Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: ജയത്തോടെ തുടങ്ങാന്‍ ഇന്ത്യ, സിംബാബ്‌വെയെ പേടിക്കണം!, പ്രിവ്യൂ, സാധ്യതാ 11

1

ഹരാരെ: ഇന്ത്യ - സിംബാബ്‌വെ മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരം 18ന് ഹരാരെയില്‍ നടക്കാന്‍ പോവുകയാണ്. ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യ കളിക്കുന്ന പരമ്പരയ്ക്കായി അവസാന ഘട്ട തയ്യാറെടുപ്പിലാണ് ടീമുള്ളത്. ഹരാരെയിലെത്തിയ ഇന്ത്യന്‍ ടീം ഇന്നലെ പരിശീലനവും ആരംഭിച്ചിട്ടുണ്ട്. വിവിഎസ് ലക്ഷ്മണിന്റെ പരിശീലനത്തിന് കീഴിലാണ് ഇന്ത്യ സിംബാബ് വെ പരമ്പരക്കിറങ്ങുന്നത്. ഇന്ത്യന്‍ സമയം ഉച്ചക്ക് 12.45 മുതലാണ് മത്സരം നടക്കുന്നത്. സോണി സ്‌പോര്‍ട്‌സ് ചാനലിലാണ് മത്സരം തത്സമയം കാണാനാവുക.

ഇന്ത്യക്ക് അത്ര എളുപ്പത്തില്‍ ജയിക്കാവുന്ന പരമ്പരയായിരിക്കില്ല സിംബാബ് വയിലേതെന്ന് ഉറപ്പ്. ശക്തമായ താരനിര ഇന്ത്യക്കുണ്ടെങ്കിലും ഫോം കണ്ടറിയണം. ഓപ്പണര്‍ ശിഖര്‍ ധവാന്‍ വിന്‍ഡീസ് പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. എന്നാല്‍ പരിക്കേറ്റ് നീണ്ട നാളുകളായി വിശ്രമത്തിലായിരുന്ന കെ എല്‍ രാഹുല്‍ ടീമിലേക്ക് മടങ്ങിയെത്തുമ്പോള്‍ പ്രകടനം കണ്ടുതന്നെ അറിയണം.

1

മൂന്നാം നമ്പറില്‍ ഇന്ത്യ ശുബ്മാന്‍ ഗില്ലിനെ വിശ്വസിക്കുന്നു. വിന്‍ഡീസ് പരമ്പരയില്‍ ഗംഭീര പ്രകടനം നടത്തി കൈയടി നേടാന്‍ ശുബ്മാനായിരുന്നു. ഭാവിയില്‍ മൂന്നാം നമ്പറില്‍ ഇന്ത്യ കൂടുതല്‍ അവസരം നല്‍കാന്‍ സാധ്യതയുള്ളതും ഗില്ലിനാണ്. അതുകൊണ്ട് തന്നെ ഈ അവസരത്തെ ഗില്‍ നന്നായി മുതലാക്കേണ്ടതായുണ്ട്. നാലാമനായി സഞ്ജു സാംസണിന് അവസരം ലഭിക്കുമെന്നാണ് സൂചന. താരത്തിന്റെ കരിയറിലെ നിര്‍ണ്ണായക പരമ്പരയായി ഇത് മാറും.

സിംബാബ് വെയില്‍ തിളങ്ങാനാവാത്ത പക്ഷം സഞ്ജുവിന് ഇന്ത്യന്‍ ടീമിനൊപ്പം കൂടുതല്‍ അവസരം ലഭിക്കുക പ്രയാസമായിരിക്കുമെന്ന് തന്നെ പറയാം. ഈ വര്‍ഷം കളിച്ച അഞ്ച് ടി20യില്‍ നിന്ന് 45ന് മുകളില്‍ ശരാശരിയില്‍ റണ്‍സ് നേടാന്‍ സഞ്ജുവിനായിരുന്നു. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തരക്കേടില്ലാത്ത പ്രകടനവും കാഴ്ചവെക്കാനായി. അതുകൊണ്ട് തന്നെ സഞ്ജുവിലും ഇന്ത്യക്ക് പ്രതീക്ഷയുണ്ട്. എത്രത്തോളം മുതലാക്കാന്‍ താരത്തിന് സാധിക്കുമെന്നത് കാത്തിരുന്ന് കാണാം.

അരങ്ങേറി, ടീമിന്റെ ഭാഗ്യ താരങ്ങളായി മാറി!, അറിയാമോ ഈ ആറ് ക്രിക്കറ്റ് താരങ്ങളെ?

2

മധ്യനിരയില്‍ നെടുന്തൂണായി ദീപക് ഹൂഡക്കും നിര്‍ണ്ണായ റോളുണ്ട്. റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ എന്നിവരുടെ അഭാവത്തില്‍ ഇന്ത്യ ഹൂഡയെ വിശ്വസിച്ചേക്കും. ഫിനിഷര്‍ റോളില്‍ രാഹുല്‍ ത്രിപാഠിക്ക് അരങ്ങേറ്റത്തിനും അവസരം ലഭിച്ചാല്‍ താരത്തിന് മുതലാക്കാനാവുമോയെന്നതും കണ്ടറിയണം. ദീപക് ചഹാര്‍ ഇടവേളക്ക് ശേഷം തിരിച്ചെത്തുമ്പോള്‍ പ്രതീക്ഷകളേറെ. ബാറ്റുകൊണ്ടും മത്സരഫലത്തെ സ്വാധീനിക്കാന്‍ കരുത്തുള്ളവനാണ് ദീപക്.

3

ബൗളിങ് നിരയില്‍ കുല്‍ദീപ് യാദവിന് മികവ് കാട്ടാനുള്ള സുവര്‍ണ്ണാവസരമാണ്. ഇടവേളക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ കുല്‍ദീപിന് ടീമില്‍ സ്ഥിര സാന്നിധ്യമാവാനുള്ള അവസരമാണ് മുന്നിലുള്ളത്. അതിന് സിംബാബ് വെയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കേണ്ടതായുണ്ട്. മുഹമ്മദ് സിറാജിനാവും പേസ് നിരയുടെ പ്രധാന ഉത്തരവാദിത്തം. സമീപകാലത്തായി താരം നന്നായി പന്തെറിയുന്നുണ്ട്.

സിംബാബ് വെയില്‍ സിക്കന്തര്‍ റാസയുടെ ഫോമിനെ ഇന്ത്യ കരുതണം. ബംഗ്ലാദേശിനെതിരേ ഗംഭീര പ്രകടനം കാഴ്ചവെച്ച താരങ്ങളിലൊരാളാണ് റാസ. അതുകൊണ്ട് തന്നെ റാസയെ തളക്കുകയാവും ഇന്ത്യക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. സിംബാബ് വെ തട്ടകത്തില്‍ ആത്മവിശ്വാസത്തോടെ ഇറങ്ങിയാല്‍ രണ്ടാം നിര ടീമുമായി ഇറങ്ങുന്ന ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.

അന്ന് പാകിസ്താനെ തോല്‍പ്പിച്ചത് ധോണിയുടെ തന്ത്രം, ഉപദേശം 'ഗതിമാറ്റി', വെളിപ്പെടുത്തി ഭാജി

4

നേര്‍ക്കുനേര്‍ കണക്കില്‍ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാം. 63 ഏകദിനമാണ് ആകെ കളിച്ചത്. ഇതില്‍ 51 എണ്ണത്തിലും ഇന്ത്യക്ക് ജയിക്കാനായി. 10 എണ്ണത്തിലാണ് സിംബാബ് വെ ജയിച്ചത്. രണ്ട് മത്സരത്തിന് ഫലമില്ലാതെ പോയി. ഇന്ത്യ 19 ജയങ്ങള്‍ സിംബാബ് വെയില്‍ നേടിയിട്ടുണ്ട്. ഈ കണക്കുകള്‍ തീര്‍ച്ചയായും ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നതാണ്.

ഇന്ത്യയുടെ സാധ്യതാ 11: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശുബ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍/ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, അക്ഷര്‍ പട്ടേല്‍, ദീപക് ചഹാര്‍, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.

Story first published: Tuesday, August 16, 2022, 12:21 [IST]
Other articles published on Aug 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+