For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: വീണ്ടുമൊരു ത്രില്ലര്‍, വിറപ്പിച്ച് വിന്‍ഡീസ് കീഴങ്ങി- തൂത്തുവാരി ഇന്ത്യ

65 റണ്‍സെടുത്ത സൂര്യയാണ് ടോപ്‌സ്‌കോറര്‍

1

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍ഡില്‍ റണ്‍മഴ മറ്റൊരു ത്രില്ലറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യക്കു മിന്നുന്ന ജയം. ഇന്ത്യ നല്‍കിയ 185 റണ്‍സെന്ന വമ്പന്‍ ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ വിന്‍ഡീസ് ഇതേ നാണയത്തില്‍ തിരിച്ചടിച്ചെങ്കിലും ഇന്ത്യ വിട്ടുകൊടുത്തില്ല. ഡെത്ത് ഓവറില്‍ മികച്ച ബൗളിങിലൂടെ വിന്‍ഡീസിനെ ഒമ്പതു വിക്കറ്റിനു 167 റണ്‍സില്‍ എറിഞ്ഞൊതുക്കിയ ഇന്ത്യ 17 റണ്‍സിനാണ് ജയിച്ചുകയറിയത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തു. സ്‌കോര്‍: ഇന്ത്യ അഞ്ചിന് 184, വിന്‍ഡീസ് 9ന് 167.

തുടരെ മൂന്നാമത്തെ കളിയിലും ഫിഫ്റ്റിയുമായി നിക്കോളാസ് പൂരന്‍ (61) ഇന്ത്യന്‍ ക്യാംപില്‍ ഭീതി വിതച്ചു. 47 ബോളില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. റൊമാരിയോ ഷെഫേര്‍ഡ് (29), റോമന്‍ പവെല്‍ (25) എന്നിവരാണ് 20ന് മുകളി സ്‌കോര്‍ ചെയ്ത മറ്റു താരങ്ങള്‍. അവസാന ഓവറില്‍ രണ്ടു വിക്കറ്റ് ബാക്കിനില്‍ക്കെ 23 റണ്‍സായിരുന്നു വിന്‍ഡീസിനു വേണ്ടിയിരുന്നത്. പക്ഷെ ശര്‍ദ്ദുല്‍ ടാക്കൂര്‍ എറിഞ്ഞ ഓവറില്‍ 5 റണ്‍സാണ് വിന്‍ഡീസിനു നേടാനായത്. കൈല്‍ മയേഴ്‌സ് (6), ഷെയ് ഹോപ്പ് (8), ക്യാപ്റ്റന്‍ കരെണ്‍ പൊള്ളാര്‍ഡ് (5), ജാസണ്‍ ഹോള്‍ഡര്‍ (2), റോസ്റ്റണ്‍ ചേസ് (12), ഡൊമിനിക്ക് ഡ്രേക്ക്‌സ് (4) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഇന്ത്യക്കു വേണ്ടി ഹര്‍ഷല്‍ പട്ടേല്‍ മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ ദീപക് ചാഹര്‍, വെങ്കടേഷ് അയ്യര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

2

നേരത്തേ ഇന്ത്യയുടെ സൂപ്പര്‍ ഫിനിഷിങില്‍ വെസ്റ്റ് ഇന്‍ഡീസ് ഞെട്ടുകയായിരുന്നു. ഒരു ഘട്ടത്തില്‍ 140 റണ്‍സ് നേടുമോയെന്നു പോലും സംശയിച്ച ഇന്ത്യ നിശ്ചിത ഓവറില്‍ നാലു വിക്കറ്റിനു 184 റണ്‍സാണ് അടിച്ചെടുത്തത്. സൂര്യകുമാര്‍ യാദവ് (65), വെങ്കടേഷ് അയ്യര്‍ (35*) എന്നിവരുടെ തകര്‍പ്പന്‍ ഫിനിഷിങാണ് ഇന്ത്യയെ അപ്രതീക്ഷിത ടോട്ടലിലെത്തിച്ചത്. 31 ബോളില്‍ ഏഴു സിക്‌സറും ഒരു ബൗണ്ടറിയുമാണ് സൂര്യ ഇന്ത്യന്‍ ഇന്നിങ്‌സിലെ അമരക്കാരനായത്. വെങ്കടേഷ് വെറും 19 ബോൡ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു. താരത്തിന്റെ കരിയര്‍ ബെസ്റ്റ് സ്‌കോര്‍ കൂടിയാണിത്.

അഞ്ചാം വിക്കറ്റില്‍ 37 ബോളില്‍ 91 റണ്‍സാണ് സൂര്യ- വെങ്കടേഷ് ജോടി നേടിയത്. അവാനത്തെ അഞ്ചോവറില്‍ 86 റണ്‍സ് ഈ ജോടി വാരിക്കൂട്ടി. ഒരേയൊരു വിക്കറ്റ് മാത്രമേ ഇന്ത്യക്കു നഷ്ടമായുള്ളൂ.15 ഓവറില്‍ ഇന്ത്യ നാലിന് 98 റണ്‍സെന്ന നിലയിലായിരുന്നു. പിന്നീട് വെടിക്കെട്ട് തന്നെയാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ കണ്ടത്. ഇന്നിങ്‌സിലെ അവസാനത്തെ ഓവറിലാണ് സൂര്യ പുറത്തായത്. ഓപ്പണര്‍ ഇഷാന്‍ കിഷന്‍ (34), മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത ശ്രേയസ് അയ്യര്‍ (25) എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്‌കോറര്‍മാര്‍. റുതുരാജ് ഗെയ്ക്വാദ് (4), നായകന്‍ രോഹിത് ശര്‍മ (7) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. റുതുരാജും ഇഷാനുമായിരുന്നു ഇന്ത്യക്കു വേണ്ടി ഈ മല്‍സരത്തില്‍ ഓപ്പണ്‍ ചെയ്തത്. റുരുരാജിനെ ടീമിലുള്‍പ്പെടുത്തുന്നതിനു വേണ്ടി രോഹിത് തന്റെ പൊസിഷന്‍ വിട്ടുനല്‍കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം നാലാം നമ്പറിലേക്കു ഇറങ്ങുകയും ചെയ്തു. പക്ഷെ ഈ പരീക്ഷണം വന്‍ ഫ്‌ളോപ്പായി മാറി. റുതുരാജ് മാത്രമല്ല രോഹിത്തും ബാറ്റിങില്‍ നിറംമങ്ങി.

3

ടീം സ്‌കോര്‍ 10ല്‍ വച്ചാണ് ഇന്ത്യക്കു ആദ്യ വിക്കറ്റ് നഷ്ടമായത്. ന്യൂബോള്‍ കൈകാര്യം ചെയ്ത ജാസണ്‍ ഹോള്‍ഡര്‍ റുതുരാജിനെ വീഴ്ത്തുകയായിരുന്നു. ഔട്ട്‌സ്വിങറിനെതിരേ ലൈനിനു കുറുകെ ഷോട്ടിനു ശ്രമിച്ച റുതുരാജിനെ കൈല്‍ മയേഴ്‌സ് പിടികൂടുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ഇഷാനും ശ്രേയസും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റി. 53 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. ഈ സഖ്യം ടീമിനെ മികച്ച ടോട്ടലിലേക്കു നയിക്കവെയാണ് മൂന്നു റണ്‍സിനിടെ രണ്ടു വിക്കറ്റുകള്‍ ഇന്ത്യക്കു നഷ്ടമാായത്.

16 ബോളില്‍ നിന്നും നാലു ബൗണ്ടറികളോടെ 25 റണ്‍സെടുത്ത ശ്രേയസിനെ ഹെയ്ഡന്‍ വാല്‍ഷിന്റെ ബൗളിങില്‍ ജാസണ്‍ ഹോള്‍ഡര്‍ പിടികൂടി (ഇന്ത്യ രണ്ടിന് 63). തൊട്ടടുത്ത ഓവറില്‍ ഇഷാനും പുറത്തായതോടെ ഇന്ത്യ ഞെട്ടി. റോസ്റ്റണ്‍ ചേസിന്റെ ബോളില്‍ ഇഷാന്‍ ബൗള്‍ഡാവുകയായിരുന്നു. 31 ബോളില്‍ താരം അഞ്ചുബൗണ്ടറികളടിച്ചു. നാലാം നമ്പറില്‍ റണ്ണെടുക്കാന്‍ പാടുപെടുന്ന രോഹിത്തിനെയാണ് കണ്ടത്. 15 ബോളില്‍ നിന്നും ബൗണ്ടറിയോ, സിക്‌സറോയില്ലാതെ ഏഴു റണ്‍സെടുത്ത രോഹിത്തിനെ ഡൊമിനിക്ക് ഡ്രേക്ക്‌സ് ബൗള്‍ഡാക്കുകയായിരുന്നു (നാലിന് 93).

4

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ സൂര്യയും വെങ്കടേഷും ക്രീസില്‍ ഒന്നിച്ചതോടെ ഇന്ത്യന്‍ ഇന്നിങ്‌സിനു ജീവന്‍ വച്ചു. ബോളില്‍ റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. രണ്ടാം ടി20യില്‍ റിഷഭ് പന്ത്- വെങ്കടേഷ് ജോടിയാണ് ഇന്ത്യക്കായി തകര്‍പ്പന്‍ ഫിനിഷ് നടത്തിയതെങ്കില്‍ ഈ കളിയില്‍ സൂര്യ- വെങ്കടേഷ് ജോടിയുടെ ഊഴമായിരുന്നു.

തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും ടോസിനു ശേഷം വിന്‍ഡീസ് നായകന്‍ കരെണ്‍ പൊള്ളാര്‍ഡ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ നാലു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. യുവ ഫാസ്റ്റ് ബൗളര്‍ ആവേശ് ഖാന്‍ ഈ കളിയിലൂടെ ഇന്ത്യക്കായി അരങ്ങേറി. വിരാട് കോലി, റിഷഭ് പന്ത് എന്നിവര്‍ക്കു നേരത്തേ തന്നെ ഇന്ത്യ വിശ്രമം നല്‍കിയിരുന്നു. ഇവരെക്കൂടാതെ ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവരെയും മൂന്നാം ടി20യില്‍ ഇന്ത്യ കളിപ്പിച്ചില്ല. റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരാണ് ടീമിലേക്കു വന്നത്. റുതുരാജും ഇഷാന്‍ കിഷനുമാണ് ഓപ്പണ്‍ ചെയ്യുന്നത്. കോലിയുടെ പൊസിഷനായ മൂന്നാം നമ്പറിലാണ് രോഹിത് കളിക്കുന്നത്.

ആദ്യ മല്‍സരത്തില്‍ ആധികാരികമായിട്ടാണ് ഇന്ത്യ ജയിച്ചുകയറിയത്. റണ്‍ചേസിനൊടുവില്‍ ആറു വിക്കറ്റിന് ഹിറ്റ്മാനും സംഘവും വെന്നിക്കൊടി പാറിക്കുകയായിരുന്നു. എന്നാല്‍ രണ്ടാമത്തെ കളി അക്ഷരാര്‍ഥത്തില്‍ ത്രില്ലറായിരുന്നു. വിജയത്തിലേക്കു കുതിച്ച വിന്‍ഡീസിനെ എട്ടു റണ്‍സിനു ഇന്ത്യ മറികടക്കുകയായിരുന്നു. അവസാനത്തെ രണ്ടോവറില്‍ 29 റണ്‍സായിരുന്നു വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എട്ടു വിക്കറ്റുകളും അവരുടെ പക്കലുണ്ടായിരുന്നു. പക്ഷെ ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 19ാം ഓവറില്‍ കളി മാറി മറിഞ്ഞു. ഉജ്ജ്വലമായി ബൗള്‍ ചെയ്ത ഭുവി വെറും നാലു റണ്‍സാണ് ഓവറില്‍ വഴങ്ങിയത്. അപകടകാരിയായ നിക്കോളാസ് പൂരനെ പുറത്താക്കുകയും ചെയ്തു. ഹര്‍ഷല്‍ പട്ടേലെറിഞ്ഞ അവസാന ഓവറില്‍ 24 റണ്‍സിന് വിന്‍ഡീസിനു ആവശ്യമായിരുന്നു. റോമന്‍ പവെല്‍ തുടര്‍ച്ചയായി രണ്ടു സിക്‌സറുകളിച്ചെങ്കിലും 16 റണ്‍സെടുക്കാനേ വിന്‍ഡീസിനായുള്ളൂ.

മൂന്നാം ടി20യിലെ പ്ലെയിങ് ഇലവന്‍

ഇന്ത്യ- റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ദീപക് ചാഹര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, രവി ബിഷ്‌നോയ്.

വെസ്റ്റ് ഇന്‍ഡീസ്- ഷെയ് ഹോപ്പ്, കൈല്‍ മയേഴ്‌സ്, നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), റോമന്‍ പവെല്‍, കരെണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ജാസണ്‍ ഹോള്‍ഡര്‍, റോസ്റ്റണ്‍ ചേസ്, റൊമാരിയോ ഷെഫേര്‍ഡ്, ഡൊമിനിക്ക് ഡ്രേക്ക്‌സ്, ഫാബിയന്‍ അലെന്‍, ഹെയ്ഡന്‍ വാല്‍ഷ്.

Story first published: Sunday, February 20, 2022, 22:57 [IST]
Other articles published on Feb 20, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+