Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: പന്തെറിയും മുമ്പ് ഇടംകൈയന്‍, പൊടുന്നനെ വലംകൈയനായി ജയ്‌സ്വാള്‍! കിടു സിക്‌സ്, വീഡിയോ

അന്താരാഷ്ട്ര ടി20യിലെ രണ്ടാമത്തെ മല്‍സരത്തില്‍ തന്നെ കിടിലന്‍ ഫിഫ്റ്റിയോടെ ഇന്ത്യയുടെ ഹീറോയായി മാറിയിരിക്കുകയാണ് യുവ താരം യശസ്വി ജയ്‌സ്വാള്‍. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നടന്ന മല്‍സരത്തില്‍ ഒമ്പതു വിക്കറ്റിനാണ് വിന്‍ഡീസിനെ ഇന്ത്യ കശാപ്പ് ചെയ്തത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-2നു ഒപ്പമെത്തുകയും ചെയ്തിരുന്നു.

ഇന്നു നടക്കാനിരിക്കുന്ന അവസാന മല്‍സരവും ജയിക്കാനായാല്‍ ചരിത്രമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ദ്വിരാഷ്ട്ര പരമ്പരയിലെ ആദ്യ കണ്ടു മല്‍സരവും തോറ്റ ശേഷം ശേഷിച്ച മൂന്നു കളിയിലും ജയിച്ച് പരമ്പര സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ടീമായി ഇന്ത്യ മാറും.

YASHASVI JAISWAL

മൂന്നാം ടി20യിലൂടെയായിരുന്നു ജയ്‌സ്വാളിന്റെ അരങ്ങേറ്റം. പക്ഷെ കന്നി മല്‍സരത്തില്‍ താരം നിരാശപ്പെടുത്തി. ഒരു റണ്‍സ് മാത്രമെടുത്ത ജയ്‌സ്വാള്‍ വമ്പന്‍ ഷോട്ടിനു ശ്രമിച്ച് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു. എന്നാല്‍ നാലാം ടി20യില്‍ കണ്ണഞ്ചിപ്പിക്കുന്ന ഇന്നിങ്‌സിലൂടെ ജയ്‌സ്വാള്‍ ഇതിനു പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. 51 ബോളില്‍ പുറത്താവാതെ 84 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. 11 ഫോറും മൂന്നു സിക്‌സറുകളും ഉള്‍പ്പെടെയായിരുന്നു ഇത്.

ഈ ഇന്നിങ്‌സിനിടെ ജയ്‌സ്വാളിന്റെ ഒരു കിടിലന്‍ സിക്‌സറിനെക്കുറിച്ചാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചാ വിഷയം. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരിക്കുകയാണ്. 12ാം ഓവറില്‍ സ്പിന്നര്‍ അക്കീല്‍ ഹുസെയ്‌നെതിരേയായിരുന്നു ജയ്‌സ്വാളിന്റെ അവിശ്വസനീയ ഷോട്ട്.

അക്കീല്‍ ഹുസെയ്‌നെതിരേ ജയ്‌സ്വാളിന്റെ റിവേഴ്‌സ് സ്വീപ്പ് സിക്‌സ്, വീഡിയോ

12ാം ഓവറിലെ ആദ്യത്തെ അഞ്ചു ബോളില്‍ നാലു റണ്‍സ് മാത്രമേ ജയ്‌സ്വാളിനും ഓപ്പണിങ് പങ്കാളിയായ ശുഭ്മന്‍ ഗില്ലിനും നേടാനായുള്ളൂ. ഇതോടെയാണ് അവസാന ബോളില്‍ ജയ്‌സ്വാള്‍ കടന്നാക്രമിച്ചത്. ഓഫ് സ്റ്റംപിലേക്കു വന്ന 94 കിമി വേഗതയുള്ള ലെങ്ത്ത് ബോളായിരുന്നു അത്.

അക്കീല്‍ ബോള്‍ റിലീസ് ചെയ്യുന്നതിനു തൊട്ടുമുമ്പായിരുന്നു ഇടംകൈയന്‍ ബാറ്ററായ ജയ്‌സ്വാള്‍ പൊടുന്നനെ തിരിഞ്ഞ് വലംകൈയനായി മാറിയത്. സ്വീപ്പര്‍ കവറിനു മുകളിലൂടെ ഒരു റിവേഴ്‌സ് സ്വീപ്പാണ് താരം പരീക്ഷിച്ചത്. 69 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഷോട്ട് നേരെ സിക്‌സറില്‍ പതിക്കുകയും ചെയ്തു.

YASHASVI JAISWAL

നേരത്തേ ഷിംറോണ്‍ ഹെറ്റ്‌മെയറുടെയും (61) ഷെയ് ഹോപ്പിന്റെയും (45) ഇന്നിങ്‌സുകള്‍ ടോസിനു ശേഷം ബാറ്റ് ചെയ്ത വിന്‍ഡീസിനെ എട്ടു വിക്കറ്റിനു 178 റണ്‍സെന്ന മികച്ച ടോട്ടലില്‍ എത്തിക്കുകയായിരുന്നു. ഹെറ്റി 39 ബോളില്‍ മൂന്നു ഫോറും നാലു സിക്‌സറുമടിച്ചപ്പോള്‍ ഹോപ്പ് 29 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറുമടിച്ചു.

റണ്‍ചേസില്‍ വിന്‍ഡീസിനെ നിഷ്പ്രഭരാക്കിയാണ് ഇന്ത്യ ജയിച്ചുകയറിയത്. ജയ്‌സ്വാള്‍- ഗില്‍ ജോടിയുടെ തകര്‍പ്പന്‍ ഓപ്പണിങ് കൂട്ടുകെട്ട് വിന്‍ഡീസിനെ നിസ്സഹായരാക്കി. 165 റണ്‍സാണ് ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്തത്. വെറും 93 ബോളുകളില്‍ നിന്നായിരുന്നു ഇത്. ഇതോടെ ടി20യില്‍ ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടെന്ന രോഹിത് ശര്‍മ- കെഎല്‍ രാഹുല്‍ സഖ്യത്തിന്റെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പം ഗില്‍- ജയ്‌സ്വാള്‍ സഖ്യമെത്തുകയും ചെയ്തിരുന്നു.

ഈ മല്‍സരത്തില്‍ ഫിഫ്റ്റി കുറിച്ച ശേഷം 14 വര്‍ഷം പഴക്കമുള്ള രോഹിത് ശര്‍മയുടെ വമ്പന്‍ റെക്കോര്‍ഡും ജയ്‌സ്വാള്‍ തകര്‍ത്തിരുന്നു. ടി20യില്‍ ഫിഫ്റ്റിയടിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യ ഓപ്പണറായാണ് ജയ്‌സ്വാള്‍ മാറിയത്. 22ാം വയസ്സില്‍ ഫിഫ്റ്റി നേടിയായിരുന്നു നേരത്തേ രോഹിത് ചരിത്രം കുറിച്ചത്. 2009ല്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു ഇത്. ഇപ്പോള്‍ 21 വയസും 227 ദിവസും പ്രായമുള്ളപ്പോഴാണ് ജയ്‌സ്വാള്‍ ഫിഫ്റ്റിയോടെ റെക്കോര്‍ഡ് തന്റെ പേരിലാക്കിയത്.

Story first published: Sunday, August 13, 2023, 9:37 [IST]
Other articles published on Aug 13, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+