Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: അഗാര്‍ക്കര്‍ മണ്ടനോ? ആവേശ് എന്തിന് ടീമില്‍? ഇവര്‍ ടി20 ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നില്ല

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. അജിത് അഗാര്‍ക്കര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ ശേഷമുള്ള ആദ്യത്തെ ടീം തിരഞ്ഞെടുപ്പായിരുന്നു ഇത്. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയോടെയാണ് എല്ലാവരും ഈ ടീമിനെ കണ്ടത്. തിലക് വര്‍മ, യശ്വസി ജയ്‌സ്വാള്‍ എന്നിവര്‍ക്ക് ഇന്ത്യ ടീമിലേക്ക് കന്നി വിളി നല്‍കിയപ്പോള്‍ റിങ്കു സിങ്, റുതുരാജ് ഗെയ്ക്‌വാദ്, ജിതേഷ് ശര്‍മ എന്നിവരെല്ലാം തഴയപ്പെട്ടു.

ചില അപ്രതീക്ഷിത താരങ്ങള്‍ ടി20 ടീമില്‍ ഇടം പിടിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ഇവരെ എന്തിന് ടീമിലെടുത്തുവെന്നതിന്റെ കാരണം സെലക്ടര്‍മാര്‍ക്ക് മാത്രം അറിയാവുന്നതാണ്. ടി20യില്‍ മോശം കണക്കുണ്ടായിട്ടും ടി20 ടീമിന്റെ ഭാഗമായ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം ആവേശ് ഖാനാണ്. ഇന്ത്യക്കായി 15 ടി20 കളിച്ച് 13 വിക്കറ്റാണ് ആവേശ് വീഴ്ത്തിയത്. ഇക്കോണമി നോക്കിയാല്‍ 9.11ഉും.

2022 ആഗസ്റ്റിലാണ് അവസാനമായി ഇന്ത്യക്കായി ടി20 കളിച്ചത്. ഐപിഎല്ലിലെ കണക്കുകളും മോശം. 47 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 55 വിക്കറ്റ് വീഴ്ത്തി. ഇക്കോണമി 8.64. ഇത്രയും മോശം കണക്കുകളുള്ള ആവേശിനെ ഇന്ത്യ എന്തിനാണ് വീണ്ടും ടി20യിലേക്ക് പരിഗണിച്ചതെന്നതാണ് പ്രധാന ചോദ്യം. അവസാന ഐപിഎല്ലിലും വലിയൊരു പ്രകടനം അദ്ദേഹം കാഴ്ചവെച്ചിരുന്നില്ല. മോശം ഫോമിനെത്തുടര്‍ന്ന് പല തവണ പ്ലേയിങ് 11 പുറത്തുമായി.

ആവേശിന്റെ ഡെത്തോവറിലെ ഇക്കോണമി പരിശോധിച്ചാല്‍ ദയനീയമെന്നേ പറയാനാവു. ഇന്ത്യന്‍ ബൗളര്‍മാരിലെ ഏറ്റവും മോശം ഡെത്തോവര്‍ ഇക്കോണമിയാണ് ആവേശിനുള്ളത്. 12.71 ആണ് അദ്ദേഹത്തിന്റെ ഇക്കോണമി. 11.20 ആണ് രണ്ടാം സ്ഥാനത്തുള്ള ഇഷാന്ത് ശര്‍മയുടെ ഇക്കോണമി. 2024ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ പദ്ധതികളില്‍ ആവേശിന് സ്ഥാനമുണ്ടാകാന്‍ സാധ്യതയില്ല. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ആവേശിനെ ഇപ്പോള്‍ ടി20 ടീമിലേക്ക് പരിഗണിച്ചതെന്നതാണ് പ്രധാന ചോദ്യം.

umran malik

മുകേഷ് കുമാറിനെ ഇന്ത്യ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയത് എന്തിനാണെന്നതും സെലക്ടര്‍മാര്‍ ഉത്തരം പറയേണ്ട ചോദ്യമാണ്. 29കാരനായ പേസര്‍ 10 ഐപിഎല്‍ മത്സരം മാത്രമാണ് കളിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമായ മുകേഷ് കുമാര്‍ 7 വിക്കറ്റാണ് വീഴ്ത്തിയത്. 10.52 എന്ന മോശം ഇക്കോണമിയാണ് മുകേഷിനുള്ളത്. ടെസ്റ്റില്‍ മികച്ച ബൗളറായി വളരാന്‍ സാധ്യതയുണ്ടെങ്കിലും ടി20യില്‍ വലിയ മികവ് അവകാശപ്പെടാനാവില്ല.

ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ യാതൊരു സാധ്യതയുമില്ലാത്ത താരമാണ് മുകേഷ് കുമാര്‍. അതുകൊണ്ടുതന്നെ ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലേക്ക് എന്തിന് പരിഗണിച്ചുവെന്നതിന് സെലക്ടര്‍മാര്‍ ഉത്തരം പറയേണ്ടതാണ്. അതേ സമയം ടെസ്റ്റ് പരമ്പരയില്‍ മുകേഷിന് വിളി നല്‍കിയത് മികച്ച തീരുമാനമാണ്. ടെസ്റ്റില്‍ വലിയ ഭാവിയുള്ള ബൗളറാണ് മുകേഷെന്ന് പറയാം.

ഉമ്രാന്‍ മാലിക്കിനെ ഇന്ത്യ ടി20യില്‍ പിന്തുണക്കുന്നതും മികച്ച തീരുമാനമായി കാണാനാവില്ല. ഉമ്രാന്‍ അതിവേഗ പേസറാണ്. തുടര്‍ച്ചയായി 145ന് മുകളില്‍ പന്തെറിയാന്‍ സാധിക്കും. ഇന്ത്യയുടെ മറ്റു പേസര്‍മാര്‍ക്കില്ലാത്ത കഴിവാണിത്. എന്നാല്‍ ഉമ്രാന്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാത്ത ബൗളറാണ്. ഇതിനോടകം ഇന്ത്യക്കായി 8 ടി20 അദ്ദേഹം കളിച്ചു. 11 വിക്കറ്റ് വീഴ്ത്തിയെങ്കിലും ഇക്കോണമി 10.49 ആണ്. 25 ഐപിഎല്ലില്‍ നിന്നായി 29 വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും ഇക്കോണമി 9.33 ആണ്.

മികച്ച ലൈനും ലെങ്തും അവകാശപ്പെടാനാവാത്ത ഉമ്രാനെ ബാറ്റ്‌സ്മാന്‍മാര്‍ പ്രഹരിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ടി20യില്‍ അദ്ദേഹത്തെ പരിഗണിക്കുന്നത് വലിയ ഗുണം ചെയ്യുന്ന കാര്യമല്ല. ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യക്ക് പിന്തുണച്ച് വളര്‍ത്താവുന്ന താരമാണ് ഉമ്രാന്‍. ടി20യില്‍ അദ്ദേഹത്തിന് വലിയ മികവുകാട്ടാനായേക്കില്ല.

Story first published: Thursday, July 6, 2023, 10:41 [IST]
Other articles published on Jul 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+