Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ടി20യില്‍ ശക്തമായ ടീമിനെ ഇറക്കാന്‍ ഇന്ത്യ- കോലി പുറത്താവും!, സഞ്ജുവുമില്ല

വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പരയില്‍ ഏറ്റവും ശക്തമായ ഇന്ത്യന്‍ ടീമിനെ ബിസിസിഐ ഇറക്കുമെന്നു റിപ്പോര്‍ട്ടുകള്‍. ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ പല സീനിയര്‍ കളിക്കാര്‍ക്കും ഇന്ത്യ വിശ്രമം നല്‍കിയിരുന്നു. നായകന്‍ രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവര്‍ക്കെല്ലാം ഇന്ത്യ വിശ്രമം നല്‍കിയിരുന്നു. ശിഖര്‍ ധവാനാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. രവീന്ദ്ര ജഡേജയെ വൈസ് ക്യാപ്റ്റനുമാക്കിയിരുന്നു.

1

രോഹിത്, കോലി എന്നിവര്‍ക്കു ബിസിസിഐ ഇടയ്ക്കിടെ വിശ്രമം നല്‍കുന്നതിനെതിരേ രൂക്ഷ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ ഉയര്‍ന്നത്. മോശം ഫോമിലായിട്ടും ഇവര്‍ക്കു അതു വീണ്ടെടുക്കാന്‍ അവസരം നല്‍കുന്നതിനു പകരം പുറത്തിരുത്തുന്നത് എന്തിനാണെന്നാണ് പലരുടെയും ചോദ്യം.

2

ഏകദിന ടീം സെലക്ഷനെതിരേ വിമര്‍ശനമുയരവെയാണ് ടി20യില്‍ ലഭ്യമായതില്‍ വച്ച് ഏറ്റവു ശക്തമായ ടീമിനെ ഇന്ത്യ ഇറക്കുമെന്നു റിപ്പോര്‍ട്ടുകള്‍ വരുന്നത്. ക്രിക്ക് ബസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രോഹിത് ശര്‍മ തന്നെയായിരിക്കും പരമ്പരയില്‍ ഇന്ത്യയെ നയിക്കുക. റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവരെല്ലാം ടി20 പരമ്പരയില്‍ കളിക്കാനിറങ്ങുമെന്നാണ് സൂചന.

ഐപിഎല്ലില്‍ 14 മല്‍സരം കളിക്കും, ഇന്ത്യക്കായി കളിച്ചാല്‍ ക്ഷീണം!- രോഹിത് ഫാന്‍സിന് കലിപ്പ്

3

എന്നാല്‍ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി ടി20 പരമ്പരയിലും കളിക്കാന്‍ സാധ്യതയില്ല. അദ്ദേഹത്തിനു വിശ്രമം നല്‍കാനാണ് നീക്കമെങ്കിലും പുറത്താക്കിയതാവാമെന്നു സംശയിക്കേണ്ടി വരും. കാരണം രോഹിത് ശര്‍മയടക്കമുള്ള മുഴുവന്‍ സീനിയര്‍ താരങ്ങളും പരമ്പരയുടെ ഭാഗമായിട്ടും കോലിക്കു മാത്രം ബിസിസിഐ വിശ്രമം നല്‍കുകയാണെങ്കില്‍ അതു തീര്‍ച്ചയായും ആശങ്കയുണ്ടാക്കുന്ന കാര്യം തന്നെയാണ്. കരിയറിലെ മോശം ഫോമിലൂടെയാണ് കോലി കുറച്ചുകാലമായി കടന്നുപോവുന്നത്. മൂന്നു ഫോര്‍മാറ്റുകളിലും അദ്ദേഹത്തിനു റണ്ണൊന്നും നേടാന്‍ സാധിക്കുന്നില്ല.

4

അതേസമയം, വെ്‌സ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ച സഞ്ജു സാംസണ്‍ ടി20 പരമ്പരയില്‍ ഒഴിവാക്കപ്പെട്ടേക്കും. റിഷഭ് പന്തിന്റെ മടങ്ങിവരവാണ് ഇതിനു കാരണം. ഏകദിന പരമ്പരയില്‍ റിഷഭിനു വിശ്രമം നല്‍കിയിരിക്കുകയാണ്. ഈ കാരണത്താലാണ് സഞ്ജുവിനു അവസരം ലഭിച്ചത്.
എന്നാല്‍ ടി20യില്‍ റിഷഭ് മടങ്ങിയെത്തിയാല്‍ സഞ്ജുവിനു പുറത്തുപോവേണ്ടി വരും. റിഷഭിനെക്കൂടാതെ വെറ്ററന്‍ ദിനേശ് കാര്‍ത്തിക്, ഇഷാന്‍ കിഷന്‍ എന്നിവരും വിക്കറ്റ് കീപ്പര്‍മാരായി ടീമിലുണ്ടാവുമെന്ന് ഉറപ്പായതിനാല്‍ സഞ്ജു അവസരം പ്രതീക്ഷിക്കേണ്ടതില്ല.

IND vs WI: ഗില്ലിനേക്കാള്‍ 100 മടങ്ങ് കേമന്‍! പൃഥ്വി എന്തു തെറ്റ് ചെയ്തു? ആരാധകരോഷം

5

ഇംഗ്ലണ്ടുമായുള്ള ഇന്ത്യയുടെ മൂന്നു ടി20കളുടെ പരമ്പര 10നാണ് അവസാനിക്കുന്നത്. ഇതിനു ശേഷമായിരിക്കും വെസ്റ്റ് ഇന്‍ഡീസിലം അഞ്ചു ടി20കള്‍ക്കുള്ള സംഘത്തെ ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുക്കുക.
വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനെ വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിലേക്കു തിരികെ വിളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ ഇന്ത്യ കളിച്ച ടി20 പരമ്പരകളിലൊന്നും അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നില്ല.

വിന്‍ഡീസ് പര്യടനത്തിലെ ഇന്ത്യന്‍ ഏകദിന ടീം

വിന്‍ഡീസ് പര്യടനത്തിലെ ഇന്ത്യന്‍ ഏകദിന ടീം

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഷര്‍ദുല്‍ ടാക്കൂര്‍, യുസ്വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍ , പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്

Story first published: Thursday, July 7, 2022, 13:12 [IST]
Other articles published on Jul 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+