For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ZIM: ഗില്‍ വഴിമാറണം! സഞ്ജു-അഭിഷേക് ഓപ്പണിങ്; 5ാം ടി20യില്‍ ഇന്ത്യക്ക് ഈ മാറ്റം വേണം

ഹരാരെ: ഇന്ത്യ-സിംബാബ് വെ ടി20 പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരം ഇന്ന് നടക്കാന്‍ പോവുകയാണ്. ആദ്യ മത്സരം തോറ്റ് തുടങ്ങിയ ഇന്ത്യ പിന്നീടുള്ള മൂന്ന് മത്സരവും ജയിച്ച് ഇതിനോടകം പരമ്പര ഉറപ്പിച്ച് കഴിഞ്ഞു. അവസാന മത്സരവും ജയിച്ച് പരമ്പരയില്‍ കരുത്ത് കാട്ടി നാട്ടിലേക്ക് മടങ്ങാനാവും ഇന്ത്യയുടെ യുവനിര ആഗ്രഹിക്കുന്നത്. ഇന്ത്യ നാലാം ടി20യിലെ പ്ലേയിങ് 11ല്‍ നിന്ന് ചില മാറ്റങ്ങള്‍ വരുത്തിയേക്കും.

റിയാന്‍ പരാഗിനയും ദ്രുവ് ജുറേലിനും പ്ലേയിങ് 11ല്‍ അവസരം നല്‍കാനാണ് സാധ്യത. പരമ്പര ഉറപ്പിച്ചതിനാല്‍ ഇനി പരീക്ഷണം നടത്താന്‍ ഇന്ത്യക്ക് ഭയക്കേണ്ട കാര്യമില്ല. എന്നാല്‍ ഇന്ത്യയുടെ പരമ്പര നേട്ടത്തിനിടയിലും ആരാധകര്‍ നിരാശരാണ്. അതിന് കാരണം സഞ്ജു സാംസണിന് ബാറ്റിങ്ങില്‍ പ്രതീക്ഷിച്ച അവസരം ലഭിക്കാത്തതാണ്. ആദ്യ രണ്ട് മത്സരവും കളിക്കാതിരുന്ന സഞ്ജു മൂന്നാം മത്സരത്തിലൂടെയാണ് ടീമിലേക്കെത്തിയത്.

ഈ മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. നാലാം മത്സരത്തില്‍ സഞ്ജുവിന് 7 പന്ത് നേരിടാന്‍ ലഭിച്ചു. 12 റണ്‍സോടെ അദ്ദേഹം പുറത്താവാതെ നിന്നു. എന്നാല്‍ ശ്രീലങ്കന്‍ പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെ സെലക്ടര്‍മാരുടെ ശ്രദ്ധ നേടുന്ന പ്രകടനം നടത്താന്‍ സഞ്ജുവിന് ബാറ്റിങ്ങില്‍ അവസരം ലഭിക്കേണ്ടതായുണ്ട്. ഇന്ത്യ പരമ്പര നേടിയതിനാല്‍ത്തന്നെ അഞ്ചാം മത്സരത്തില്‍ സഞ്ജുവിന് ടോപ് ഓഡറില്‍ അവസരം നല്‍കണമെന്നാണ് ആരാധകര്‍ പറയുന്നത്.

ശുബ്മാന്‍ ഗില്‍ പിന്നോട്ടിറങ്ങി സഞ്ജുവിന് ഓപ്പണിങ്ങില്‍ അവസരം നല്‍കണമെന്നാണ് ആരാധകര്‍ പറയുന്നത്. മൂന്നാം നമ്പറിലെങ്കിലും സഞ്ജുവിന് അവസരം നല്‍കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. സഞ്ജു സാംസണിന് ബാറ്റിങ്ങില്‍ തിളങ്ങാന്‍ അവസരം ഒരുക്കി നല്‍കാത്ത പക്ഷം ശ്രീലങ്കന്‍ പരമ്പരയില്‍ നിന്ന് അദ്ദേഹം തഴയപ്പെടാന്‍ സാധ്യതയുണ്ടെന്ന ആശങ്കയും ആരാധകര്‍ പങ്കുവെക്കുന്നു. എന്തായാലും അഞ്ചാം ടി20 സഞ്ജുവിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.

Yashasvi Jaiswal shubman gill ind vs zim t20

രണ്ടാം ടി20യില്‍ സെഞ്ച്വറി നേടിയ താരമാണ് അഭിഷേക് ശര്‍മ. എന്നാല്‍ മൂന്നാം മത്സരത്തില്‍ ഓപ്പണര്‍ സ്ഥാനത്ത് നിന്ന് അഭിഷേകിനെ മാറ്റിയതോടെ താരം ഫ്‌ളോപ്പായി. നാലാം ടി20യില്‍ അഭിഷേകിന് ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചില്ല. അഞ്ചാം മത്സരത്തില്‍ സഞ്ജുവിനേയും അഭിഷേകിനേയും ഓപ്പണറാക്കണമെന്നും ശ്രീലങ്കന്‍ പരമ്പരയില്‍ അഭിഷേകിന് അവസരം ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ അഞ്ചാം നമ്പറില്‍ ഓപ്പണര്‍ സ്ഥാനം നല്‍കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

ആദ്യ മത്സരങ്ങളില്‍ അവസരം ലഭിക്കുകയും പിന്നീട് വഴിമാറിക്കൊടുക്കുകയും ചെയ്ത താരങ്ങള്‍ക്ക് അഞ്ചാം മത്സരത്തില്‍ അവസരം നല്‍കാന്‍ സാധ്യതയുണ്ട്. റിയാന്‍ പരാഗ്, ദ്രുവ് ജുറേല്‍ എന്നിവരെ കളിപ്പിക്കാനാണ് സാധ്യത. രണ്ട് പേര്‍ക്കും ഇനി ടി20യില്‍ അവസരം ലഭിക്കാന്‍ വളരെയധികം കാത്തിരിക്കേണ്ടി വരും. അതുകൊണ്ടുതന്നെ ഇവര്‍ക്കും അവസരം ലഭിച്ചേക്കും. അതേ സമയം ശുബ്മാന്‍ ഗില്‍ വഴിമാറിക്കൊടുക്കാന്‍ സാധ്യതയില്ല.

നിലവില്‍ ഇന്ത്യയുടെ ടി20 ടീമിന് പുറത്താണ് ഗില്‍. സിംബാബ് വെക്കെതിരേ തുടര്‍ച്ചയായി രണ്ട് അര്‍ധ സെഞ്ച്വറിയടക്കം നേടി ഗില്‍ കസറിയിരുന്നു. ഹാട്രിക് ഫിഫ്റ്റി നേടി സെലക്ടര്‍മാരുടെ ശ്രദ്ധ നേടാനും ടി20 ടീമിലേക്ക് തിരിച്ചെത്താനും ഗില്‍ പദ്ധതിയിടുന്നു. ഈ സാഹചര്യത്തില്‍ ഗില്‍ അഞ്ചാം ടി20യിലും ഓപ്പണറായി ഇറങ്ങാനാവും ആഗ്രഹിക്കുക. നായകനായതിനാല്‍ത്തന്നെ ഗില്ലിന് ഓപ്പണര്‍ റോളില്‍ തുടരാന്‍ തടസവുമുണ്ടാവില്ല.

ഇന്ത്യയുടെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീര്‍ മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറുമായി കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. അടുത്ത ആഴ്ച ടീം പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം. സിംബാബ് വെ പര്യടനത്തില്‍ ഉള്‍പ്പെട്ട ആരൊക്കെയാവും ശ്രീലങ്കന്‍ പര്യടനത്തിന് ഉണ്ടാവുകയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Sunday, July 14, 2024, 10:47 [IST]
Other articles published on Jul 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+