For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ജയിച്ചിട്ടും ഇന്ത്യക്കു തലവേദനയായി ഇവര്‍! മൂന്നാം ടി20യില്‍ ദയനീയ പ്രകടനം

വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പരയിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ടീം ഇന്ത്യ. തോറ്റാല്‍ പരമ്പര കൈവിടുമെന്ന വെല്ലുവിളിയുമായി ഇറങ്ങിയ ഇന്ത്യ മൂന്നാമങ്കത്തില്‍ ആധികാരികമായി തന്നെ ജയിച്ചുകയറുകയായിരുന്നു. ഏഴു വിക്കറ്റിനാണ് വിന്‍ഡീസിനെ ഹാര്‍ദിക് പാണ്ഡ്യയും സംഘവും കെട്ടുകെട്ടിച്ചത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 1-2 എന്ന നിലയിലാക്കുകയും ചെയ്തു.

360 ബാറ്ററും വൈസ് ക്യാപ്റ്റനുമായ സൂര്യകുമാര്‍ യാദവിന്റെ തട്ടുപൊളിപ്പന്‍ ഇന്നിങ്‌സാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്. 44 ബോളില്‍ 10 ഫോറും നാലു സിക്‌സറുമടക്കം 83 റണ്‍സ് വാരിക്കൂട്ടിയ അദ്ദേഹം ഇന്ത്യയുടെ ജയമുറപ്പിച്ച ശേഷമായിരുന്നു ക്രീസ് വിട്ടത്. തുടരെ മൂന്നാമത്തെ മല്‍സരത്തിലും തിലക് വര്‍മ (49*) മികച്ച ഇന്നിങ്‌സുമായി ഇന്ത്യന്‍ ബാറ്റിങിനു കരുത്തേകി.

YASHASVI JAISWAL

എന്നാല്‍ ഈ കളിയില്‍ ഇന്ത്യന്‍ നിരയില്‍ വന്‍ ഫ്‌ളോപ്പായി മാറുകയും യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ സാധിക്കാതെ പോവുകയും ചെയ്ത ചില കളിക്കാരുണ്ട്. മൂന്നാമങ്കത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ആദ്യത്തെയാള്‍ ഓപ്പണ്‍ ശുഭ്മന്‍ ഗില്ലാണ്. ഓരോ കളി കഴിയുന്തോറും അദ്ദേഹം കൂടുതല്‍ കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുകയാണ്. തുടരെ മൂന്നാമത്തെ കളിയിലും ഗില്‍ ഒറ്റയക്ക സ്‌കോറിനു മടങ്ങി. 11 ബോളില്‍ ആറു റണ്‍സാണ് താരം നേടിയത്. ഒട്ടും ആത്മവിശ്വാസമില്ലാതെയാണ് താരം ഇപ്പോള്‍ ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്.

ഈ മല്‍സരത്തില്‍ ആദ്യത്തെ ബോളില്‍ ഫോറടിച്ചായിരുന്നു ഗില്‍ തുടങ്ങിയത്. പിന്നീട് റണ്ണെടുക്കാന്‍ താരം ശരിക്കും പാടുപെട്ടു. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ഒരുപാട് ഡോട്ട് ബോളുകള്‍ കളിക്കുകയെന്ന മോശം ശീലം ഈ കളിയിലും ഗില്‍ തുടര്‍ന്നു. ആദ്യത്തെ രണ്ടു ബോളുകള്‍ക്കു ശേഷം അടുത്ത ഒമ്പതു ബോളില്‍ വെറും രണ്ടു റണ്‍സ് മാത്രമേ താരം നേടിയുള്ളൂ.

ഒടുവില്‍ വമ്പന്‍ ഷോട്ടിനു നിര്‍ബന്ധിതനായ ഗില്‍ അല്‍സാറി ജോസഫിന്റെ ബൗളിങില്‍ പുറത്താവുകയും ചെയ്തു. പവര്‍പ്ലേയില്‍ ബൗണ്ടറികള്‍ നേടാനോ, സ്‌ട്രൈക്ക് റെട്ടേറ്റ് ചെയ്യാനോ ഇപ്പോള്‍ ഗില്ലിനാവുന്നില്ല. ഇതു തുടര്‍ന്നാല്‍ താരം വൈകാതെ ടീമിനു പുറത്താവുമെന്നുറപ്പാണ്.

ഇന്ത്യന്‍ നിരയിലെ രണ്ടാമത്തെ ഫ്‌ളോപ്പ് മറ്റൊരു ഓപ്പണറും അരങ്ങേറ്റക്കാരനുമായ യശസ്വി ജയ്‌സ്വാളാണ്. മികച്ചൊരു പ്രകടനം കന്നി മല്‍സരത്തില്‍ താരത്തില്‍ നിന്നും ടീം പ്രതീക്ഷിച്ചിരുന്നു. പക്ഷെ രണ്ടാമത്തെ ബോളില്‍ തന്നെ പുള്‍ ഷോട്ടിനു ശ്രമിച്ച് ജയസ്വാള്‍ പുറത്തായി. നേടിയത് ഒരു റണ്‍സ് മാത്രം.

ഇഷാന്‍ കിഷനെ പുറത്തിരുത്തിയാണ് ഈ മല്‍സരത്തില്‍ അദ്ദേഹത്തെ പ്ലെയിങ് ഇലവനിലേക്കു ഇന്ത്യ കൊണ്ടുവന്നത്. പക്ഷെ ടീം മാനേജ്‌മെന്റ് അര്‍പ്പിച്ച വിശ്വാസം കാക്കാന്‍ ജയ്‌സ്വാളിനായില്ല.

ARSHDEEP SINGH

ഗയാനയിലെ പിച്ചില്‍ ബാറ്റിങ് അത്ര എളുപ്പമല്ലാത്തതിനാല്‍ ജയ്‌സ്വാളിനു കുറച്ചുകൂടി ബോളുകള്‍ കളിച്ച് സാഹചര്യവുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കാമായിരുന്നു. അതിനു ശ്രമിക്കാതെ വന്നയുടന്‍ അനാവശ്യ ധൃതി കാണിച്ചത് വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. ഈ തിരിച്ചടിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് അടുത്ത കളിയില്‍ ജയ്‌സ്വാള്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നു നമുക്കു പ്രതീക്ഷിക്കാം.

മൂന്നാം ടി20യില്‍ ഇന്ത്യന്‍ നിരയില്‍ ഫ്‌ളോപ്പായ അടുത്തയാള്‍ ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങായിരുന്നു. നേരത്തേ ന്യൂബോള്‍ കൊണ്ടും ഡെത്ത് ഓവറുകളിലുമെല്ലാം മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള അര്‍ഷ്ദീപ് ഇപ്പോള്‍ നിരാശപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഈ മല്‍സരത്തില്‍ മൂന്നോവറുകള്‍ ബൗള്‍ ചെയ്ത അര്‍ഷ്ദീപ് 11 ഇക്കോണമി റേറ്റില്‍ വിട്ടുകൊടുത്തത് 33 റണ്‍സായിരുന്നു. ഒരു വിക്കറ്റ് പോലും ലഭിച്ചതുമില്ല.

അവസാന ഓവറുകളില്‍ താരത്തിന്റെ വളരെ മോശം ഇക്കോണമി റേറ്റ് ഇന്ത്യക്കു വലിയ ആശങ്കയായി മാറിയിരിക്കുകയാണ്. ഈ കളിയില്‍ പവര്‍പ്ലേയില്‍ ഒരോവറും അവസാനം രണ്ടോവറുകളുമാണ് അര്‍ഷ്ദീപ് ബൗള്‍ ചെയ്തത്. പക്ഷെ യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ പേസര്‍ക്കായില്ല.

പലപ്പോഴും ബൗളിങില്‍ ലെങ്ത്ത് നഷ്ടമായ അര്‍ഷ്ദീപിനെ വിന്‍ഡീസ് ബാറ്റര്‍മാര്‍ നന്നായി പ്രഹരിക്കുകയും ചെയ്തു. വൈഡുകളും നോ ബോളുകളുമെറിയന്നത് ശീലമാക്കിയ അദ്ദേഹം ഈ കളിയില്‍ എറിഞ്ഞത് മൂന്നു വൈഡുകളാണ്.

Story first published: Wednesday, August 9, 2023, 13:14 [IST]
Other articles published on Aug 9, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+