IND vs ZIM: 90കളില്‍ പാകിസ്താന്‍ കാണിച്ച മണ്ടത്തരം ഇന്ത്യ ആവര്‍ത്തിക്കുന്നു! മുന്നറിയിപ്പ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഒരിക്കല്‍ക്കൂടി നയിക്കാനുള്ള അവസരം വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനു ലഭിച്ചിരിക്കുകയാണ്. സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ നായകനായി നറുക്കുവീണത് ധവാനായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കമുള്ള മുതിര്‍ന്ന താരങ്ങളൊന്നും തന്നെ സിംബാബ്‌വെ പര്യടനത്തില്‍ ഇല്ല. ഇതാണ് ഒരിക്കല്‍ക്കൂടി ധവാനു ക്യാപ്റ്റന്‍സി ലഭിക്കാന്‍ ഇടയാക്കിയത്.

അടുത്ത മാസം അവസാനത്തോടെ യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് മുന്നില്‍ കണ്ടാണ് മുന്‍നിര താരങ്ങള്‍ക്കെല്ലാം സിംബാബ്‌വെ പര്യടനത്തില്‍ ഇന്ത്യ വിശ്രമം നല്‍കിയത്. അതിനിടെ കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍മാരെ മാറി മാറി പരീക്ഷിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ റഷീദ് ലത്തീഫ്. 1990കൡല്‍ പാകിസ്താന്‍ വരുത്തിയ പിഴവ് ഇന്ത്യയും ആവര്‍ത്തിക്കുകയാണെന്നു അദ്ദേഹം മുന്നറിയിപ്പും നല്‍കി. പാകിസ്താനെ ആറു ടെസ്റ്റുകളിലും 25 ഏകദിനങ്ങളിലും നയിച്ചിട്ടുള്ള ക്യാപ്റ്റനാണ് ലത്തീഫ്.

ബാക്കപ്പുകളെക്കുറിച്ച് എല്ലാവരും സംസാരിക്കുകയാണ്. പക്ഷെ ഇന്ത്യ ഇപ്പോള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പരീക്ഷിച്ചത് ഏഴു ക്യാപ്റ്റന്‍മാരെയാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഞാന്‍ ഇതു കാണുന്നത്. വിരാട് കോലി, രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ തുടങ്ങിയവരെയെല്ലാം ഇന്ത്യയെ അടുത്തിടെ നയിച്ചു.

1990കളില്‍ പാകിസ്താന്‍ കാണിച്ച അതേ അബദ്ധം ഇന്ത്യയും ഇപ്പോള്‍ ആവര്‍ത്തിക്കുകയാണെന്നു കോട്ട് ബിഹൈന്‍ഡ് (Caught behind) എന്ന തന്റെ യൂട്യൂബ് ചാനലില്‍ റഷീദ് ലത്തീഫ് ചൂണ്ടിക്കാട്ടി.
ബാറ്റിങിനു മുമ്പ് ടോയ്‌ലറ്റിലേക്ക് ഓടുന്ന ധവാന്‍! കാത്തുനില്‍പ്പ് പതിവെന്നു രോഹിത്

മികവുള്ള ഒരു ഓപ്പണറെ ഇന്ത്യക്കു ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സ്ഥിരതയുള്ള ഒരു മധ്യനിര ബാറ്ററെയും കണ്ടെത്തിയിട്ടില്ല. ഇന്ത്യക്കു വേണ്ടത് പുതിയൊരു ക്യാപ്റ്റനെ മാത്രമാണ്. ഒരു ക്യാപ്റ്റനും അവര്‍ക്കു വേണ്ടി സ്ഥിരമായി കളിക്കുന്നുമില്ല. കെഎല്‍ രാഹുല്‍ ഇപ്പോള്‍ ഫിറ്റല്ല. രോഹിത് ശര്‍മ നേരത്തേ ഫിറ്റല്ലായിരുന്നു. വിരാട് കോലി മാനസികമായി ഫിറ്റുമല്ല.

അതുകൊണ്ടു തന്നെ ഇവയെക്കുറിച്ചെല്ലാം ഇന്ത്യ ചിന്തിക്കണം. ഒരു ക്യാപ്റ്റന്‍മാരെ അവര്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. സൗരവ് ഗാംഗുലി, എംഎസ് ധോണി, വിരാട് കോലി എന്നിവരെപ്പോലെയുള്ള ക്യാപ്റ്റന്‍മാരെയാണ് ഇന്ത്യക്കു ആവശ്യമെന്നും റഷീദ് ലത്തീഫ് വിലയിരുത്തി.
IND vs WI: വരൂ, ടീം ബസില്‍ എന്റെ സീറ്റിലിരിക്കാം- സഞ്ജുവിന്റെ ക്ഷണം അദ്ഭുതപ്പെടുത്തി!

ഇന്ത്യന്‍ ടീം നിലവില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലാണ്. വിന്‍ഡീസുമായി അഞ്ചു മല്‍സങ്ങളുടെ ടി20 പരമ്പരയിലാണ് ഇന്ത്യ കളിക്കുന്നത്. രോഹിത് ശര്‍മയ്ക്കു കീഴിലാാണ് ഇന്ത്യ ഈ പരമ്പരയില്‍ കളിക്കുന്നത്. നേരത്തേ വിന്‍ഡീസിനെതിരേ നടന്ന ഏകദിന പരമ്പരയില്‍ ശിഖര്‍ ധവാനായിരുന്നു ടീം ക്യാപ്റ്റന്‍. മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തിരുന്നു.
ഐപിഎല്ലിലെ ഹാട്രിക്ക്, അതും മുംബൈയ്‌ക്കെതിരേ! എങ്ങനെ സംഭവിച്ചുവെന്ന് രോഹിത്

വിന്‍ഡീസ് പര്യടനത്തിനു മുമ്പുള്ള ഇംഗ്ലണ്ട് പര്യടനത്തില്‍ രോഹിത്തായിരുന്നു മൂന്നു ഫോര്‍മാറ്റിലും ഇന്ത്യന്‍ നായകന്‍. അതിനിടെ അയര്‍ലാന്‍ഡില്‍ നടന്ന ടി20 പരമ്പരയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു. ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീം രണ്ടു സന്നാഹ ടി20കളില്‍ കളിച്ചപ്പോഴാവട്ടെ ദിനേശ് കാര്‍ത്തിക് നായകനായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications