Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: വന്‍ നേട്ടത്തിനരികെ കോലി, ബാറ്റിങില്‍ ഫ്‌ളോപ്പായാലും 'സെഞ്ച്വറി'-സച്ചിനും ധോണിക്കുമൊപ്പം

വെസ്റ്റ് ഇന്‍ഡീസിനെതിരേ ബുധനാഴ്ച നടക്കാനിരിക്കുന്ന രണ്ടാം ഏകദിനത്തില്‍ ഒരു വമ്പന്‍ നാഴികക്കല്ലാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയെ കാത്തിരിക്കുന്നത്. ഈ മല്‍സരത്തില്‍ ബാറ്റിങില്‍ ഡെക്കായാലും അദ്ദേഹത്തിനു എലൈറ്റ് ക്ലബ്ബിന്റെ ഭാഗമായി മാറാന്‍ കഴിയുമെന്നതാണ് ശ്രദ്ധേയമായ കാര്യം. പരമ്പര മോഹവുമായാണ് രോഹിത് ശര്‍മയ്ക്കു കീഴില്‍ ടീം ഇന്ത്യ രണ്ടാമങ്കത്തിനിറങ്ങുന്നത്. ഇതേ വേദിയില്‍ തന്നെ നടന്ന ആദ്യ മല്‍സരത്തില്‍ ആറു വിക്കറ്റിന്റെ അനായാസ വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. രണ്ടാം ഏകദിനവും ജയിച്ചാല്‍ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 2-0ന്റെ അപരാജിത ലീഡ് സ്വന്തമാക്കുവാന്‍ ഇന്ത്യക്കു സാധിക്കും.

1

സ്വന്തം നാട്ടില്‍ 100 ഏകദിന മല്‍സരങ്ങള്‍ കളിക്കുന്ന താരമായി മാറാനൊരുങ്ങുകയാണ് വിരാട് കോലി. നിലവില്‍ 99 ഏകദിനങ്ങള്‍ അദ്ദേഹം ഇവിടെ കളിച്ചുകഴിഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാമങ്കത്തില്‍ ഇറങ്ങുന്നതോടെ നാട്ടില്‍ കോലി സെഞ്ച്വറി പൂര്‍ത്തിയാക്കും.
നിലവില്‍ ഇന്ത്യയുടെ നാലു പേര്‍ മാത്രമേ നാട്ടില്‍ 100 മല്‍സരങ്ങള്‍ കളിച്ചിട്ടൂ. മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (164 മല്‍സരം), മുന്‍ നായകന്‍ എംഎസ് ധോണി (127), മറ്റൊരു മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ (113), മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് (113) എന്നിവരാണ് എലൈറ്റ് ക്ലബ്ബിലെ മറ്റു ഇന്ത്യന്‍ താരങ്ങള്‍.

2

സ്വന്തം നാട്ടിലെ 100ാം ഏകദിനത്തില്‍ വിരാട് കോലിക്കു ബാറ്റിങിലും സെഞ്ച്വറി കണ്ടെത്താന്‍ സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു സെഞ്ച്വറി പോലും അദ്ദേഹത്തിനു നേടാനായിട്ടില്ല. 2019 നവംബറില്‍ ബംഗ്ലാദേശിനെതിരേ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു കോലിയുടെ അവസാനത്തെ സെഞ്ച്വറി. അതിനു ശേഷം സെഞ്ച്വറിയില്ലാതെ വലയുകയാണ് ഇന്ത്യയുടെ റണ്‍ മെഷീന്‍.

3

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ വിരാട് കോലി ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. നാലു ബോളില്‍ നിന്നും രണ്ടു ബൗണ്ടറികളടറക്കം എട്ടു റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. വളരെ വിചിത്രമായ ഒരു ഇന്നിങ്‌സായിരുന്നു കോലി ഈ മല്‍സരത്തില്‍ കളിച്ചത്. വളരെ അഗ്രസീവായി, അതോടൊപ്പം തന്നെ ക്ഷമയില്ലാതെ ബാറ്റ് വീശിയാണ് കോലി വിക്കറ്റ് വലിച്ചെറിഞ്ഞത്.

എങ്കിലും ഈ മല്‍സരത്തില്‍ ഒരു വമ്പന്‍ റെക്കോര്‍ഡിന് അദ്ദേഹം അര്‍ഹനായിരുന്നു. സ്വന്തം നാട്ടില്‍ ഏറ്റവും വേഗത്തില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരമായാണ് കോലി മാറിയത്. നേരത്തേ 112 ഇന്നിങ്‌സുകളില്‍ നിന്നും ഈ നേട്ടം കൈവരിച്ച സച്ചിന്‍ ടെണ്ടുല്‍ക്കറെ അദ്ദേഹം പിന്തള്ളുകയായിരുന്നു.

.

4

ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്കു ആറു വിക്കറ്റിന്റെ ഏപക്ഷീയമായ വിജയം സമ്മാനിച്ചത്. ഇന്ത്യയുടെ പുതിയ സ്പിന്‍ ജോടികളായ യുസ്വേന്ദ്ര ചാഹലും വാഷിങ്ണ്‍ സുന്ദറും ചേര്‍ന്ന് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ തകര്‍ത്തുവിടുകയായിരുന്നു.
ചാഹല്‍ നാലും വാഷിങ്ടണ്‍ മൂന്നും വിക്കറ്റുകളെുത്തു. 43.5 ഓവറില്‍ 176 റണ്‍സിനു വിന്‍ഡീസിനെ ഇന്ത്യ എറിഞിട്ടു. 57 റണ്‍സെടുത്ത ജാസണ്‍ ഹോള്‍ഡറായിരുന്നു ടോപ്‌സ്‌കോറര്‍. മറുപടിയില്‍ നായകന്‍ രോഹിത് ശര്‍മയുടെ (60) ഫിഫ്റ്റി ഇന്ത്യയെ 28 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 51 ബോളില്‍ 10 ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. സൂര്യകുമാര്‍ യാദവ് (34*), ഇഷാന്‍ കിഷന്‍ (28), ദീപക് ഹൂഡ (26*) എന്നിവരും മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചിരുന്നു.

Story first published: Tuesday, February 8, 2022, 16:16 [IST]
Other articles published on Feb 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+