Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: റിങ്കു എവിടെ? തിലകിനെക്കാള്‍ മിടുക്കന്‍! തഴഞ്ഞതിനേതിരേ രൂക്ഷ വിമര്‍ശനം

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടി20 ടീമിനെ പ്രഖ്യപിച്ചിരിക്കുകയാണ്. 2024ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് പ്രമുഖ താരങ്ങള്‍ക്കെല്ലാം ഇടം നല്‍കിയാണ് അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റി ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവുണ്ട്. വിക്കറ്റ് കീപ്പര്‍മാരായി ഇഷാന്‍ കിഷനും സഞ്ജു സാംസണുമാണുള്ളത്.

രോഹിത് ശര്‍മക്കും വിരാട് കോലിക്കും മുഹമ്മദ് സിറാജിനുമെല്ലാം വിശ്രമം അനുവദിച്ചിരിക്കുകയാണ്. യശ്വസി ജയ്‌സ്വാളും തിലക് വര്‍മയുമാണ് ടീമിലെ പുതുമുഖങ്ങള്‍. വെസ്റ്റ് ഇന്‍ഡീസില്‍ വെടിക്കെട്ട് നടത്താന്‍ കെല്‍പ്പുള്ള ടീമിനെയാണ് പ്രഖ്യാപിച്ചതെങ്കിലും ഇതില്‍ ഒരു താരത്തിന്റെ അഭാവം വലിയ ചര്‍ച്ചയായിരിക്കുകയാണ്. അത് റിങ്കു സിങ്ങിന്റെയാണ്. ഐപിഎല്ലിലെ സൂപ്പര്‍ താരമായ റിങ്കു ഫിനിഷര്‍ റോളില്‍ ഗംഭീര പ്രകടനം നടത്താന്‍ കഴിവുള്ളവനാണ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായ റിങ്കു ഒരോവറിലെ അഞ്ച് പന്തുകള്‍ സിക്‌സര്‍ പറത്തി വിജയം നേടിക്കൊടുത്തിട്ടുള്ളവനാണ്. സമ്മര്‍ദ്ദ സാഹചര്യങ്ങളിലും തിളങ്ങാന്‍ കഴിവുള്ള റിങ്കു ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ്. ഇന്ത്യയുടെ ടി20 ലോകകപ്പിലടക്കം കളിക്കാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെട്ടിരുന്ന റിങ്കുവിന് ഇപ്പോള്‍ വിന്‍ഡീസ് ടി20 പരമ്പരയ്ക്കുള്ള ടീമില്‍ പോലും ഇടമില്ല. റിങ്കുവിന് പകരം തിലക് വര്‍മയിലാണ് സെലക്ടര്‍മാര്‍ വിശ്വാസം അര്‍പ്പിച്ചത്.

ഇപ്പോഴിതാ റിങ്കുവിന്റെ അഭാവം ചൂണ്ടിക്കാട്ടി സെലക്ടര്‍മാര്‍ക്കെതിരേ വിമര്‍ശനം ശക്തമാണ്. റിങ്കുവിനെ തഴഞ്ഞ് തിലക് ടീമിലേക്കെത്തിയത് മുംബൈ ലോബിയുടെ കളിയാണെന്നാണ് ആരാധകര്‍ പറയുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ റിങ്കുവിന് വലിയ പിന്തുണയും സെലക്ടര്‍മാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവും ഉയരുകയാണ്. ടി20യില്‍ ഇതിലും മികച്ച പ്രകടനം എങ്ങനെയാണ് കാഴ്ചവെക്കുകയെന്നും റിങ്കുവിനെ കളിപ്പിക്കാതിരുന്നാല്‍ നഷ്ടം ഇന്ത്യക്കാണെന്നുമാണ് ആരാധകര്‍ പറയുന്നത്.

tilak varma

അടുത്ത സര്‍ഫറാസ് ഖാനായി റിങ്കുവിനെ മാറ്റരുതെന്നും അവസരം നല്‍കി ലോകകപ്പ് കളിപ്പിക്കണമെന്നുമാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. റിങ്കുവിനെ തഴയാനുള്ള യാതൊരു കാരണവും ഇല്ലെന്നാണ് ആരാധക പക്ഷം. ഐപിഎല്ലില്‍ മാത്രമല്ല ആഭ്യന്തര ക്രിക്കറ്റിലും റിങ്കു മിടുക്കുകാട്ടുന്നുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് സെലക്ടര്‍മാര്‍ പരിഗണിക്കാത്തതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നിലവില്‍ മികച്ച ഫിനിഷര്‍മാരുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ട്.

ഈ സ്ഥാനത്തേക്ക് റിങ്കുവിനെക്കാള്‍ മികച്ചവനായി മറ്റാരുമില്ലെന്നും തിലകിനെക്കാള്‍ പക്വതയുള്ളവനും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ കഴിവുള്ളവനുമാണ് റിങ്കുവെന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ടി20 ലോകകപ്പില്‍ റിങ്കുവിനെപ്പോലെയൊരു താരമില്ലാതെ കളിക്കാനിറങ്ങിയാല്‍ വലിയ തിരിച്ചടി ഇന്ത്യക്ക് നേരിടേണ്ടി വരും. ഇന്ത്യ ആദ്യം ടീമിലേക്ക് പരിഗണിക്കേണ്ടിയിരുന്നത് റിങ്കുവിനെയായിരുന്നുവെന്നും ആരാധകര്‍ പറയുന്നു.

മുന്‍ ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടറായ ഇര്‍ഫാന്‍ പഠാന്‍ റിങ്കുവിനോട് അല്‍പ്പം കൂടി കാത്തിരിക്കൂ വൈകാതെ നിന്റെ സമയം വരുമെന്നാണ് ട്വിറ്ററിലൂടെ ഉപദേശിച്ചത്. റിങ്കുവിന് ഭാവിയില്‍ അവസരം ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പര അദ്ദേഹത്തെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. കാരണം 2024ലെ ടി20 ലോകകപ്പിന്റെ വേദികളിലൊന്ന് വെസ്റ്റ് ഇന്‍ഡീസാണ്. ഇപ്പോള്‍ അവിടെ കളിച്ച് സാഹചര്യം മനസിലാക്കിയാല്‍ ലോകകപ്പില്‍ അത് വലിയ കരുത്താവും.

ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ ഇനിയൊരു വെസ്റ്റ് ഇന്‍ഡീസ് പര്യടനം നടത്താനുള്ള സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ ഇത്തവണത്തെ അവസരം നഷ്ടപ്പെട്ടത് റിങ്കുവിന് വലിയ തിരിച്ചടി തന്നെയാണ്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ത്തന്നെ അവസാന പന്തില്‍ രണ്ടു തവണ ടീമിന് വിജയം നേടിക്കൊടുത്ത ഏക താരമാണ് റിങ്കു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 50ന് മുകളില്‍ ശരാശരിയുണ്ടായിട്ടും തഴയപ്പെട്ടത് ദൗര്‍ഭാഗ്യകരമാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

Story first published: Thursday, July 6, 2023, 12:29 [IST]
Other articles published on Jul 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+