശങ്കറിനെ പരിഗണിച്ചേക്കും. അവസാന ഐപിഎല്ലില്‍ തിളങ്ങിയ വിജയ് ശങ്കറിന് വരുന്ന ഐപിഎല്ലിലും മികവ് കാട്ടാനായാല്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനായേക്കും. അങ്ങനെ വന്നാല്‍ സിംബാബ് വെ പര്യടനത്തില്‍ വിജയിക്ക് ഇടം പ്രതീക്ഷിക്കാം. മീഡിയം പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ സമീപകാലത്തായി മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ വിജയിക്കായിട്ടുണ്ട്.

ഏഴാം നമ്പറില്‍ ശിവം ദുബെക്കാണ് അവസരം. ദുബെ ടി20 ലോകകപ്പിലേക്ക് പരിഗണിച്ചാലും പ്ലേയിങ് 11ല്‍ ഇടം ലഭിച്ചേക്കില്ല. അതുകൊണ്ടുതന്നെ സിംബാബ് വെ പര്യടനത്തില്‍ താരത്തിന് അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. സ്പിന്‍ ഓള്‍റൗണ്ടറായി വാഷിങ്ടണ്‍ സുന്ദറിന് വിളി ലഭിച്ചേക്കും. താരം ടി20 ലോകകപ്പില്‍ ഇടം പിടിക്കാന്‍ സാധ്യത കുറവാണ്. പേസ് ഓള്‍റൗണ്ടറായി ദീപക് ചഹാറുണ്ടാവും. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ദീപക് ഐപിഎല്ലിലൂടെ തിരിച്ചുവരാനൊരുങ്ങുകയാണ്.

ഫിറ്റ്‌ന്‌സ വീണ്ടെടുക്കുന്ന താരം സിംബാബ് വെ പര്യടനത്തില്‍ കളിക്കും. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി രവി ബിഷ്‌നോയി ഉണ്ടാവും. ഇതിനോടകം ഇന്ത്യ താരത്തെ പരിഗണിച്ചിട്ടുണ്ട്. ടി20 ലോകകപ്പ് ടീമില്‍ രവി ബിഷ്‌നോയ് ഉള്‍പ്പെടാന്‍ സാധ്യതയില്ല. പേസ് നിരയില്‍ ആവേശ് ഖാനും അര്‍ഷ്ദീപ് സിങ്ങും ഉള്‍പ്പെടാനാണ് സാധ്യത കൂടുതല്‍. അര്‍ഷ്ദീപ് ടി20 ലോകകപ്പ് കളിക്കാന്‍ സാധ്യതയുണ്ടെങ്കിലും സിംബാബ് വെ പര്യടനത്തിലും ഉള്‍പ്പെട്ടേക്കും.

ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് 11: റുതുരാജ് ഗെയ്ക് വാദ്, ശുബ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍, സഞ്ജു സാംസണ്‍, തിലക് വര്‍മ, വിജയ് ശങ്കര്‍, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചഹാര്‍, രവി ബിഷ്‌നോയ്, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്‌

Story first published: Monday, March 11, 2024, 14:42 [IST]
Other articles published on Mar 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+