Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: കോലി നൂറടിച്ചു! പക്ഷെ ബാറ്റിങിലല്ലെന്നു മാത്രം- ഇനിയൊരു സെഞ്ച്വറി ഉണ്ടാവുമോ?

ഇന്ത്യന്‍ കുപ്പായത്തില്‍ വലിയൊരു നാഴികക്കല്ല് പിന്നിട്ടിട്ടും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു അതു ആഘോഷിക്കാനായില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലും അദ്ദേഹം നിരാശപ്പെടുത്തി. 18 റണ്‍സ് മാത്രമാണ് കോലിക്കു സ്‌കോര്‍ ചെയ്യാനായത്. 30 ബോളില്‍ മൂന്നു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. നേരത്തേ നടന്ന ആദ്യ ഏകദിനത്തിലും കോലി ഫ്‌ളോപ്പായിരുന്നു. അന്നു എട്ടു റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു നേടാനായത്.

അന്താരാഷ്ട്ര സെഞ്ച്വറിക്കു വേണ്ടിയുള്ള കാത്തിരിപ്പ് ഈ മല്‍സരത്തില്‍ കോലി അവസാനിപ്പിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഇങ്ങനെ പോയാല്‍ ഇനിയൊരു പക്ഷെ കോലിയുടെ ഒരു അന്താരാഷ്ട്ര സെഞ്ച്വറി കാണാനാവുമോയെന്ന കാര്യം പോലും സംശയമാണ്.

1

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ കളിക്കാനിറങ്ങിയതോടെ വിരാട് കോലി എലൈറ്റ് ക്ലബ്ബില്‍ അംഗമായി മാറിയിരുന്നു. നാട്ടില്‍ അദ്ദേഹത്തിന്റെ നൂറാമത്തെ ഏകദിന മല്‍സരമായിരുന്നു ഇത്. ഈ നേട്ടം കൈവരിച്ച ഇന്ത്യയുടെ അഞ്ചാമത്തെ മാത്രം താരമാണ് കോലി. മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്. 164 ഏകദിനങ്ങള്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സ്വന്തം നാട്ടില്‍ കളിച്ചിട്ടുണ്ട്.

2

മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി (127), മറ്റൊരു മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ (113), മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് (113) എന്നിവരാണ് സച്ചിനു പിറകിലായി സെഞ്ച്വറി ക്ലബ്ബിലുള്ള മറ്റു ഇന്ത്യന്‍ താരങ്ങള്‍.

3

നാട്ടിലെ 100ാമത്തെ ഏകദിനം സെഞ്ച്വറി നേട്ടവുമായി ആഘോഷിക്കാനായിരുന്നെങ്കില്‍ അതു വിരാട് കോലിയെ സംബന്ധിച്ച് അവിസ്മരണീയ മുഹൂര്‍ത്തമായി മാറുമായിരുന്നു. പക്ഷെ കരിയറിലെ ഒരു നാഴികക്കല്ല് പൂര്‍ത്തിയാക്കിയെങ്കിലും അദ്ദേഹത്തിനു ബാറ്റിങില്‍ ഇതു പ്രകടിപ്പിക്കാനായില്ല.
ഒഡെയ്ന്‍ സ്മിത്തെറിഞ്ഞ 12ാം ഓവറിലെ ആറാമത്തെ ബോളിലാണ് കോലി പുറത്തായത്. ഇതേ ഓവറിലെ ആദ്യ ബോളില്‍ റിഷഭ് പന്തും മടങ്ങിയിരുന്നു.

4

റിഷഭിന്റെ പുറത്താവലിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പാണ് കോലിയും ക്രീസ് വിട്ടത്. ഗുഡ് ലെങ്ത്ത് ബോളില്‍ ഡ്രൈവ് ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. പക്ഷെ എഡ്ജായ ബോള്‍ നേരെ വിക്കറ്റ് കീപ്പര്‍ ഷെയ് ഹോപ്പിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു.

5

ഈ മല്‍സരത്തിലും സെഞ്ച്വറി നേടാന്‍ സാധിക്കാതെ പോയതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറിയില്ലാതെ 810 ദിവസങ്ങള്‍ വിരാട് കോലി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 2019 നവംബറില്‍ ബംഗ്ലാദേശിനെതിരേ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ സെഞ്ച്വറി. സെഞ്ച്വറിയില്ലാതെ രണ്ടു വര്‍ഷത്തിലേറെ കോലി പിന്നിട്ടു കഴിഞ്ഞു.
വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ അസാധാരണമായ ഷോട്ട് കളിച്ചായിരുന്നു അദ്ദേഹം വിക്കറ്റ് വലിച്ചെറിഞ്ഞത്. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ കുറേക്കൂടി ശ്രദ്ധയോടെയാണ് കോലി കളിച്ചത്. പക്ഷെ അധികനേരം ക്രീസില്‍ നില്‍ക്കാനും വലിയൊരു ഇന്നിങ്‌സ് കളിക്കാനും അദ്ദേഹത്തിനായില്ല.

6

വിരാട് കോലിയുടെ അവസാനത്തെ ഏകദിന സെഞ്ച്വറി വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു. 2019 ആഗസ്റ്റിലായിരുന്നു ഇത്. അതുകൊണ്ടു തന്നെ ഇത്തവണ വിന്‍ഡീസിനെതിരേ തന്നെ അദ്ദേഹ സെഞ്ച്വറിയുടെ വഴിയില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ആദ്യ രണ്ടു മല്‍സരങ്ങളിലും ഇതിനായിട്ടില്ല. ഇനി പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും കളിയിലും കോലിക്കു ഇതു സാധിക്കുമോയെന്ന കാര്യം സംശയമാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ വളരെ മികച്ച റെക്കോര്‍ഡുള്ള ഇന്ത്യന്‍ ബാറ്റര്‍ കൂടിയാണ് വിരാട് കോലി. 40 മല്‍സരങ്ങളില്‍ നിന്നും 2243 റണ്‍സ് അദ്ദേഹം വാരിക്കൂട്ടിയിട്ടുണ്ട്. ഒമ്പതു സെഞ്ച്വറികള്‍ ഇതിലുള്‍പ്പെടുന്നു.

Story first published: Wednesday, February 9, 2022, 15:56 [IST]
Other articles published on Feb 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+