
മല്‍സരഫലം പരിഗണിക്കാതെ ഒരേ ടീമിനെ തന്നെ തുടര്‍ച്ചയായി കളിപ്പിക്കുകയെന്നതില്‍ വിശ്വസിക്കുന്ന കോച്ചാണ് ദ്രാവിഡ്. നേരത്തേ സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയില്‍ ഇതു കണ്ടതുമാണ്. അതുകൊണ്ടു തന്നെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ടീമില്‍ വലിയൊരു അഴിച്ചുപണി ദ്രാവിഡ് നടത്താനിടയില്ലെന്നാണ് സൂചനകള്‍. എങ്കിലും ചില മാറ്റങ്ങള്‍ക്കു സാധ്യതയുമുണ്ട്.

യുവ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങാണ് മൂന്നാം ഏകദിനത്തില്‍ കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്ന ഒരു താരം. കളിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റ മല്‍സരം കൂടിയായിരിക്കും ഇത്. അര്‍ഷ്ദീപ് ടീമിലേക്കു വന്നാല്‍ സ്ഥാനം നഷ്ടമാവുക ശര്‍ദ്ദുല്‍ ടാക്കൂറിനായിരിക്കും.
രണ്ടു മല്‍സരങ്ങളില്‍ നിന്നും അഞ്ചു വിക്കറ്റകള്‍ നേടിയിട്ടുണ്ടെങ്കിലും ശര്‍ദ്ദുലിന്റെ പ്രകടനം ആശാവഹമല്ല. 7.2 ഇക്കോണമി റേറ്റില്‍ റണ്‍സ് വിട്ടുനല്‍കിയെന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. മാത്രമല്ല ഓള്‍റൗണ്ടറെന്ന പേരിലാണ് താരത്തിനു ഇന്ത്യ മുന്‍തൂക്കം നല്‍കിയതെങ്കിലും 7, 3 എന്നിങ്ങനെയാണ് കഴിഞ്ഞ മല്‍സരങ്ങളിലെ സ്‌കോറുകള്‍.
ഓപ്പണറാക്കിയത് ധോണി, പക്ഷെ ഓഫ്‌സ്പിന്നറായ രോഹിത്തിനെ ബാറ്ററാക്കിയത് ആരെന്നറിയുമോ?

രണ്ടാം ഏകദിനത്തിലൂടെ അരങ്ങേറിയ പേസര്‍ ആവേശ് ഖാന്‍ ബൗളിങില്‍ വന്‍ ഫ്‌ളോപ്പായി മാറിയിരുന്നു. ആറോവറില്‍ 54 റണ്‍സാണ് താരം വിട്ടുകൊടുത്തത്. വിക്കറ്റൊന്നും ലഭിച്ചതുമില്ല. എങ്കിലും ഇതിന്റെ പേരില്‍ മൂന്നാം ഏകദിനത്തില്‍ ആവേശിനെ പുറത്താക്കാന്‍ സാധ്യത കുറവാണ്. കഴിവ് തെളിയിക്കാന്‍ ഒരു അവസരം കൂടി അദ്ദേഹത്തിനു ടീം മാനേജ്‌മെന്റ് നല്‍കിയേക്കും. ഈ കാരണത്താല്‍ തന്നെ പ്രസിദ്ധ് കൃഷ്ണ പ്ലെയിങ് ഇലവനിലേക്കു മടങ്ങിയെത്താനുള്ള സാധ്യതയും കുറവാണ്.

പരിക്കുകാരണം ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും പുറത്തിരുന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ അവസാന കളിയില്‍ തിരിച്ചെത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ജഡ്ഡുവിനെ ധൃതി പിടിച്ച് തിരികെ കൊണ്ടുവരാന്‍ സാധ്യതയില്ല. മൂന്നാമത്തെ കളിയിലും വിശ്രമം നല്‍കിയ ശേഷം ടി20 പരമ്പരയിലൂടെ അദ്ദേഹം മടങ്ങിവരാനായിരിക്കും സാധ്യത. അതുകൊണ്ടു തന്നെ മൂന്നാമത്തെ മല്‍സരത്തില്‍ അക്ഷര്‍ പട്ടേലിന്റെ സ്ഥാനത്തിനും ഭീഷണിയില്ല.
IPL: രോഹിത്തിനു ശേഷം അടുത്ത മുംബൈ ക്യാപ്റ്റനാര്? ഇവരിലൊരാളെ ഉറപ്പിക്കാം

നായകന്‍ ശിഖര്‍ ധവാന്റെ ഓപ്പണിങ് പങ്കാളിയായി ശുഭ്മാന്‍ ഗില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ആദ്യ മല്‍സരത്തില്‍ കരിയറിലെ കന്നി ഫിഫ്റ്റി കുറിച്ച അദ്ദേഹം രണ്ടാമത്തെ കളിയില്‍ 43 റണ്‍സും നേടി. അതുകൊണ്ടു തന്നെ ധവാന്റെ ഓപ്പണിങ് പങ്കാളിയായി ഗില്‍ തന്നെ അവസാന കളിയിലും തുടരും. ഇതോടെ റുതുരാജ് ഗെയ്ക്വാദിനു തുടരെ മൂന്നാമത്തെ മല്‍സരത്തിലും അവസരം ലഭിക്കാതെ പുറത്തിരിക്കേണ്ടി വരും.

സഞ്ജു സാംസണിനു പകരം ഇഷാന്‍ കിഷനെ ഇന്ത്യ തിരിച്ചുവിളിക്കുമോയെന്നാണ് സഞ്ജുവിന്റെ ആരാധകര്‍ മുഴുവന്‍ നെഞ്ചിടിപ്പോടെ ഉറ്റുനോക്കുന്നത്. എന്നാല്‍ അതിനുള്ള സാധ്യത ഇപ്പോള്‍ കുറഞ്ഞിരിക്കുകയാണ്. കാരണം രണ്ടാം ഏകദിനത്തില്‍ 54 റണ്‍സുമായി സഞ്ജു കന്നി ഫിഫ്റ്റി കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ ഇനി അദ്ദേഹത്തെ മാറ്റിനിര്‍ത്തുക ടീം മാനേജ്‌മെന്റിനു അസാധ്യമായിരിക്കുകയാണ്.

അങ്ങനെ വന്നാല്‍ തുടരെ മൂന്നാമത്തെ കളിയിലും സഞ്ജു പ്ലെയിങ് ഇലവനില്‍ തന്നയുണ്ടാവും. സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ എന്നിവര്‍ കഴിഞ്ഞ മല്‍സരങ്ങളില്‍ ബാറ്റിങില്‍ വലിയ സംഭാവന നല്‍കിയില്ലെങ്കിലും ഇവരെ ഇന്ത്യ നിലനിര്‍ത്താന്‍ തന്നെയാണ് സാധ്യത.

ഇന്ത്യന്‍ സാധ്യതാ ഇലവന്‍
ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, ആവേശ് ഖാന്‍.


Click it and Unblock the Notifications