Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: രാഹുല്‍- ധവാന്‍ ഓപ്പണിങ്, നാലില്‍ സഞ്ജു- വെടിക്കെട്ട് താരം പുറത്ത്

ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ള ആദ്യത്തെ ഏകദിന പോരാട്ടം ഇന്നു ഹരാരെയില്‍ നടക്കാനിരിക്കുകയാണ്. ഉച്ചയ്ക്കു 12.45ാനാണ് കളിയാരംഭിക്കുന്നത്. കെഎല്‍ രാഹുല്‍ നയിക്കുന്ന ഇന്ത്യ സമ്പൂര്‍ണ വിജയം തന്നെയാണ് പരമ്പരയില്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ സിംബാബ്‌വെയെ നിസാരരായി എഴുതിത്തള്ളാന്‍ ഇന്ത്യക്കു കഴിയില്ല. കാരണം നാട്ടില്‍ അവസാനമായി കളിച്ച രണ്ടു പരമ്പരകളും ജയിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് സിംബാബ്‌വെ. ബംഗ്ലാദേശിനെതിരേയാണ് അവര്‍ ടി20, ഏകദിന പരമ്പര നേട്ടങ്ങള്‍ ആഘോഷിച്ചത്.

സഞ്ജു നാലാമനാക്കി, വെടിക്കെട്ട് താരത്തെ പുറത്തിരുത്തി | *Cricket

രണ്ടാം നിര ടീമിനെയാണ് ഇന്ത്യ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇറക്കുന്നത്. രാഹുലും ശിഖര്‍ ധവാനും മാത്രമാണ് ടീമിലെ പരിചയസമ്പത്തുള്ള കളിക്കാര്‍. ഇന്നത്തെ മല്‍സരത്തിനുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര.

1

ശുഭ്മാന്‍ ഗില്‍ കത്തുന്ന ചോദ്യമാണെന്നു ഞാന്‍ കരുതുന്നു. കാരണം വെസ്റ്റ് ഇന്‍ഡീസിനെതിരേ താരം കാഴ്ചവച്ച പ്രകടനം കണക്കിലെടുക്കുമ്പോള്‍ നിങ്ങള്‍ ഗില്ലിനൊപ്പം നില്‍ക്കുക തന്നെ വേണം. എന്നാല്‍ ഈ മല്‍സരത്തില്‍ ഗില്ലിനു ഓപ്പണറായി കളിക്കാന്‍ സാധിക്കില്ലെന്നാണ് എനിക്കു തോന്നുന്നത്. കെഎല്‍ നായകസ്ഥാനത്തേക്കു മടങ്ങിയെത്തിക്കഴിഞ്ഞു. അദ്ദേഹം തന്നെയായിരിക്കും ഓപ്പണ്‍ ചെയ്യുകയെന്നു ഞാന്‍ കരുതുന്നു.

2

രാഹുലിന്റെ ഓപ്പണിങ് പങ്കാളിയായി ശിഖര്‍ ധവാനുമുണ്ടാവും. ഇതു വലംകൈ- ഇടംകൈ കോമ്പിനേഷനും ടീമിനു നല്‍കും. ഞാന്‍ വ്യക്തിപരമായി മറ്റൊന്ന് ആഗ്രഹിച്ചാലും അത് ഇവിട വലിയ വിഷയമല്ലെന്നും ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

കോലി കണ്ണുരുട്ടി, ഞാനും നോക്കി, അടുത്തു വന്നപ്പോള്‍ നെഞ്ചിടിപ്പ് കൂടി! രക്ഷിച്ചത് ബാറ്റെന്ന് സൂര്യ

3

കെഎല്‍ രാഹുല്‍ വളരെ വൈവിധ്യമുള്ള താരമാണ്. അദ്ദേഹത്തിനു ഏതു പൊസിഷനിലും ബാറ്റ് ചെയ്യാന്‍ സാധിക്കും. പക്ഷെ ഐപിഎല്ലിനു ശേഷം രാഹുല്‍ ഒരു മല്‍സരത്തില്‍പ്പോലും കളിച്ചിട്ടില്ലെന്നതു സത്യമാണ്. അതുകൊണ്ടു തന്നെ താരത്തിനു കൂടുതല്‍ മല്‍സരസമയം അനിവാര്യമാണ്. ഓപ്പണറായി അദ്ദേഹം കളിക്കുകയാണെങ്കില്‍ അതു നല്ലതായിരിക്കും. അപ്പോള്‍ മൂന്നാം നമ്പറില്‍ ആര് കളിക്കും? ഒന്ന്, രണ്ട് നമ്പറുകളില്‍ രാഹുലും ധവാനും ഇറങ്ങിയാല്‍ ശുഭ്മാന്‍ ഗില്‍ മൂന്നാമനായി ബാറ്റ് ചെയ്യുമെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു.

4

വെസ്റ്റ് ഇന്‍ഡീസുമായി ഇന്ത്യ അവസാനമായി കളിച്ച ഏകദിന പരമ്പരയിലെ പ്ലെയര്‍ ഓഫ് ദി സീരീസായിരുന്നു ശുഭ്മാന്‍ ഗില്‍. രണ്ടു ഫിഫ്റ്റികളടക്കം 205 റണ്‍സ് താരം നേടിയിരുന്നു. മൂന്നാമത്തെയും അവസാനത്തെയും മല്‍സരം മഴ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് ഓവര്‍ വെട്ടിക്കുറച്ചിരുന്നു. ഇതേ തുടര്‍ന്ന് രണ്ടു കന്നി സെഞ്ച്വറി ഗില്ലിനു രണ്ടു റണ്‍സ് മാത്രമകലെ നഷ്ടമാവുകയും ചെയ്തു. പുറത്താവാതെ 98 റണ്‍സുമായി താരം ക്രീസില്‍ നില്‍ക്കുകയായിരുന്നു.

Asia Cup 2022: കോലി vs ബാബര്‍, ആരാണ് ബെസ്റ്റ്? കണക്കുകള്‍ നല്‍കും ഉത്തരം

5

സഞ്ജു സാംസണിനെയായിരിക്കും ഞാന്‍ നാലാം നമ്പറില്‍ കളിപ്പിക്കുക. കാരണം ഈ പൊസിഷനില്‍ ഇഷാന്‍ കിഷനെ എനിക്കു ആവശ്യമില്ല. അഞ്ചാം നമ്പര്‍ ദീപക് ഹൂഡയ്ക്കായിരിക്കും ഞാന്‍ നല്‍കുക. അതിനു ശേഷം ആറാമനായി രാഹുല്‍ ത്രിപാഠിയെയും കളിപ്പിക്കും. എവിടെ വേണമെങ്കിലും ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന താരമാണ് അദ്ദേഹം. ത്രിപാഠിയുടെ അരങ്ങേറ്റം കൂടിയായിരിക്കും ഇത്.
അക്ഷര്‍ പട്ടേല്‍, ദീപക് ചാഹര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരായിരിക്കും ഇലവനിലെ മറ്റുള്ളവരെന്നും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

ആദ്യ ഏകദിനത്തിനുള്ള ഇന്ത്യന്‍ ഇലവന്‍

ആദ്യ ഏകദിനത്തിനുള്ള ഇന്ത്യന്‍ ഇലവന്‍

കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, സഞ്ജു സംസണ്‍ (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, അക്ഷര്‍ പട്ടേല്‍, ദീപക് ചാഹര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

Story first published: Thursday, August 18, 2022, 8:38 [IST]
Other articles published on Aug 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+