Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: പാട്ടുംപാടി ജയിച്ച് ഇന്ത്യ, പരമ്പര പോക്കറ്റില്‍; താരമായി ജയ്‌സ്വാള്‍

ഹരാരെ: സിംബാബ് വെക്കെതിരായ നാലാം ടി20യില്‍ ഇന്ത്യക്ക് 10 വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ് വെ ഏഴ് വിക്കറ്റിന് 152 റണ്‍സെടുത്തപ്പോള്‍ 15.2 ഓവറില്‍ 10 വിക്കറ്റുകളും ബാക്കിയാക്കിയാണ് ഇന്ത്യ വിജയം നേടിയത്. ജയത്തോടെ അഞ്ച് മത്സര പരമ്പര ഇന്ത്യ 3-1ന് പോക്കറ്റിലാക്കി. ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷമാണ് ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്. ശുബ്മാന്‍ ഗില്ലിന്റേയും (58*) യശ്വസി ജയ്‌സ്വാളിന്റേയും (93*) തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് അനായാസ ജയമൊരുക്കിയത്.

ടോസ് നേടിയ ഇന്ത്യ സിംബാബ് വെയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആവേശ് ഖാനെ പുറത്തിരുത്തി തുഷാര്‍ ദെശപാണ്ഡെയുമായി ഇറങ്ങിയ ഇന്ത്യയെ പവര്‍പ്ലേയില്‍ സിംബാബ് വെ വിറപ്പിച്ചു. ആദ്യ ഓവര്‍ മുതല്‍ അതിവേഗം റണ്‍സുയര്‍ത്താനാണ് സിംബാബ് വെ ശ്രമിച്ചത്. ഇതോടെ അതിവേഗം റണ്‍സുയര്‍ന്നു. ഒന്നാം വിക്കറ്റില്‍ 63 റണ്‍സാണ് വെസ്ലി മദിവീരെയും ടഡിവന്‍ഷി മറുമാനിയും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്.

ഇന്ത്യയുടെ പ്രധാന ബൗളര്‍മാരെല്ലാം തല്ലുകൊണ്ടപ്പോള്‍ കൂട്ടുകെട്ട് പൊളിച്ചത് പാര്‍ട്ട്‌ടൈം ബൗളറായ അഭിഷേക് ശര്‍മയാണ്. 31 പന്തില്‍ 3 ഫോറടക്കം 32 റണ്‍സെടുത്ത മറുമാനിയെ അഭിഷേക് റിങ്കു സിങ്ങിന്റെ കൈയിലെത്തിച്ചു. പിന്നീട് ശിവം ദുബെയെ കൊണ്ടുവന്ന നായകന്‍ ശുബ്മാന്‍ ഗില്ലിന്റെ നീക്കം ഫലം കണ്ടു. 24 പന്തില്‍ 4 ഫോറടക്കം 25 റണ്‍സെടുത്ത മദിവീരയെ ശിവം ദുബെ റിങ്കു സിങ്ങിന്റെ കൈയിലെത്തിച്ചു.

വെടിക്കെട്ട് താരം ബ്രിയാന്‍ ബെന്നറ്റിനെ വാഷിങ്ടണ്‍ സുന്ദര്‍ പുറത്താക്കി. 14 പന്തില്‍ 9 റണ്‍സ് മാത്രമാണ് ബെന്നറ്റിന് നേടാനായത്. ഒരുവശത്ത് നായകന്‍ സിക്കന്തര്‍ റാസ അതിവേഗം റണ്‍സുയര്‍ത്തി. ജൊനാദന്‍ കാംബെല്‍ (3) റണ്ണൗട്ടായി. രവി ബിഷ്‌നോയിയുടെ ഓവറില്‍ ബിഷ്‌നോയിയുടെ തന്നെ ഡയറക്ട് ത്രോയിലാണ് കാംബെല്‍ റണ്ണൗട്ടായത്. ഇതോടെ 63ന് 1 എന്ന നിലയില്‍ നിന്ന് 96ന് 4 എന്ന നിലയിലേക്ക് സിംബാബ് വെ തകര്‍ന്നു.

ind vs zim t20

ഒരുവശത്ത് റണ്‍സുയര്‍ത്തിയ റാസയെ ഒടുവില്‍ ദെശപാണ്ഡെ പുറത്താക്കി. 28 പന്തില്‍ 2 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 46 റണ്‍സെടുത്ത റാസ സിക്‌സറിന് ശ്രമിച്ച് ശുബ്മാന്‍ ഗില്ലിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. ഫീല്‍ഡിങ്ങില്‍ ഇന്ത്യ ശരാശരി പ്രകടനം മാത്രമാണ് നടത്തിയത്. ഡിയോന്‍ മെയേഴ്‌സിന് വെടിക്കെട്ട് ആവര്‍ത്തിക്കാനായില്ല. 13 പന്തില്‍ 12 റണ്‍സെടുത്ത മെയേഴ്‌സിനെ ഖലീല്‍ അഹമ്മദ് റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി.

അവസാന പന്തില്‍ ക്ലൈവ് മഡാണ്ടയേയും (7) ഖലീല്‍ പുറത്താക്കി. ഇതോടെ വിക്കറ്റിന് 152 എന്ന സ്‌കോറിലേക്ക് സിംബാബ് വെ ഒതുങ്ങി. ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റും തുഷാര്‍ ദെശപാണ്ഡെ, വാഷിങ്ടണ്‍ സുന്ദര്‍, അഭിഷേക് ശര്‍മ, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റുകളും പങ്കിട്ടു.

മറുപടിക്കിറങ്ങിയ ഇന്ത്യക്കായി ഓപ്പണിങ്ങില്‍ ശുബ്മാന്‍ ഗില്ലും യശ്വസി ജയ്‌സ്വാളും കത്തിക്കയറി. ആദ്യ ഓവറില്‍ 14 റണ്‍സെടുത്ത് ജയ്‌സ്വാള്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കി. തകര്‍ത്തടിച്ച് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ മുന്നേറിയപ്പോള്‍ പവര്‍പ്ലേയില്‍ 61 റണ്‍സ് ഇന്ത്യ അടിച്ചെടുത്തു. മികച്ച ഷോട്ടുകളോടെ മുന്നേറിയ ജയ്‌സ്വാള്‍ 29 പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. ഒരുവശത്ത് പിടിച്ചുനിന്ന നായകന്‍ ശുബ്മാന്‍ ഗില്‍ ജയ്‌സ്വാളിന് മികച്ച പിന്തുണ നല്‍കി.

ലഭിച്ച മോശം പന്തുകളെ ശുബ്മാന്‍ ഗില്‍ കടന്നാക്രമിച്ച് കളിച്ചതോടെ ഇന്ത്യ അതിവേഗം വിജയത്തോടടുത്തു. ശുബ്മാന്‍ ഗില്ലും അര്‍ധ സെഞ്ച്വറി കടന്നതോടെ 15.2 ഓവറില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്ന് പരമ്പരയും പോക്കറ്റിലാക്കി.

പ്ലേയിങ് 11 ഇന്ത്യ- യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍ (c), അഭിഷേക് ശര്‍മ, റുതുരാജ് ഗെയ്ക് വാദ്, സഞ്ജു സാംസണ്‍, റിങ്കു സിങ്, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, തുഷാര്‍ ദെശപാണ്ഡെ, ഖലീല്‍ അഹമ്മദ്

സിംബാബ് വെ- വെസ്ലി മദിവീരെ, ടഡിവന്‍ഷി മറുമാനി, ബ്രിയാന്‍ ബെന്നറ്റ്, ഡിയോന്‍ മെയേഴ്‌സ്, സിക്കന്തര്‍ റാസ (c), ജൊനാതന്‍ കാംബെല്‍, ഫറാസ് അക്രം, ബ്ലെസിങ് മുസര്‍ബാനി, റിച്ചാര്‍ഡ് നഗാര്‍വ, ടന്‍ഡി ചത്താറ

Story first published: Saturday, July 13, 2024, 14:47 [IST]
Other articles published on Jul 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+