IND vs ZIM: ഇന്ത്യ ഇവരെ ഒരു മല്‍സരം പോലും കളിപ്പിക്കില്ല! ആരൊക്കെ എന്നറിയാം
ടീം ഇന്ത്യ ചെറിയൊരു വിശ്രമത്തിനു ശേഷം അടുത്തയാഴ്ച അടുത്ത പരമ്പരയ്ക്കു ഇറങ്ങുകയാണ്. അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് പര്യടനങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ടീം ഇനി ലാന്‍ഡ് ചെയ്യുന്നത് സിംബാബ്‌വെയിലാണ്. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയാണ് ഇന്ത്യന്‍ സംഘം സിംബാബ്‌വെയില്‍ കളിക്കുക. ഈ മാസം 27ന് തുടങ്ങുന്ന ഏഷ്യാ കപ്പ് പരിഗണിച്ച് രണ്ടാംനിര ടീമിനെയാണ് സിംബാബ്‌വെയില്‍ ഇന്ത്യ പരീക്ഷിക്കുന്നത്.

വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. സഞ്ജു സാംസണുള്‍പ്പെടെയുള്ള ടീമിലെ സ്ഥിര സാന്നിധ്യമല്ലാത്ത താരങ്ങളല്ലാം തന്നെ ഇന്ത്യന്‍ നിരയിലുണ്ട്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ചിലര്‍ക്കു ഇന്ത്യ ഒരു കളിയില്‍പ്പോലും അവസരം നല്‍കാനിടയില്ല. ആരൊക്കെയായിരിക്കും ഈ താരങ്ങളെന്നു നോക്കാം.

റുതുരാജ് ഗെയ്ക്വാദ്
യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദാണ് ഇന്ത്യ ഒരു മല്‍സരത്തില്‍പ്പോലും അവസരം നല്‍കാന്‍ സാധ്യതയില്ലാത്ത ഒരാള്‍. നായകന്‍ ശിഖര്‍ ധവാന്റെ ഓപ്പണിങ് പങ്കാളിയായി ഇറങ്ങുക ശുഭ്മാന്‍ ഗില്ലായിരിക്കും. നേരത്തേ വെസ്റ്റ് ഇന്‍ഡീസുമായുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ധവാന്‍- ഗില്‍ ജോടിയായിരുന്നു. രണ്ടു ഫിഫ്റ്റികളടക്കം നേടി ഗില്‍ പ്ലെയര്‍ ഓഫ് ദി സീരീസുമായി മാറിയിരുന്നു. അതിനാല്‍ തന്നെ റുതുരാജ് പരമ്പരയില്‍ അവസരം പ്രതീക്ഷിക്കേണ്ടതില്ല.
ദേശീയ ടീമില്‍ അവസരം ലഭിച്ചു, പക്ഷെ ക്ലിക്കായില്ല!, പടിക്ക് പുറത്തായ ഇന്ത്യയുടെ അഞ്ച് പേര്‍

ഇഷാന്‍ കിഷന്‍
ശുഭ്മാന്‍ ഗില്ലിന്റെ അപ്രതീക്ഷിത ഉദയത്തോടെ ഇന്ത്യന്‍ ടീമിലേക്കുള്ള വഴി അടയുന്ന മറ്റൊരാള്‍ ഇടംകൈയന്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷനായിരിക്കും. നേരത്തേ വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയിലും ഇഷാന്‍ പുറത്തിരുന്നു. അന്നു മൂന്നു കളിയിലും വിക്കറ്റ് കാത്തത് സഞ്ജു സാംസണായിരുന്നു.
തനിക്കു ലഭിച്ച അവസരം സഞ്ജു നന്നായി മുതലെടുക്കുകയും ചെയ്തു. രണ്ടാം ഏകദിനത്തില്‍ അദ്ദേഹം കന്നി ഫിഫ്റ്റിയും കുറിച്ചിരുന്നു. സിംബാബ്‌വെയുമായി നടക്കാനിരിക്കുന്ന പരമ്പരയിലും സഞ്ജു തന്നെ ടീമിനു വേണ്ടി വിക്കറ്റ് കാക്കാനാണ് സാധ്യത.

കുല്‍ദീപ് യാദവ്
ചൈനാ മാന്‍ ബൗളറെന്നറിയപ്പെടുന്ന ലെഗ് സ്പിന്നര്‍ കുല്‍ദീപ് യാദവാണ് സിംബാബ്‌വെയുമായുള്ള ഏകദിന പരമ്പരയില്‍ മുഴുവന്‍ ഇന്ത്യ പുറത്തിരുത്താനിടയുള്ള മൂന്നാമത്തെ താരം. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ടീമിലുള്ളതിനാല്‍ കുല്‍ദീപ് പിന്തള്ളപ്പെടാന്‍ സാധ്യത കൂടുതലാണ്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കൂടുതല്‍ തവണയും കുല്‍ദീപിനു സൈഡ് ബെഞ്ചില്‍ തന്നെയായിരുന്നു സ്ഥാനം.

ദേശീയ ടീമില്‍ അവസരം ലഭിച്ചു, പക്ഷെ ക്ലിക്കായില്ല!, പടിക്ക് പുറത്തായ ഇന്ത്യയുടെ അഞ്ച് പേര്‍
വെസ്റ്റ് ഇന്‍ഡീസുമായി നടന്ന അഞ്ചു ടി20കളുടെ പരമ്പരയില്‍ നാലു കളികളിലും കുല്‍ദീപ് പുറത്തിരുന്നു. അവസാന മല്‍സരത്തില്‍ അദ്ദേഹത്തെ ഇന്ത്യ ഇറക്കിയിരുന്നു. മൂന്നു വിക്കറ്റുകളുമായി കുല്‍ദീപ് തിളങ്ങുകയും ചെയ്തു.

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം
ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications