
ഇന്ത്യന്‍ ബാറ്റിങ് നിരയിലെ ഏറ്റവും വലിയ ഫ്‌ളോപ്പായി മാറിയത് ശ്രേയസ് അയ്യരായിരുന്നു. മൂന്നാം നമ്പറില്‍ ഇറങ്ങിയ താരം നാലു ബോളുകള്‍ നേരിട്ടെങ്കിലും പൂജ്യത്തിനു പുറത്തായി. ടി20 സ്‌പെഷ്യലിസ്റ്റുകള്‍ ടീമിലുണ്ടായിട്ടും ശ്രേയസിനെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഫാസ്റ്റ് ബൗളര്‍ വെങ്കടേഷ് പ്രസാദ്.

വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ മനസ്സ് വച്ചുകൊണ്ട് ഇന്ത്യയുടെ ചില സെലക്ഷന്‍ കോളുകള്‍ ചിന്തിക്കേണ്ട കാര്യം തന്നെയാണ്. സഞ്ജു സാംസണ്‍, ദീപക് ഹൂഡ, ഇഷാന്‍ കിഷന്‍ തുടങ്ങിയവരുള്ളപ്പോള്‍ ശ്രേയസ് അയ്യരിനെ ടി20 ക്രിക്കറ്റില്‍ കളിപ്പിക്കുകയെന്നത് വിചിത്രം തന്നെയാണ്. വിരാട് കോലിയും രോഹിത് ശര്‍മയും ടീമില്‍ സ്ഥാനമുറപ്പുള്ളവരാണ്. ശരിയായ ബാലന്‍സ് കൊണ്ടു വരാന്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും വെങ്കടേഷ് പ്രസാദ് ട്വിറ്ററില്‍ കുറിച്ചു.
IND vs WI: വരൂ, ടീം ബസില്‍ എന്റെ സീറ്റിലിരിക്കാം- സഞ്ജുവിന്റെ ക്ഷണം അദ്ഭുതപ്പെടുത്തി!

ശ്രേയസ് അയ്യര്‍ ഏകദിന ക്രിക്കറ്റില്‍ മികച്ച താരമാണ്. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യക്കു മെച്ചപ്പെട്ട താരങ്ങള്‍ ഇപ്പോള്‍ വേറെയുണ്ട്. തുടക്കം മുതല്‍ അഗ്രസീവായി കളിച്ച് റണ്ണെടുക്കാന്‍ ശേഷിയുള്ളവരാണ് ഇവര്‍. ടി20യില്‍ തന്റെ കഴിവുകള്‍ മിനുക്കിയെടുക്കാന്‍ ശ്രേയസ് കഠിനാധ്വാനം തന്നെ നടത്തേണ്ടത് ആവശ്യമാണെന്നും വെങ്കടേഷ് പ്രസാദ് ഉപദേശിച്ചു.
നേരത്തേ നടന്ന വിന്‍ഡീസുമായുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനമായിരുന്നു ശ്രേയസ് നടത്തിയത്. ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും അദ്ദേഹം ഫിഫ്റ്റി കുറിക്കുകയും ചെയ്തിരുന്നു.

ഐപിഎല്ലിലെ ഹാട്രിക്ക്, അതും മുംബൈയ്‌ക്കെതിരേ! എങ്ങനെ സംഭവിച്ചുവെന്ന് രോഹിത്
വെസ്റ്റ് ഇന്‍ഡീസിനെതിരേ ഏകദിനത്തില്‍ തകര്‍പ്പന്‍ റെക്കോര്‍ഡാണ് ശ്രേയസ് അയ്യര്‍ക്കുള്ളത്. എന്നാല്‍ ടി20യിലെ പ്രകടനം ദയനീയവുമാണ്. ഇതുവരെ അഞ്ചു ടി20കളിലാണ് ശ്രേയസ് ഇന്ത്യക്കായി കളിച്ചത്. ഇവയില്‍ 9.75 ശരാശരിയില്‍ സ്‌കോര്‍ ചെയ്യാനായത് വെറും 39 റണ്‍സ് മാത്രമാണ്.

അതേസമയം, വിന്‍ഡീസിനെതിരേ ഏകദിനത്തില്‍ 10 മല്‍സരങ്ങളില്‍ നിന്നും 57.88 ശരാശരിയില്‍ 97.3 സ്‌ട്രൈക്ക് റേറ്റോടെ ശ്രേയസ് 463 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഏഴു ഫിഫ്റ്റികളുള്‍പ്പെടെയാണിത്.
അവസാനമായി കളിച്ച അഞ്ചു ടി20കളിലെ പ്രകടനമെടുത്താലും ശ്രേയസിനു ബാറ്റിങില്‍ തിളങ്ങാനായിട്ടില്ലെന്നു കാണാം. ഒന്നില്‍പ്പോലും 30 റണ്‍സ് പോലും താരം തികച്ചിട്ടില്ല. 14, 0, 4, 28, 0 എന്നിങ്ങനെയാണ് സകോറുകള്‍.

ഇന്ത്യക്കു വേണ്ടി 38 ടി20കളിലാണ് ശ്രേയസ് ഇതുവരെ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 138.74 സ്‌ട്രൈക്ക് റേറ്റോടെ നേടിയത് 931 റണ്‍സാണ്. ആറു ഫിഫ്റ്റികളും താരം നേടി.
എന്നാല്‍ വളരെ പെട്ടെന്നു ഇന്ത്യന്‍ ടി20 ക്രിക്കറ്റിലെ സെന്‍സേഷനായി മാറിയ താരമാണ് ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ. ഇന്ത്യക്കു വേണ്ടി ആറു ടി20കളില്‍ നിന്നായി താരം അടിച്ചെടുത്തത് 205 റണ്‍സാണ്. 68.33 ശരാശരിയില്‍ 172.26 സ്‌ട്രൈക്ക് റേറ്റിലാണിത്.

അടുത്തിടെ ഇന്ത്യന്‍ ടീം അയര്‍ലാന്‍ഡില്‍ രണ്ടു ടി20കളുടെ പരമ്പര തൂത്തുവാരിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി സീരീസായത് ഹൂഡയായിരുന്നു. രണ്ടാം ടി20യില്‍ താരം കന്നി സെഞ്ച്വറിയും കുറിച്ചിരുന്നു.


Click it and Unblock the Notifications











