For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ജയ്‌സ്വാളിനു അരങ്ങേറ്റം, ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം? രണ്ടാം ടി20യിലെ ഇലവന്‍

വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ടി20യിലേറ്റ ഷോക്കില്‍ നിന്നും പാഠമുള്‍ക്കൊണ്ട് രണ്ടാമങ്കത്തില്‍ ശക്തമായ തിരിച്ചുവരവിനു തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. രണ്ടാമത്തെ ടി20 മല്‍സരം ഞായറാഴ്ച രാത്രി ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കും. രാത്രി എട്ടു മണി മുതലാണ് ഈ മല്‍സരം. ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലേക്കു 1-1നു ഒപ്പമെത്താനായിരിക്കും ഹാര്‍ദിക് പാണ്ഡ്യയുടെയും സംഘത്തിന്റെയും ലക്ഷ്യം.

ട്രിനിഡാഡില്‍ നടന്ന കഴിഞ്ഞ മല്‍സരതതില്‍ നാലു റണ്‍സിനായിരുന്നു ഇന്ത്യ പൊരുതി വീണത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ 149 റണ്‍സിലൊതുക്കിയിട്ടും ഈ സ്‌കോര്‍ ചേസ് ചെയ്യാന്‍ ഇന്ത്യക്കു സാധിച്ചില്ല. ബാറ്റിങ് നിര വന്‍ ദുരന്തമായി മാറിയതാണ് ഇന്ത്യയെ ചതിച്ചത്. അരങ്ങേറ്റക്കാരനായ തിലക് വര്‍മയൊഴികെ (39) മറ്റൊരുടെയും ബാറ്റിങ് പ്രതീക്ഷ നല്‍കുന്നതായിരുന്നില്ല.

YASHASVI JAISWAL

രണ്ടാം ടി20യില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ ശ്രദ്ധ മുഴുവന്‍ ബാറ്റിങ് നിരയിലായിരിക്കും. ബാറ്റര്‍മാര്‍ കൂടി ക്ലിക്കായെങ്കില്‍ മാത്രമേ ഈ ഫോര്‍മാറ്റിലെ അപകടകാരികളായ വിന്‍ഡീസിനെ വീഴ്ത്താന്‍ ഇന്ത്യക്കു സാധിക്കുകയുള്ളൂ. ആദ്യ മല്‍സരത്തിലെ ടീമില്‍ വലിയ അഴിച്ചുപണികളൊന്നും ഇന്ത്യ നടത്താന്‍ സാധ്യതയില്ല. എങ്കിലും ഒരു മാറ്റം ഉണ്ടായേക്കുമെന്നാണ് വിവരം.

പുതുമുഖ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ രണ്ടാം ടി20യിലൂടെ ഈ ഫോര്‍മാറ്റില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം നടത്തിയേക്കും. ആദ്യടി20യില്‍ തിലക് കന്നി മല്‍സരത്തില്‍ നടത്തിയതു പോലെയുള്ള ഫിയര്‍ലെസ് ബാറ്റിങ് കാഴ്ചവയ്ക്കാന്‍ ശേഷിയുള്ള താരമാണ് ജയ്‌സ്വാള്‍.

ആദ്യ ടി20യില്‍ ഓപ്പണിങ് ജോടികളായ ശുഭ്മന്‍ ഗില്‍- ഇഷാന്‍ കിഷന്‍ എന്നിവരില്‍ നിന്നും ടീമിനു ലഭിക്കാതെ പോയതും ഇതു തന്നെയായിരുന്നു. റണ്ണെടുക്കാന്‍ പാടുപെട്ട ഇഷാന്‍ ആറു റണ്‍സിനും ഗില്‍ മൂന്നു റണ്‍സിനും പുറത്താവുകയായിരുന്നു. ഇവരിലൊരാള്‍ക്കു പകരം രണ്ടാം ടി20യില്‍ ജയ്‌സ്വാള്‍ ഓപ്പണിങിലേക്കു വരും.

ഇടംകൈ- വലംകൈ കോമ്പിനേഷന്‍ നിലനിര്‍ത്തുന്നതിനു വേണ്ടി ജയ്‌സ്വാളിന്റെ ഓപ്പണിങ് പങ്കാളിയായി ഗില്ലിനെ തിരഞ്ഞെടുത്തേക്കും പക്ഷെ ഇഷാനെ ഒഴിവാക്കാന്‍ ടീം മാനേജ്‌മെന്റിനു താല്‍പ്പര്യം കാണില്ല. അദ്ദേഹത്തെ വണ്‍ഡൗണായി മൂന്നാം നമ്പറില്‍ ഇറക്കിയേക്കും.

നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിന്റെ ഊഴമായിരിക്കും. ആദ്യ കളിയില്‍ അദ്ദേഹം മൂന്നാമനായാണ് ക്രീസിലെത്തിത്. സൂര്യക്കു ശേഷം അഞ്ചാം നമ്പറില്‍ തിലക് വര്‍മ കളിക്കാനാണ് സാധ്യത. അരങ്ങേറ്റ മല്‍സരത്തില്‍ കസറിയ അദ്ദേഹത്തിനു ടീമിനു പ്രതീക്ഷകളേറെയാണ്.

HARDIK DRAVID

ആറ്, ഏഴ് സ്ഥാനങ്ങളില്‍ നായകന്‍ ഹാര്‍ദിക്കും സഞ്ജു സാംസണുമായിരിക്കും ക്രീസിലെത്തിയക്കുക. കഴിഞ്ഞ കളിയിലും സഞ്ജുവിനു ഫിനിഷറുടെ റോളായിരുന്നു. പക്ഷെ നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ടായതോടെ അദ്ദേഹത്തിനു പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല.

ജയ്സ്വാള്‍ അരങ്ങേറുന്നതോടെ ഇലവനില്‍ സ്ഥാനം നഷ്ടമാവുക സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനായിരിക്കും. ആദ്യ കളിയില്‍ ബാറ്റിങിലും ബൗളിങിലുമെല്ലാം അദ്ദേഹം ദയനീയ പരാജയമായിരുന്നു. അക്ഷറിന്റെ അഭാവത്തില്‍ തിലകിനെ ഇന്ത്യക്കു ആറാമത്തെ ബൗളിങ് ഓപ്ഷനായി പരീക്ഷിക്കാവുന്നതാണ്. ബാറ്റിങിനൊപ്പം ബൗളിങിലും സംഭാവന ചെയ്യാന്‍ അദ്ദേഹത്തിനാവും.

എട്ടു മുതല്‍ 11 വരെയുള്ള സ്ഥാനങ്ങളില്‍ കുല്‍പീദ് യാദവ്, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍ എന്നിവരായിരിക്കും. ആദ്യ ടി20യില്‍ ഇവരെല്ലാം മികച്ച ബൗളിങ് കാഴ്ചവച്ചിരുന്നു. അതുകൊണ്ടു തന്നെ ബൗളിങ് ലൈനപ്പില്‍ അക്ഷറിനെ മാറ്റി നിര്‍ത്തിയാല്‍ മറ്റു മാറ്റങ്ങള്‍ക്കു ഇന്ത്യ മുതിരാന്‍ സാധ്യതയില്ല.

രണ്ടാം ടി20യിലെ ഇന്ത്യന്‍ ഇലവന്‍

ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍.

Story first published: Friday, August 4, 2023, 13:30 [IST]
Other articles published on Aug 4, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+