For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ഗില്‍ പുറത്താവും, സൂര്യ ഓപ്പണിങിലേക്ക്! നാലാം ടി20യില്‍ ഒരു മാറ്റം? സാധ്യതാ 11

വെസ്റ്റ് ഇന്‍ഡീസിനെതിരേ ചെറിയൊരു ബ്രേക്കിനു ശേഷം ടീം ഇന്ത്യക്കു വീണ്ടുമൊരു ഡു ഒാര്‍ ഡൈ പോരാട്ടം. ടി20 പരമ്പരയിലെ നാലാമത്തെ മല്‍സരം ശനിയാഴ്ച നടക്കും. ഇത്തവണ കരീബിന്‍ മണ്ണിലല്ല, അമേരിക്കയിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുന്നത്. ഫ്‌ളോറിഡയിലെ സെന്റര്‍ ബ്രൊവാര്‍ഡ് റീജ്യനല്‍ പാര്‍ക്ക് സ്റ്റേഡിയം ടര്‍ഫ് ഗ്രൗണ്ടിലാണ് പരമ്പരയിലെ ശേഷിച്ച രണ്ടു മല്‍സരങ്ങളും നടക്കുന്നത്. ശനിയാഴ്ച രാത്രി എട്ടു മണിക്കാണ് കളിയാരംഭിക്കുക.

തൊട്ടുമുമ്പത്തെ മല്‍സരം പോലെ തന്നെ ഇന്ത്യക്കു ഇതും ജീവന്‍മരണ പോരാട്ടം തന്നെയാണ്. കാരണം അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഇപ്പോഴും 1-2നു പിറകിലാണ്. അടുത്ത മല്‍സരത്തില്‍ ജയിക്കാനായെങ്കില്‍ മാത്രമേ പരമ്പരയില്‍ ഒപ്പമെത്താന്‍ ഹാര്‍ദിക് പാണ്ഡ്യക്കും സംഘത്തിനും സാധിക്കുകയുള്ളൂ.

SHUBMAN GILL

അതുകൊണ്ടു മൂന്നാം ടി20യിലേതു പോലെ തങ്ങളുടെ ഏറ്റവും മികച്ച കളി തന്നെ ഇന്ത്യക്കു ഈ മല്‍സരത്തിലും പുറത്തെടുക്കേണ്ടതായി വരും. ആദ്യത്തെ രണ്ടു ടി20കളിലും ബാറ്റിങ് നിരയുടെ ദയനീയ പ്രകടനമായിരുന്നു ഇന്ത്യക്കു വിനയായത്. ട്രിനിഡാഡിലെ ആദ്യ മല്‍സരത്തില്‍ 150 റണ്‍സ് പോലും ചേസ് ചെയ്യാന്‍ കഴിയാതെ കാലിടറി വീണ ഇന്ത്യക്കു രണ്ടാം ടി20യില്‍ കഷ്ടിച്ച് 150 പ്ലസ് റണ്‍സ് മാത്രമേ ആദ്യം ബാറ്റ് ചെയ്ത് നേടാനായുള്ളൂ.

ഈ ടോട്ടല്‍ പ്രതിരോധിക്കാന്‍ സാധിച്ചതുമില്ല. എന്നാല്‍ മൂന്നാമങ്കത്തില്‍ ശക്തമായ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. ബാറ്റിങില്‍ തങ്ങളുടെ ശക്തി എന്താണെന്നു കാണിച്ചു കൊടുക്കുന്നതായിരുന്നു ഇന്ത്യയുടെ പ്രകടനം.

ഏഴു വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഹാര്‍ദിക്കും സംഘവും സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ 159 റണ്‍സിലൊതുക്കിയ ഇന്ത്യ 17.5 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കാണുകയും ചെയ്തു.

സൂര്യകുമാര്‍ യാദവിന്റെ (44 ബോളില്‍ 83) വെടിക്കെട്ട് ഇന്നിങ്‌സ് ഇന്ത്യന്‍ ജയത്തിനു അടിത്തറയിടുകയായിരുന്നു. തുടരെ മൂന്നാമത്തെ മല്‍സരത്തിലും തിലക് വര്‍മ (49*) മിന്നിക്കുകയും ചെയ്തു.

കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും ഇന്ത്യന്‍ ഓപ്പണിങ് ദയനീയ പരാജയമായിരുന്നു. ശുഭ്മന്‍ ഗില്ലും ഇഷാന്‍ കിഷനുമായിരുന്നു ആദ്യ രണ്ടു കളിയിലെയും ഓപ്പണര്‍മാര്‍. മൂന്നാമത്തെ മല്‍സരത്തില്‍ ഇഷാനു പകരം പുതുമുഖം യശസ്വി ജയ്‌സ്വാളിനെ പരീക്ഷിക്കുകയും ചെയ്തു. പക്ഷെ കന്നി മല്‍സരത്തില്‍ ഒരു റണ്‍സ് മാത്രമേ താരം നേടിയിലുള്ളൂ.

പരമ്പരയിലെ മൂന്നു ഇന്നിങ്‌സുകളിലും ഒറ്റയക്ക സ്‌കോറിനു പുറത്തായ ഗില്ലിനെ ഒഴിവാക്കി നാലാം ടി20യില്‍ ഇഷാനെ ഇന്ത്യ തിരികെ വിളിക്കുമോയെന്നാണ് അറിയാനുള്ളത്. പക്ഷെ ഓപ്പണിങില്‍ ഇടംകൈയനായി ജയ്‌സ്വാള്‍ ഉള്ളതിനാല്‍ ഇഷാനെ പങ്കാളിയാക്കാന്‍ സാധ്യതയില്ല.

നിലവില്‍ മൂന്നാം നമ്പറില്‍ കളിക്കുന്ന സൂര്യയെ ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്ത് പകരം ഇഷാനെ മൂന്നാമനായി ഇന്ത്യക്കു കളിപ്പിക്കാവുന്നതാണ്. സൂര്യ നേരത്തേ ഇന്ത്യക്കു വേണ്ടി ടി20യില്‍ ഓപ്പണറായി കളിച്ചിട്ടുള്ള താരമാണ്.

മാത്രമല്ല ഈ പരമ്പരയിലെ എല്ലാ കളിയിലും ഓപ്പണര്‍മാരില്‍ ഒരാള്‍ തുടക്കത്തില്‍ തന്നെ പുറത്തായിരുന്നതിനാല്‍ സൂര്യക്കു പവര്‍പ്ലേയില്‍ തന്നെ ബാറ്റിങിന് ഇറങ്ങേണ്ടി വരികയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ നാലാം ടി20യില്‍ ഓപ്പണറായാലും സൂര്യക്കു വലിയ മാറ്റമൊന്നും തോന്നാനിടയില്ല.

ISHAN KISHAN

സൂര്യയും ജയ്‌സ്വാളും ചേര്‍ന്ന് ഓപ്പണ്‍ ചെയ്താല്‍ അതു ടീമിനു മികച്ച തുടക്കം നല്‍കാന്‍ സഹായിച്ചേക്കും. കാരണം രണ്ടു പേരും ആക്രമിച്ചു കളിക്കാനും അതിവേഗം സ്‌കോര്‍ ചെയ്യാനും മിടുക്കരാണ്. ഇഷാന്‍ പ്ലെയിങ് ഇലവനിലേക്കു വന്നാല്‍ വിക്കറ്റ് കീപ്പിങില്‍ നിന്നും സഞ്ജു സാംസണിനു മാറിക്കൊടുക്കേണ്ടി വന്നേക്കും.

എന്നാല്‍ ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനത്തിനു നിലവില്‍ ഭീഷണിയില്ല. പരമ്പരയില്‍ ബാറ്റിങില്‍ ഇനിയും തന്റെ കഴിവ് തെളിയിക്കാന്‍ സഞ്ജുവിനായിട്ടില്ല. 12, 7 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍. മൂന്നാം ടി20യില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചതുമില്ല.

ശേഷിച്ച രണ്ടു മല്‍സരങ്ങളിലും മികച്ച സ്‌കോറുകള്‍ നേടേണ്ടത് സഞ്ജുവിനു പ്രധാനമാണ്. ഗില്ലിനു പകരം ഇഷാന്‍ തിരിച്ചുവരുന്നതൊഴിച്ചു നിര്‍ത്തിയാല്‍ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ മറ്റു മാറ്റങ്ങളൊന്നും വരുത്താന്‍ സാധ്യതയില്ല.

നാലാം ടി20യിലെ സാധ്യതാ ഇലവന്‍

സൂര്യകുമാര്‍ യാദവ്, യശസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍.

Story first published: Thursday, August 10, 2023, 14:12 [IST]
Other articles published on Aug 10, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+