For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ഇതാര് സൂപ്പര്‍മാനോ? പറക്കും ക്യാച്ചുമായി തിലക്! വണ്ടറടിച്ച് ഫാന്‍സ്

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടി20യിലൂടെ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് തിലക് വര്‍മ. അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന് മുംബൈ ഇന്ത്യന്‍സിന്റെ നട്ടെല്ലായി മാറിയ തിലക് ഇന്ത്യന്‍ ജേഴ്‌സിയിലെ അരങ്ങേറ്റം അവിസ്മരണീയമാക്കിയിരിക്കുകയാണ്. തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് തിലക് ആരാധകരെ വണ്ടറടിപ്പിച്ചത്. കുല്‍ദീപ് യാദവ് എറിഞ്ഞ എട്ടാം ഓവറിലെ മൂന്നാം പന്തില്‍ ജോണ്‍സണ്‍ ചാള്‍സ് സിക്‌സറിന് ശ്രമിച്ചു. വായുവില്‍ ഉയര്‍ന്ന പന്തിനെ ഓടിയാണ് തിലക് കൈയിലൊതുക്കിയത്.

വളരെ പ്രയാസമുള്ള ക്യാച്ചാണ് മനോഹരമായി തിലക് കൈയിലാക്കിയത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. അരങ്ങേറ്റക്കാരന്റെ സമ്മര്‍ദ്ദമില്ലാതെ അനായാസമായാണ് തിലക് ക്യാച്ചെടുത്തത്. അത്ഭുതപ്പെടുത്തുന്ന ക്യാച്ചെന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. മുംബൈ ഇന്ത്യന്‍സിനൊപ്പം ബാറ്റുകൊണ്ട് വിസ്മയിപ്പിക്കുന്ന താരമാണ് തിലക്. അവസാന ഐപിഎല്ലിലും മികച്ച ബാറ്റിങ് പ്രകടനമാണ് തിലക് കാഴ്ചവെച്ചത്.

tilak varma

ഫീല്‍ഡിങ്ങില്‍ പുലിയായ തിലക് പന്തുകൊണ്ടും ടീമിന് ഉപകാരിയാണ്. ഡീപ് മിഡ് വിക്കറ്റില്‍ ഫീല്‍ഡ് ചെയ്തിരുന്ന താരം ഓടിവന്ന് കൃത്യമായി പന്ത് കൈയിലൊതുക്കിയത് വിസ്മയിപ്പിച്ചുവെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. അവസാന ഐപിഎല്‍ സീസണില്‍ പരിക്കിനെത്തുടര്‍ന്ന് എല്ലാ മത്സരവും കളിക്കാന്‍ തിലകിന് സാധിച്ചിരുന്നില്ല. 11 മത്സരത്തില്‍ നിന്ന് 42ന് മുകളില്‍ ശരാശരിയില്‍ 343 റണ്‍സാണ് അദ്ദേഹം നേടിയത്.

വേണ്ടത്ര പിന്തുണ നല്‍കിയാല്‍ അടുത്ത യുവരാജ് സിങ്ങായി മാറാന്‍ പ്രതിഭയുള്ളവനാണ് തിലക്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും നിലയുറപ്പിച്ച് കളിക്കാനും കഴിവുള്ള താരമാണ് തിലക്. ടോപ് ഓഡറിലും മധ്യനിരയിലും ഫിനിഷര്‍ റോളിലുമെല്ലാം തിളങ്ങാന്‍ ശേഷിയുള്ള തിലക് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നിര്‍ണ്ണായക താരമായി മാറുന്ന കാലം വിദൂരമല്ലെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. മുംബെ ഇന്ത്യന്‍സിനായി വിവിധ ബാറ്റിങ് ഓഡറുകളില്‍ താരം തിളങ്ങിയിട്ടുണ്ട്.

ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലും തിലക് സ്ഥാനം പിടിച്ചിട്ടുണ്ട്. അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നവനാണ് തിലകെന്നും കൂടുതല്‍ അവസരം നല്‍കി ഇന്ത്യ പിന്തുണക്കണമെന്നുമാണ് ആരാധകര്‍ പറയുന്നത്. എന്തായാലും ആദ്യ മത്സരത്തിലെ തകര്‍പ്പന്‍ ക്യാച്ചിലൂടെത്തന്നെ എല്ലാവരുടെയും കൈയടി നേടാന്‍ തിലകിന് സാധിച്ചിരിക്കുകയാണ്. യശ്വസി ജയ്‌സ്വാളിനെ തഴഞ്ഞ് ഇന്ത്യ തിലക് വര്‍മക്ക് അവസരം നല്‍കിയതിനെ ചിലര്‍ വിമര്‍ശിച്ചിരുന്നു.

എന്നാല്‍ ഈ വിമര്‍ശകരുടെയെല്ലാം വായടപ്പിക്കാന്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെത്തന്നെ തിലകിന് സാധിച്ചിരിക്കുകയാണ്. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച നിക്കോളാസ് പുരാന്റെ ക്യാച്ചും നേടാന്‍ തിലകിന് സാധിച്ചു. മധ്യനിരയില്‍ മികച്ച ഇടം കൈയന്റെ അഭാവം ഏറെ നാളുകളായി ഇന്ത്യയെ അലട്ടുന്ന പ്രശ്‌നമാണ്. സുരേഷ് റെയ്‌നയെപ്പോലെ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും കളിയെ മാറ്റുന്ന താരമായി മാറാന്‍ തിലകിന് സാധിച്ചേക്കും.

പ്ലേയിങ് 11 ഇന്ത്യ- ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ (c), അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, അര്‍ഷ്ദീപ് സിങ്

വെസ്റ്റ് ഇന്‍ഡീസ്- ബ്രണ്ടന്‍ കിങ്, കെയ്ല്‍ മെയേഴ്‌സ്, ജോണ്‍സണ്‍ ചാള്‍സ്, നിക്കോളാസ് പുരാന്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, റോവ്മാന്‍ പവല്‍ (c), ജേസന്‍ ഹോള്‍ഡര്‍, റൊമാരിയോ ഷിപ്പേര്‍ഡ്, അക്കീല്‍ ഹൊസീന്‍, അല്‍സാരി ജോസഫ്, ഒബെദ് മെക്കോയ്

Story first published: Thursday, August 3, 2023, 21:49 [IST]
Other articles published on Aug 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+