For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ZIM: അഭിഷേക് യുവിയേക്കാള്‍ കേമന്‍! നേടിയെടുത്തത് ചരിത്ര നേട്ടം; മറ്റൊരു ഇന്ത്യക്കാരനുമില്ല

ഹരാരെ: സിംബാബ് വെക്കെതിരായ നാലാം ടി20യിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ വിക്കറ്റ് വേട്ട അഭിഷേക് ശര്‍മ ആരംഭിച്ചിരിക്കുകയാണ്. സിംബാബ് വെയുടെ ഓപ്പണിങ് കൂട്ടുകെട്ട് ശക്തമായി മുന്നോട്ട് പോകവെ ടഡിവന്‍ഷി മറുമാനിയെ പുറത്താക്കിയാണ് അഭിഷേക് ശര്‍മ ഇന്ത്യയുടെ രക്ഷകനായത്. സ്പിന്നറായ താരം നിര്‍ണ്ണായകമായ കൂട്ടുകെട്ട് പൊളിച്ചതോടെ ചരിത്ര നേട്ടത്തിലേക്കെത്തിയിരിക്കുകയാണ്.

ഒരു പരമ്പരയില്‍ സെഞ്ച്വറി നേടുകയും വിക്കറ്റ് നേടുകയും ചെയ്യുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലേക്കാണ് അഭിഷേക് എത്തിയിരിക്കുന്നത്. ഇതിന് മുമ്പ് 1933ല്‍ ലാല അമര്‍നാഥ് ടെസ്റ്റിലും 1983ല്‍ ഏകദിനത്തില്‍ കപില്‍ ദേവും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ ടി20യില്‍ ഇന്ത്യക്കായി ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ താരമാണ് അഭിഷേക് ശര്‍മ. ഓള്‍റൗണ്ടര്‍മാര്‍ നിരവധിയുണ്ടെങ്കിലും മറ്റാര്‍ക്കും ഈ നേട്ടത്തിലേക്കെത്താനായില്ലെന്നതാണ് എടുത്തു പറയേണ്ടത്.

അഭിഷേക് ശര്‍മയുടെ ഗുരുവും ഇന്ത്യയുടെ ലോകകപ്പ് ഹീറോയുമായ യുവരാജ് സിങ്ങിന് പോലും ഇത്തരമൊരു നേട്ടമില്ല. അരങ്ങേറ്റ പരമ്പരയിലൂടെത്തന്നെ ചരിത്രമെഴുതാന്‍ അഭിഷേകിനായി. അരങ്ങേറ്റ മത്സത്തില്‍ ഡെക്കായാണ് അഭിഷേക് തുടങ്ങിയത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ സെഞ്ച്വറിയോടെ അഭിഷേക് കസറി. ഹാട്രിക് സിക്‌സുകള്‍ പറത്തിയാണ് അഭിഷേക് തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി നേടിയെടുത്തത്. ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ് അഭിഷേക്.

ഭാവിയില്‍ ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കസറാന്‍ ശേഷിയുള്ള ഓപ്പണറായി അഭിഷേക് മാറുമെന്ന കാര്യം ഉറപ്പാണ്. യുവരാജിനെക്കാള്‍ കേമനായി വരാന്‍ കഴിവുള്ള താരമാണ് അഭിഷേക് എന്നാണ് ആരാധകര്‍ പ്രശംസിക്കുന്നത്. ഭയമില്ലാതെ കളിക്കുന്നു എന്നതാണ് സവിശേഷത. അവസാന ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ഗംഭീര ബാറ്റിങ് പ്രകടനമാണ് അഭിഷേക് കാഴ്ചവെച്ചത്. ഇതേ മികവാണ് ഇന്ത്യന്‍ ടീമിനൊപ്പവും തുടരുന്നത്.

ind vs zim t20

മൂന്നാം ടി20യിലും നാലാം ടി20യിലും ഓപ്പണിങ്ങില്‍ അഭിഷേകിന് അവസരം നല്‍കിയില്ല. ശുബ്മാന്‍ ഗില്ലും യശ്വസി ജയ്‌സ്വാളും ചേര്‍ന്നാണ് ഓപ്പണ്‍ ചെയ്തത്. ഓപ്പണിങ്ങിലിറങ്ങിയാല്‍ പവര്‍പ്ലേ മുതലാക്കാന്‍ കഴിവുള്ള താരമാണ് അഭിഷേക്. അതുകൊണ്ടുതന്നെ ടി20യില്‍ വലിയ ഭാവി അദ്ദേഹത്തിനുണ്ടാവുമെന്നുറപ്പാണ്. നിലവിലെ ഇന്ത്യന്‍ ടീമില്‍ അഭിഷേകിനെപ്പോലൊരു താരത്തെ ആവശ്യമാണ്. നിലവില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ പന്തെറിയുന്നവര്‍ കുറവാണ്.

ടോപ് ഓഡര്‍ ബാറ്റിങ് നിരയില്‍ യശ്വസി ജയ്‌സ്വാള്‍ പന്തെറിയുമെങ്കിലും ബൗളിങ്ങില്‍ താരം വലിയ ശ്രദ്ധ നല്‍കുന്നില്ല. എന്നാല്‍ അഭിഷേക് പാര്‍ട്ട് ടൈം ബൗളറെന്ന നിലയില്‍ തിളങ്ങാന്‍ കഴിവുള്ള താരമാണ്. അതുകൊണ്ടുതന്നെ വേണ്ട പിന്തുണ നല്‍കിയാല്‍ ഇന്ത്യക്ക് യുവരാജിനെപ്പോലൊരു മികച്ച താരത്തെ ഇന്ത്യക്ക് ലഭിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. യശ്വസി ജയ്‌സ്വാളിന് വലിയ ഭീഷണി ഉയര്‍ത്തിയാണ് അഭിഷേക് വളര്‍ന്നുവരുന്നതെന്ന് പറയാം.

ജയ്‌സ്വാള്‍ തനിക്ക് ലഭിക്കുന്ന അവസരങ്ങളെല്ലാം മുതലാക്കുന്നുണ്ട്. നാലാം ടി20യില്‍ 29 പന്തില്‍ അദ്ദേഹം അര്‍ധ സെഞ്ച്വറി നേടി. 2023ന് ശേഷം ടി20 പവര്‍പ്ലേയില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റുള്ള മൂന്നാമത്തെ താരമാണ് യശ്വസി ജയ്‌സ്വാള്‍. ട്രാവിസ് ഹെഡ്, ഫില്‍ സാള്‍ട്ട് എന്നിവരാണ് ജയ്‌സ്വാളിന് മുന്നിലുള്ളത്. 160 സ്‌ട്രൈക്ക് റേറ്റിലാണ് പവര്‍പ്ലേയില്‍ ജയ്‌സ്വാള്‍ കസറുന്നത്. ഇന്ത്യയുടെ ഭാവി സുരക്ഷിതമാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് യുവതാരങ്ങള്‍ കാഴ്ചവെക്കുന്നത്.

നിലവിലെ ഇന്ത്യന്‍ ടീമിലെ പന്തെറിയുന്ന ബാറ്റ്‌സ്മാന്‍മാരുടെ അഭാവം നികത്താന്‍ അഭിഷേകിനും ജയ്‌സ്വാളിനും കഴിവുണ്ട്. ജയ്‌സ്വാളിനെ കൂടുതല്‍ അവസരങ്ങള്‍ നല്‍കി ബൗളിങ്ങില്‍ കൂടി വളര്‍ത്തേണ്ടതായുണ്ട്. അങ്ങനെ വരുമ്പോള്‍ ഭാവിയില്‍ ഇന്ത്യക്ക് കൂടുതല്‍ പാര്‍ട്ട് ടൈം ബൗളര്‍മാരെ ഉപയോഗിക്കാന്‍ സാധിക്കും. ഗൗതം ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ പരിശീലകസ്ഥാനത്തേക്കെത്തിയിട്ടുണ്ട്. ഇക്കാര്യത്തിലെല്ലാം ഇടപെടല്‍ ഉണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Saturday, July 13, 2024, 19:04 [IST]
Other articles published on Jul 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+